കൊവിഡിൽ തളർന്ന് ഓട്ടോമൊബൈൽ വ്യവസായം: രേഖപ്പെടുത്തിയത് ഇരട്ടയക്ക ഇടിവ്; കണക്കുകൾ പുറത്ത്

വാണിജ്യ വാഹനങ്ങളുടെ വിൽപ്പനയും 11 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കുറഞ്ഞു.

Indian automobile industry sales decline in FY21

ദില്ലി: മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വില്‍പ്പനയില്‍ 13.05 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. കൊവിഡ് -19 പകര്‍ച്ചവ്യാധി മൂലമുളള പ്രതിസന്ധികളാണ് വ്യവസായത്തില്‍ ഈ വന്‍ ഇടിവിന് കാരണമെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ടേഴ്‌സ് (എസ്‌ഐഎഎം) വ്യക്തമാക്കി. 

എസ്‌ഐഎഎമ്മിന്റെ വാര്‍ഷിക വില്‍പ്പന റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും കൂടുതല്‍ വില്‍പ്പന ഇടിവ് നേരിട്ടത് ഇരുചക്ര വാഹന വിഭാഗത്തിലാണ്. ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലവാരത്തിലേക്ക് ഇരുചക്ര വാഹന വില്‍പ്പന ഇടിഞ്ഞു. പാസഞ്ചര്‍ വാഹന വില്‍പ്പനയിലും സമാനമായ ഇടിവ് റിപ്പോര്‍ട്ട് ചെയ്തു.

വാണിജ്യ വാഹനങ്ങളുടെ വിൽപ്പനയും 11 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കുറഞ്ഞു. മൊത്തം വാഹന വ്യവസായത്തിന്റെ അഞ്ച് വർഷത്തെ സംയോജിത വാർഷിക വളർച്ചാ നിരക്ക് 10 വർഷത്തെ സിഎജിആറിനെതിരെ ആറ് ശതമാനമായി കുറഞ്ഞു.

വാഹന നിർമാണ വ്യവസായം (യൂണിറ്റ്)

FY21: 18,615,588 (6 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്ക്)

FY15: 19,724,371

പാസഞ്ചർ വാഹനങ്ങൾ (യൂണിറ്റ്)

FY21: 2,711,000 (5 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്ക്)

FY16: 2,789,000

ഇരുചക്ര വാഹനങ്ങൾ (യൂണിറ്റ്)

FY21: 15,119,000 (ആറ് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്ക്)

FY15: 16,005,000

വാണിജ്യ വാഹനങ്ങൾ (യൂണിറ്റ്)

FY21: 569,000 (11 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്നത്)

FY11: 676,000

ത്രീ വീലറുകൾ (യൂണിറ്റ്)

FY21: 216,000 (19 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്ക്)

FY03: 232,000

Latest Videos
Follow Us:
Download App:
  • android
  • ios