രാജ്യങ്ങൾ ലോക്ക്ഡൗൺ ഉപേക്ഷിക്കാൻ സമയമായി, 'ഹേർഡ് ഇമ്മ്യുണിറ്റി' ഉപയോ​ഗിച്ച് കൊവിഡ് പോരാട്ടം തുടരാം !

കോവിഡ് 19 എറ്റവും അധികം മോശമായി ബാധിക്കാൻ സാധ്യതയുള്ളവരെ കണ്ടെത്തി അവർക്ക് രോഗം വന്നാൽ പ്രത്യേക പരിചരണം നൽകണം. 

herd immunity is useful to fight against corona virus written  by akhil ratheesh

മ്മുടെ രാജ്യത്ത് ലോക്ക്ഡൗൺ മൂന്നാം ഘട്ടത്തിൽ എത്തി നിൽക്കുകയാണ്. കൊറോണ പ്രതിരോധിക്കുമ്പോഴും ലോക്ക്ഡൗൺ കാരണം ശ്വസംമുട്ടുന്നത് സാമ്പത്തിക മേഖലയ്ക്കാണ്. ലോകത്ത് കൊറോണമൂലമുണ്ടാകുന്ന മരണത്തേക്കാളും ലോക്ക്ഡൗൺ മൂലമുണ്ടാകുന്ന പട്ടിണി മരണങ്ങൾ വരും ദിവസങ്ങളിൽ ഉണ്ടായേക്കാമെന്നാണ് ചില സാമ്പത്തിക വിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്. അതുകൊണ്ട് തന്നെ ലോക്ക്ഡൗൺ എന്ന കടുത്ത നടപടി ലോക രാജ്യങ്ങൾ ഉപേക്ഷിക്കാൻ സമയമായി.

നിലവിലെ അറിവുകൾ പ്രകാരം കോവിഡ് 19 ൻ്റെ ഉറവിടം ചൈനയാണ്. മരുന്നില്ലാത്ത ഈ രോഗം ഉടലെടുത്തപ്പോൾ അതിനെ തടയാൻ ചൈന കണ്ടുപിടിച്ച മാർഗ്ഗമാണ് ലോക്ക്ഡൗൺ. 

ഡിസംബറിൽ തുടങ്ങി കോവിഡിനെപ്പറ്റി വ്യത്യസ്തമായ വാർത്തകളാണ് പുറത്ത് വന്നത്. ഇതിൽ ആദ്യം വന്ന വാർത്തയാണ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ഈ രോഗം പകരില്ല എന്നത്. എന്നാൽ, ദിവസങ്ങൾക്കുള്ളിൽ ഇത് തിരുത്തപ്പെട്ടു അപ്പോഴേക്കും കോവിഡ് ലോകത്ത് വ്യാപിച്ച് കഴിഞ്ഞിരുന്നു.

സത്യത്തിൽ വൂഹാൻ നഗരം അടച്ചുപൂട്ടി എന്ന് കേട്ടപ്പോൾ അത് ചൈനയുടെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ അവർ ഏർപ്പെടുത്തിയ ഒരു കടുത്ത നടപടിയാണെന്ന് ആദ്യം എല്ലാവർക്കും തോന്നിയത്. പിന്നീട് ഇറാനിലെയും ഇറ്റലിയിലും സ്ഥിതി വഷളയതോടെ കോവിഡ് 19 നെ തത്ക്കാലം പിടിച്ച് കെട്ടാൻ ലോക രാജ്യങ്ങൾ മാതൃകയാക്കിയത് ചൈനയിലെ ഈ അടച്ചുപൂട്ടലിനെയാണ്. ഇതിനെ തെറ്റ് പറയാനാകില്ല, കാരണം അന്ന് ഈ രോഗത്തെപ്പറ്റി ആർക്കും ധാരണയില്ലായിരുന്നു. അവരവരുടെ രാജ്യത്തെ പൗരൻമാരെ രക്ഷിക്കുക എന്നത് മാത്രമാണ് എല്ലാവരും ചിന്തിച്ചത് എന്നതാണ് സത്യം.

എണ്ണവില മൈനസായി !

മാർച്ച് മാസം മുതലാണ് ലോക്ക്ഡൗണുകൾ മിക്ക രാജ്യങ്ങളും നടപ്പിലാക്കിയത്. ഈ അടച്ചുപൂട്ടലിൻ്റെ കാഠിന്യം എല്ലാവർക്കും കോവിഡിനെപ്പറ്റി ഒരു അവബോധം നൽകി എന്നതിൽ തർക്കമില്ല. കൈകളുടെ വൃത്തി, സാമൂഹിക അകലം, മാസ്ക്കിൻ്റെ ഉപയോഗം എന്നിവ പൊതുജനങ്ങൾക്കിടയിൽ ശീലമാക്കി മാറ്റാൻ ഈ ലോക്ക്ഡൗണിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ നമുക്ക് കോവിഡിനെപ്പറ്റി ഒരു ധാരണയും മുൻകരുതലുമൊക്കയുണ്ട്. അതുകൊണ്ട് തന്നെ അടുച്ചുപൂട്ടലിനെ മാറ്റി നിർത്തി ഉറങ്ങിക്കിടക്കുന്ന സമ്പദ്ഘടനയെ ഉണർത്താൻ സമയമായി.

കോവിഡ് 19 പല രാജ്യങ്ങളുടെയും ആഭ്യന്തര ഉത്പാദനത്തിനെ തളർത്തിക്കഴിഞ്ഞു. ചരിത്രത്തിൽ ആദ്യമായി എണ്ണവില ഇടിഞ്ഞ് മൈനസിലായി. പല രാജ്യങ്ങളിലെ തൊഴിലില്ലായ്മ പെരുകിക്കഴിഞ്ഞു ഇനിയും ഇത് വർദ്ധിക്കും ഇതൊക്കെ ചില സാമ്പത്തിക യാഥാർഥ്യങ്ങളാണ് ഈ മൂന്ന് മാസക്കാലം ഇങ്ങനെയാണെങ്കിൽ വരാനിരിക്കുന്നത് അതിലും വലിയ പ്രതിസന്ധി കാലഘട്ടമായിരിക്കും.

മുകളിൽ പറഞ്ഞിരിക്കുന്ന സ്ഥിതി കണക്കിലെടുത്ത് സമ്പദ്ഘടനക്ക് വേണ്ടി ഇനി ഈ മുന്ന് മാസത്തെ ചില കണക്കുകൾ വിശകലനം ചെയ്യാം. വേൾഡോ മീറ്റർ പ്രകാരം ഇന്ന് വരെ ലോകത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 37 ലക്ഷമാണ് ഇതിൽ ഏതാണ്ട് 12 ലക്ഷം പേർ രോഗമുക്തി നേടി ഇരുപത്തിയൊന്ന് ലക്ഷം പേരുടെ നില സാധരണയായി തുടരുന്നു. എന്നാൽ രണ്ടര ലക്ഷം പേർ മരണത്തിന് കീഴടങ്ങി ! 

മുകളിൽ പറഞ്ഞിരിക്കുന്ന കണക്കുകൾ പ്രകാരം 'ഹേർഡ് ഇമമ്യുണിറ്റി' ( ഒരു പറ്റം ജനങ്ങൾക്ക് രോഗത്തിലൂടെ ലഭിക്കുന്ന രോഗ പ്രതിരോധ ശേഷി)  സമൂഹത്തിൽ പരീക്ഷിക്കാൻ സമയമായി. ലോക്ക്ഡൗൺ പോലെ ഹേർഡ് ഇമ്മ്യുണിറ്റിയും വിചിത്രമായി തോന്നിയേക്കാം എന്നാൽ ഫലപ്രദമായ മരുന്ന് കണ്ടെത്തുന്നത് വരെ അടച്ചു പൂട്ടലിനെക്കാൾ സമ്പദ്ഘടനക്ക് ആവശ്യം ഹേർഡ് ഇമ്മ്യുണിറ്റി തന്നെയാണ്. ഒരു പക്ഷേ മരുന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞില്ലെങ്കിൽ ലോകം ഈ വഴി സ്വീകരിച്ചേക്കാം.

ഹേർഡ് ഇമ്മ്യുണിറ്റി മികച്ച മാർഗ്ഗം 

ഹേർഡ് ഇമ്മ്യുണിറ്റി എങ്ങനെ പ്രാവർത്തികമായി നടപ്പാക്കാം എന്നതായിരിക്കണം ഇനി സർക്കാരുകളുടെ ചിന്ത. ഇതിനായ പരമാവധി ഡോക്ടർമാർ ഉൾപ്പെടുന്ന ആരോഗ്യ പ്രവർത്തകരെ ആദ്യം തയ്യാറാക്കി നിർത്തണം. കോവിഡ് 19 എറ്റവും അധികം മോശമായി ബാധിക്കാൻ സാധ്യതയുള്ളവരെ കണ്ടെത്തി അവർക്ക് രോഗം വന്നാൽ പ്രത്യേക പരിചരണം നൽകണം. രോഗം താരതമ്യേന ആഘാതമുണ്ടാത്തവരെ ആശുപത്രികളിൽ എത്തിക്കാതെ ചികിത്സിക്കാൻ മാർഗ്ഗങ്ങൾ ഉണ്ടാക്കിയെടുക്കണം. ഇത് രണ്ട് ഗുണം ചെയ്യും ഒന്ന് രോഗം ഭേദമാകുമ്പോൾ ഇവർക്ക് സ്വയം പ്രതിരോധശേഷി ലഭിക്കും മറ്റൊന്ന് ആശുപത്രികൾക്ക് ഗുരുതരമായ കോവിഡ് രോഗികൾക്കായി കൂടുതൽ ശ്രദ്ധ ചെലുത്താം.

അത് കൊണ്ട് സാമൂഹിക അകലവും, മസ്ക്കിൻ്റെ ഫലപ്രദമായ ഉപയോഗവും അടിസ്ഥമാക്കി ഇനി പതുക്കെ പതുക്കെ സാമ്പത്തിക മേഖലയെ പൂർണ്ണമായും പഴയ രീതിയിൽ പ്രവർത്തിപ്പിക്കാൻ അനുവദിക്കണം. പറ്റുമെങ്കിൽ വിനോദ സഞ്ചാര മേഖലയ്ക്ക് ആത്മവിശ്വാസം നൽകി പുനർജ്ജീവിപ്പിക്കണം. കോവിഡ് നമ്മളൊടെപ്പം വരും വർഷങ്ങളിലും കാണുമെന്ന് ഉറപ്പാണ് അത് കൊണ്ട് തന്നെ നമുക്ക് കൊവിഡിനൊപ്പം ഇനി ജീവിക്കാൻ പഠിക്കാം.

- ലേഖകൻ രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കിന്റെ മാനേജറാണ് 

Read also: ഒരു ഫേസ്ബുക്ക് പോസ്റ്റ് മതി ലോൺ കിട്ടാതെ പോകാൻ ! കാലം മാറുന്നു; ബാങ്കുകളും ഫിൻടെക്കുകളും ബിഗ് ഡേറ്റയിലേക്ക്

Latest Videos
Follow Us:
Download App:
  • android
  • ios