ജിഎസ്‌ടി നിരക്ക് വർധന: വ്യാപാരി വ്യവസായി ഏകോപന സമിതിക്ക് പ്രതിഷേധം, ജൂലൈ 27 മുതൽ സമരം
ജി എസ് ടി യിൽ മാറ്റം വരുത്തിയില്ലെങ്കിൽ മറ്റു സമര പരിപാടികളിലേക്ക് പോകുമെന്നും ഭാരവാഹികൾ അറിയിച്ചു
ദില്ലി: ജി എസ് ടി നിരക്കുകളിൽ വരുത്തിയ പുതിയ മാറ്റത്തെ തുടർന്ന് വ്യാപാരികൾ സമരത്തിലേക്ക്. വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് (കെ വി വി ഇ എസ്) ജിഎസ്ടി പരിഷ്കരണത്തിനെതിരെ സമരത്തിലേക്ക് കടക്കുന്നത്. ജൂലൈ 27- ാം തിയതി സംസ്ഥാനത്ത് ജില്ലാ കളക്ട്രേറ്റിന് മുന്നിൽ ധർണ നടത്തും. ജി എസ് ടി യിൽ മാറ്റം വരുത്തിയില്ലെങ്കിൽ മറ്റു സമര പരിപാടികളിലേക്ക് പോകുമെന്നും ഭാരവാഹികൾ അറിയിച്ചു.
കുടുംബ ബജറ്റ് താളം തെറ്റും; അവശ്യ സാധനങ്ങൾക്ക് ഇന്ന് മുതൽ ഉയർന്ന വില
ജിഎസ്‌ടി കൗണ്‍സിലിന്റെ 47-ാം യോഗത്തില്‍ നല്‍കിയ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ജിഎസ്‌ടി നിരക്കുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ ഇന്നുമുതല്‍ (2022 ജൂലൈ 18) പ്രാബല്യത്തില്‍ വന്നു. ഒരു രജിസ്റ്റര്‍ ചെയ്ത ബ്രാന്‍ഡിന്റെയോ, സാധനങ്ങള്‍ക്കു ജിഎസ്‌ടി ചുമത്തുന്നതിന് കോടതിയില്‍ നിയമപരമായി അവകാശപ്പെടാവുന്ന ബ്രാന്‍ഡിന്റെയോ, നിര്‍ദിഷ്ട ഉല്‍പ്പന്നങ്ങള്‍ക്ക് ജിഎസ്‌ടി ചുമത്തുന്നതില്‍ നിന്ന്, 'മുന്‍കൂട്ടി പായ്ക്ക് ചെയ്ത് ലേബല്‍ ചെയ്ത' സാധനങ്ങള്‍ക്കു ജിഎസ്‌ടി ചുമത്തുന്നതിലേക്കാണു മാറ്റം വന്നിരിക്കുന്നത്.
ഈ മാറ്റങ്ങളുമായി ബന്ധപ്പെട്ടു വ്യക്തത വരുത്തേണ്ട നിരവധി സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. പ്രത്യേകിച്ച്, വിജ്ഞാപനം നമ്പര്‍ 6/2022 - കേന്ദ്രനികുതി (നിരക്ക്) 2022 ജൂലൈ 13ലെ അറിയിപ്പിലൂടെയും എസ്ജിഎസ്‌ടി, ഐജിഎസ്‌ടി എന്നിവയ്ക്കുള്ള അനുബന്ധ അറിയിപ്പുപ്രകാരവും വിജ്ഞാപനം ചെയ്ത പയറുവര്‍ഗങ്ങള്‍, മാവ്, ധാന്യങ്ങള്‍ മുതലായ (താരിഫിന്റെ 1 മുതല്‍ 21 വരെ അധ്യായങ്ങള്‍ക്കു കീഴില്‍ വരുന്ന നിര്‍ദിഷ്ട ഇനങ്ങള്‍) ഭക്ഷ്യവസ്തുക്കളുടെ കാര്യത്തില്‍. ഇന്നുമുതല്‍ (2022 ജൂലൈ 18) പ്രാബല്യത്തില്‍ വന്ന, 'നേരത്തെ പായ്ക്ക് ചെയ്തതും ലേബല്‍ പതിപ്പിച്ചതുമായ' സാധനങ്ങളുടെ ജിഎസ്‌ടി സംബന്ധിച്ച് അടിക്കടി ഉയരുന്ന സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കുമുള്ള വിശദീകരണങ്ങളാണ് ഇനി.
വിലക്കയറ്റത്തില്‍ പുകഞ്ഞ് വീട്ടകങ്ങള്‍; സാധാരണക്കാര്‍ക്ക് ജീവിക്കണ്ടെയെന്ന് ചോദ്യം