GST Collection May 2022: ജിഎസ്ടി വരുമാനത്തിൽ വീണ്ടും കുതിപ്പ്: മെയ് മാസത്തിലെ വരുമാനം 1.40 ലക്ഷം കോടി രൂപ

കഴിഞ്ഞ വർഷം ഇതേ സമയത്ത് ലഭിച്ചതിനെക്കാൾ 44  ശതമാനം വളർച്ചയാണ് ജിഎസ്ടി വരുമാനത്തിൽ ഇക്കുറി ഉണ്ടായത്

GST Collection May 2022 Increase of 44% year on year Check CGST SGST IGST cess and state wise revenue

ദില്ലി: മെയ് മാസത്തിലെ ജിഎസ്ടി വരുമാനം 1.4 ലക്ഷം കോടി കടന്നു. 1,40,885 കോടി രൂപ ചരക്ക് സേവന നികുതിയിനത്തിൽ ലഭിച്ചെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കിൽ പറയുന്നു. കഴിഞ്ഞ വർഷം ഇതേ സമയത്ത് ലഭിച്ചതിനെക്കാൾ 44  ശതമാനം വളർച്ചയാണ് ജിഎസ്ടി വരുമാനത്തിൽ ഇക്കുറി ഉണ്ടായത്. 2021 മെയ് മാസത്തിൽ 97821 കോടി രൂപയായിരുന്നു വരുമാനം.

ഇത്തവണത്തെ വരുമാനത്തിൽ 25036 കോടി രൂപ സിജിഎസ്‌ടിയാണ്. 32001 കോടി രൂപ എസ്ജിഎസ്ടിയുമാണ്. സംയോജിത ജിഎസ്ടിയാണ് 73,345 കോടി രൂപ. 37469 കോടി രൂപ ചരക്ക് ഇറക്കുമതിയിലൂടെ കിട്ടിയതാണ്. സെസ് ഇനത്തിൽ 10502 കോടി രൂപയാണ് ലഭിച്ചത്. ഇതിൽ 931 കോടി രൂപ ഇറരക്കുമതിയിലൂടെ കിട്ടിയതാണ്. സംസ്ഥാനങ്ങൾക്ക് 86912 കോടി രൂപ ജിഎസ്ടി നഷ്ടപരിഹാരമായി കേന്ദ്ര സർക്കാർ അനുവദിച്ചു. കേരളത്തിന് ഇതിൽ 5693 കോടി രൂപ ലഭിക്കും.

Read More : വീണ്ടും ലോകത്തിലെ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്‍റെ ആഭ്യന്തര വളര്‍ച്ചാ നിരക്ക് 8.7 ശതമാനമായി ഉയർന്നു. 2020 - 21 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 2. 1 ശതമാനത്തിന്‍റെ വര്‍ധനയാണ് 2021 - 22 സാമ്പത്തിക വർഷത്തിലെ ജിഡിപി വളർച്ചയിൽ രേഖപ്പെടുത്തിയത്. കേന്ദ്രസർക്കാർ 8.9 ശതമാനം ജിഡിപി വളര്‍ച്ചാ നിരക്കാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അതിന് തൊട്ടടുത്തെത്താനേ കഴിഞ്ഞുള്ളൂ. മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക പാദത്തില്‍ 4.1 ശതമാനം വളര്‍ച്ച മാത്രമാണ് ജിഡിപിയില്‍ രേഖപ്പെടുത്തിയത്. ഇതാണ് പ്രതീക്ഷിച്ച വളർച്ചയിലേക്ക് എത്താതിരിക്കാൻ കാരണം.

GST Collection May 2022: Increase of 44% year-on-year - Check CGST, SGST, IGST, cess and state-wise revenue data

കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തില്‍ (ഒക്ടോബർ ഒന്ന് മുതൽ ഡിസംബർ 31 വരെ) 5.4 ശതമാനമായിരുന്നു ജിഡിപി വളർച്ച. രണ്ടാംപാദത്തില്‍ (ജൂലൈ ഒന്ന് മുതൽ സെപ്തംബർ 30 വരെ) 8.5 ശതമാനം ജിഡിപി വളർച്ച കൈവരിച്ചിരുന്നു. 2021 ഏപ്രിൽ ഒന്ന് മുതൽ ജൂൺ 30 വരെയുള്ള ആദ്യ പാദത്തില്‍ 20.3 ശതമാനം ജിഡിപി വളര്‍ച്ച കൈവരിക്കാനായതാണ് ഇപ്പോഴത്തെ നിലയിലേക്ക് ലോകത്തിലെ അതിവേഗം വളരുന്ന സാമ്പത്തിക ശക്തികളിൽ മുന്നിലെത്താൻ ഇന്ത്യക്ക് കരുത്തായത്.

Read More: എല്‍ജിബിടിക്യു പങ്കാളികൾക്കും പരിരക്ഷ നൽകും; ആരോഗ്യ ഇൻഷുറൻസ് പരിഷ്കരിച്ച് റേസർപേ

യുക്രൈന്‍ - റഷ്യ യുദ്ധത്തില്‍ ക്രൂഡോയില്‍ വില ഉയർന്നതും 2022 ജനുവരിയിൽ ഒമിക്രോൺ ബാധ രാജ്യത്തെ വെല്ലുവിളിച്ചതുമെല്ലാം സാമ്പത്തിക പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കിയിരുന്നു. ഇതാണ് നാലാം പാദവാർഷികത്തിൽ പ്രതീക്ഷിച്ച മുന്നേറ്റം നേടാതിരിക്കാൻ കാരണം. എങ്കിലും ആദ്യ മൂന്ന് പാദങ്ങളിലെ മെച്ചപ്പെട്ട വളർച്ചയോടെ മുന്നിലെത്താനായത് ഇന്ത്യക്ക് പ്രതീക്ഷയാണ്. 2022 -23 സാമ്പത്തിക വർഷത്തിലും രാജ്യം മികച്ച സാമ്പത്തിക വളർച്ച നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios