ജിഎസ്ടി വരുമാനം വീണ്ടും ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിൽ, വിശദമായ കണക്ക് പുറത്തുവിട്ട് ധനമന്ത്രാലയം
സെസ്സ് ഇനത്തിൽ 8,646 കോടി രൂപ ലഭിച്ചു.
ദില്ലി: ചരക്ക് സേവന നികുതി വരുമാനം ഒരു ലക്ഷം കോടിക്ക് മുകളിലേക്ക് വീണ്ടും എത്തി. ഓഗസ്റ്റിൽ 1,12,020 കോടി രൂപയാണ് ജിഎസ്ടിയിനത്തിൽ സർക്കാരിലേക്ക് എത്തിയത്.
ഇതിൽ കേന്ദ്ര ജിഎസ്ടി 20,522 കോടിയും സംസ്ഥാന ജിഎസ്ടിയായി 26,605 കോടി രൂപയും സംയോജിത ജിഎസ്ടിയിനത്തിൽ 56,247 കോടിയുമാണ് സമാഹരിച്ചത്. സെസ്സ് ഇനത്തിൽ 8,646 കോടി രൂപ ലഭിച്ചു.
കഴിഞ്ഞവർഷം ഇതേകാലയളവിൽ ലഭിച്ചതിന്റെ 30 ശതമാനം വർധനയാണ് നികുതി വരുമാനത്തിലുണ്ടായത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ, ഓഗസ്റ്റ് മാസം 86,449 കോടിയായിരുന്നു ജിഎസ്ടിയിനത്തിൽ സർക്കാരിലേക്ക് എത്തിയത്. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. തുടർച്ചയായി ഇത് ഒമ്പതാമത്തെ മാസമാണ് ജിഎസ്ടി വരുമാനം ഒരുലക്ഷം കോടി രൂപക്ക് മുകളിലെത്തുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona