നഗര തൊഴിലില്ലായ്മ വീണ്ടും ഉയരുന്നു: ജോലികളുടെ അഭാവത്തിൽ ആളുകൾ തൊഴിൽ വിപണിയിൽ നിന്നും അകലുന്നു

മൊത്തം തൊഴിൽ ശക്തിയുടെ വലുപ്പം പോലും 425.79 ദശലക്ഷമായി ചുരുങ്ങി

lfpr decline in India unemployment rate hike

മുംബൈ: കൊവിഡ് -19 പകർച്ചവ്യാധിയുടെ രണ്ടാം തരംഗം തൊഴിൽ വിപണിയിൽ വീണ്ടും ഇടിവിന് കാരണമായതോടെ, നഗര തൊഴിലില്ലായ്മ മൂന്ന് മാസത്തിന് ശേഷം വീണ്ടും ഉയർന്നു.

സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമി (സി എം ഐ ഇ) യുടെ പ്രതിമാസ കണക്കുകൾ പ്രകാരം നഗര തൊഴിലില്ലായ്മ നിരക്ക് മാർച്ചിൽ 7.24 ശതമാനമായി ഉയർന്നു. നഗരപ്രദേശങ്ങളിലെ സ്ത്രീ തൊഴിലില്ലായ്മ നിരക്ക് ഏകദേശം രണ്ട് ശതമാനം ഉയർന്ന് 19.07 ശതമാനമായി.

തൊഴിൽ സേനയുടെ പങ്കാളിത്ത നിരക്ക് (എൽ എഫ് പി ആർ), ജോലി ചെയ്യുന്ന പ്രായത്തിന്റെ ആനുപാതികമായി ജോലി ചെയ്യുന്ന അല്ലെങ്കിൽ സജീവമായി തൊഴിൽ തേടുന്ന മുതിർന്നവരും, നഗര ഇന്ത്യയിൽ കുറഞ്ഞു, ഇത് തൊഴിൽ വിപണിയിലെ മോശം സാഹചര്യത്തിന്റെ മറ്റൊരു പ്രധാന വസ്തുതയാണ്. ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് മാർച്ചിൽ തൊഴിൽ വിപണിയിൽ ഏകദേശം 3 ദശലക്ഷം ആളുകൾ കുറഞ്ഞുവെന്ന് സി എം ഐ ഇ ഡാറ്റ വ്യക്തമാക്കുന്നു.

മൊത്തം തൊഴിൽ ശക്തിയുടെ വലുപ്പം പോലും 425.79 ദശലക്ഷമായി ചുരുങ്ങി, ഇത് ഫെബ്രുവരിയിലേതിനേക്കാൾ 2.7 ദശലക്ഷം കുറവാണ്. ഈ 2.7 ദശലക്ഷത്തിൽ ഭൂരിഭാഗവും ഗ്രാമീണ ഇന്ത്യയിൽ നിന്നാണെന്ന് സി എം ഐ ഇ കണക്കുകൾ വ്യക്തമാക്കുന്നു.

മാർച്ചിലെ തൊഴിൽ വിപണി വലുപ്പത്തിലുള്ള സങ്കോചവും കുറയുന്ന എൽ എഫ് പി ആറും സൂചിപ്പിക്കുന്നത്. സമ്പദ് വ്യവസ്ഥ മതിയായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നില്ലെന്നും യോ​ഗ്യതയ്ക്ക് അനുസരിച്ചും മാന്യമായ വരുമാനം ലഭിക്കുന്നതുമായ ജോലികളുടെ അഭാവത്തിൽ ആളുകൾ തൊഴിൽ വിപണിയിൽ നിന്ന് അകന്നു നിൽക്കുകയാണെന്ന സൂചനയും ഇത് നൽകുന്നു.

സാമ്പത്തിക മാന്ദ്യവും എൽ എഫ് പി ആറിന്റെ ഇടിവും, സാമ്പത്തിക പുനരുജ്ജീവനവ പ്രവർത്തനം ആവശ്യാനുസരണം സംഭവിക്കുന്നില്ലെന്നും ചുരുങ്ങിയ സമയമെങ്കിലും, അണുബാധകളുടെ കുതിച്ചുചാട്ടവും സംസ്ഥാനങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളും ജോലികളിൽ സ്വാധീനം ചെലുത്തുന്നുവെന്നുമാണ്. 

Latest Videos
Follow Us:
Download App:
  • android
  • ios