'നൂര്‍ജഹാന്‍' ചതിച്ചില്ല; മധ്യപ്രദേശിലെ മാമ്പഴ കര്‍ഷകര്‍ക്ക് ആഹ്ലാദം

ഇക്കുറി തന്നെ വലിപ്പത്തില്‍ മികച്ച വിളവെടുപ്പാണ് നൂര്‍ജഹാന്‍ മാങ്ങയുടേത്. വലിപ്പത്തിനനുസരിച്ച് 500 രൂപ മുതല്‍ 1000 രൂപ വരെയാണ് ഒരു നൂര്‍ജഹാന്‍ മാങ്ങയുടെ വില. 

Noorjahan mango gets RS 1000 per Kg

ഭോപ്പാല്‍: മധ്യപ്രദേശിലെ അലിരാജ്പുര്‍ ജില്ലയിലെ കര്‍ഷകര്‍ ഇപ്പോള്‍ അത്യാഹ്ലാദത്തിലാണ്. അതിന് കാരണം നൂര്‍ജഹാന്‍ മാങ്ങയുടെ വിളവെടുപ്പും. ഇക്കുറി തന്നെ വലിപ്പത്തില്‍ മികച്ച വിളവെടുപ്പാണ് നൂര്‍ജഹാന്‍ മാങ്ങയുടേത്. വലിപ്പത്തിനനുസരിച്ച് 500 രൂപ മുതല്‍ 1000 രൂപ വരെയാണ് ഒരു നൂര്‍ജഹാന്‍ മാങ്ങയുടെ വില. 

കാലാവസ്ഥ അനുകൂലമായതാണ് നൂര്‍ജഹാന്‍ വിളവെടുപ്പ് ഇത്രയും മികച്ചതാക്കിയത്. അഫ്ഗാനിസ്ഥാനില്‍ ജനിച്ച ഈ നൂര്‍ജഹാന്‍ മാങ്ങ അലിരാജ്പുര്‍ ജില്ലയിലെ കത്തിയവാഡ മേഖലയിലാണ് വിളവെടുക്കുന്നത്. ഗുജറാത്ത് അതിര്‍ത്തിയോട് ചേര്‍ന്ന ഈ പ്രദേശം ഇന്‍ഡോറില്‍ നിന്ന് 250 കിലോമീറ്ററോളം അകലെയാണ്. കത്തിയവാഡയിലെ ശിവ്രാജ് സിങ് ജാഥവിന്റെ മൂന്ന് നൂര്‍ജഹാന്‍ മാവില്‍ നിന്ന് കിട്ടിയത് 250 ഓളം മാങ്ങകളാണ്. മാങ്ങക്ക് ഒരെണ്ണത്തിന് രണ്ട് കിലോ മുതല്‍ 3.5 കിലോ വരെ തൂക്കം വരും. ഇക്കുറി മികച്ച വിളവ് കിട്ടിയെങ്കിലും കൊവിഡ് നിയന്ത്രണം കര്‍ഷകര്‍ക്ക് ചെറുതല്ലാത്ത തിരിച്ചടി ഉണ്ടാക്കിയിട്ടുണ്ട്.

2019 ല്‍ ഇതേയിനം മാങ്ങയുടെ തൂക്കം ശരാശരി 2.75 കിലോയായിരുന്നു. അന്ന് ഒരെണ്ണത്തിന് വില 1200 രൂപ വരെയായിരുന്നു. ജൂണ്‍ ആദ്യ ആഴ്ചയാണ് ഈ മാങ്ങയുടെ വിളവെടുക്കുന്നത്. ജനുവരി-ഫെബ്രുവരി മാസങ്ങളിലാണ് മാവുകള്‍ പൂക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios