ഇന്ത്യ ഏഷ്യയിലെ ഏറ്റവും ശക്തമായ സമ്പദ്‌വ്യവസ്ഥയാകും; ചൈനയെ പിന്തള്ളുമോ?
അടുത്ത വർഷം ഏഷ്യയിലെ ഏറ്റവും ശക്തമായ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ ഉയർന്നേക്കുമെന്ന് റിപ്പോർട്ട്. രാജ്യാന്തര ബ്രോക്കിങ് സ്ഥാപനമായ മോർഗൻ സ്റ്റാൻലി പ്രവചനം.
ഏഷ്യയിലെ ഏറ്റവും ശക്തമായ സമ്പദ് വ്യവസ്ഥയാകാൻ ഇന്ത്യ. 2022-2023 സാമ്പത്തിക വർഷത്തിൽ ഇന്ത്യ ശക്തമായ സമ്പദ് വ്യവസ്ഥയാകുമെന്ന് രാജ്യാന്തര ബ്രോക്കിങ് സ്ഥാപനമായ മോർഗൻ സ്റ്റാൻലിയിലെ സാമ്പത്തിക വിദഗ്ധർ പറഞ്ഞു. അടുത്ത സാമ്പത്തിക വർഷം ഇന്ത്യയുടെ വളർച്ച ശരാശരി 7 ശതമാനം ആയിരിക്കുമെന്നും ഏഷ്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്ക് 28 ശതമാവും ആഗോള സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്ക് 22 ശതമാനവും സംഭാവന നൽകുമെന്ന് ബ്രോക്കറേജ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെട്ടു.
Read Also: കിഴിവുകൾ വാഗ്ദാനം ചെയ്ത് വൻകിട ജ്വല്ലറിക്കാർ നടത്തുന്നത് പകൽ കൊള്ളയോ?
നടപ്പ് സാമ്പത്തിക വർഷത്തിൽ ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യ 9.2 ശതമാനം വളർച്ച കൈവരിച്ച സാഹചര്യത്തിലാണ് മോർഗൻ സ്റ്റാൻലിയുടെ പ്രവചനം. കൊവിഡ് -19 തീർത്ത ലോക്ക്ഡൗണുകൾ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ സാരമായി ബാധിച്ചിട്ടുണ്ട്. 2022-2023 സാമ്പത്തിക വർഷത്തിൽ 8 മുതൽ 8.5 ശതമാനം വരെ ജിഡിപി വളർച്ചയാണ് രാജ്യം ലക്ഷ്യമിടുന്നത്.
Read Also: ആദായ നികുതി നൽകുന്നുണ്ടോ? ഈ പെൻഷൻ പദ്ധതിയിൽ ഒക്ടോബർ മുതൽ ചേരാനാകില്ല
കുറഞ്ഞ കോർപ്പറേറ്റ് നികുതികൾ, പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് സ്കീം എന്നിവ ഇതിലേക്ക് കൂടുതൽ സംഭാവന നൽകും. നിർമ്മാതാക്കളെ ആകർഷിക്കുന്നതിനും സ്വകാര്യ നിക്ഷേപം പുനരുജ്ജീവിപ്പിക്കുന്നതിനുമായി 2019 ൽ ഇന്ത്യ കോർപ്പറേറ്റ് നികുതി നിരക്കുകൾ കുറയ്ക്കുകയും ആഭ്യന്തര ഉൽപ്പാദനത്തെ സഹായിക്കുന്നതിനായി 2020 ൽ പിഎൽഐ സ്കീം ആരംഭിക്കുകയും ചെയ്തു.
Read Also: ഈ ആഴ്ച ബാങ്കിലോ പോസ്റ്റ് ഓഫീസിലോ പോകേണ്ടതുണ്ടോ? അവധി ദിനങ്ങളിൽ മാറ്റമുണ്ട്
ഉക്രെയ്ൻ യുദ്ധവും വിതരണ പരിമിതികളും കാരണം ഉയർന്ന ഊർജ്ജ വിലയുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ നിലനിൽക്കുന്നതായി മോർഗൻ സ്റ്റാൻലി വിദഗ്ദർ പറയുന്നു.
മറ്റ് സമ്പദ്‌വ്യവസ്ഥകളെപ്പോലെ ഇന്ത്യയും പണപ്പെരുപ്പത്തിനെതിരായ പോരാട്ടത്തിൽ പലിശനിരക്ക് ഉയർത്തി. വരും വർഷം ആഭ്യന്തര ഉപഭോഗം വർധിക്കുമെന്നും സേവന കയറ്റുമതി ചരക്ക് കയറ്റുമതിയെക്കാൾ മികച്ച രീതിയിൽ നിലനിർത്തുമെന്നും മോർഗൻ സ്റ്റാൻലിയിലെ സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നു.