ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിൽ രൂപ; ഡോളറിനെതിരെ 82 കടന്നു

യു എസ് ഡോളറിനെതിരെ രൂപ റെക്കോർഡ് ഇടിവിൽ. ഒരു ഡോളർ ലഭിക്കാൻ നല്കേണ്ടത് എത്ര രൂപ? രൂപയുടെ മൂല്യ തകർച്ച തടയാൻ ആർബിഐയുടെ നടപടികൾ 
 

Indian rupee today hit a record low of 82.22 against the greenback

മുംബൈ: യു എസ് ഡോളറിനെതിരെ ഇന്ത്യൻ രൂപ കുത്തനെ ഇടിഞ്ഞു. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് രൂപ. എണ്ണവില കുതിച്ചുയരുന്നതും ഡോളർ സൂചിക കുതിച്ചതും രൂപയെ തളർത്തി. ഇതോടെ രൂപ യുഎസ് ഡോളറിനെതിരെ 82.22 എന്ന റെക്കോർഡ് താഴ്ചയിലെത്തി. കഴിഞ്ഞ ദിവസം രൂപയുടെ മൂല്യം 81.88 എന്ന നിലയിലായിരുന്നു. 

Read Also: വളർത്തു മൃഗങ്ങൾക്കൊപ്പം പറക്കാം; യാത്ര അനുവദിക്കുമെന്ന് ആകാശ എയർ

എണ്ണവില ഇനിയും ശക്തിപ്രാപിച്ചാൽ രൂപയുടെ മൂല്യം ഇനിയും കുറയുമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. ചരക്ക് വില വർധിച്ച സാഹചര്യത്തിൽ ഈ സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ വളർച്ചാ പ്രവചനം ലോകബാങ്ക് ഒരു ശതമാനം കുറച്ചു.ലോകബാങ്ക് ഇന്ത്യയുടെ ജിഡിപി വളർച്ചാ പ്രവചനം 7.5 ശതമാനത്തിൽ നിന്ന് 6.5 ശതമാനമായി വെട്ടിക്കുറച്ചു. 

 പണപ്പെരുപ്പം നിയന്ത്രിക്കാൻ അമേരിക്കൻ ഫെഡറൽ റിസർവ് നികുതി നിരക്കുകൾ കുത്തനെ ഉയർത്തിയിരുന്നു. ഇത് രൂപയുടെ മൂല്യം കുറയാൻ കാരണമാക്കിയിട്ടുണ്ട്. ഡോളറിനെതിരെ വരും ദിവസങ്ങളിൽ ഇന്ത്യൻ രൂപ 8 83.5 രൂപ വരെ ഇടിയുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. കഴഞ്ഞ മാസം 28 ന് രൂപ  81 .93 എന്നതിലേക്ക് എത്തിയിരുന്നു.

രൂപയെ തകർച്ചയിൽ നിന്നും കരകയറ്റാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ശ്രമിക്കുന്നുണ്ടെങ്കിലും ഉടനടി ഒരു പ്രതിഫലനം വിപണിയിൽ ഉണ്ടായേക്കില്ല. നിലവിൽ കമ്മിയിലായ ബാങ്കിംഗ് സംവിധാനത്തിലെ അപര്യാപ്തമായ പണലഭ്യതയാണ് ആർബിഐക്ക് കറൻസിയുടെ തകർച്ചയെ രക്ഷിക്കാൻ കഴിയാത്തതിന്റെ ഒരു കാരണം.

Read Also: വാട്ട്‌സ്ആപ്പ് ഉണ്ടോ? ബാങ്കിംഗ് സേവനങ്ങൾ നല്കാൻ ഈ ബാങ്കുകൾ തയ്യാർ

അതേസമയം, രൂപയുടെ മൂല്യത്തകർച്ച തടയാൻ ആർബിഐ കരുതൽ ധനത്തിൽ നിന്നും  ഡോളർ വിറ്റുവെന്ന വാർത്ത ഉദ്യോഗസ്ഥ വൃത്തങ്ങൾ നിഷേധിച്ചിട്ടുണ്ട്. രൂപയുടെ മൂല്യം 80ൽ മുകളിൽ എത്തുന്നത് തടയാൻ  വേണ്ടി  ജൂലൈയിൽ മാത്രം സെൻട്രൽ ബാങ്ക് 19 ബില്യൺ ഡോളർ ആണ് അതിന്റെ കരുതൽ ധനത്തിൽ നിന്നും വിറ്റഴിച്ചത് എന്നാണ് റിപ്പോർട്ട്.   
 

Latest Videos
Follow Us:
Download App:
  • android
  • ios