അതിശയകരമായ മുന്നേറ്റം നടത്തി സ്വർണ നിരക്ക്: അന്താരാഷ്ട്ര വിപണിയിൽ സമ്മർദ്ദം ശക്തമാകുന്നു

തങ്കക്കട്ടികൾക്ക് ഉള്ള ബാങ്ക് നിരക്ക് കിലോഗ്രാമിന് 51 ലക്ഷം രൂപയ്ക്കടുത്തായി. ആഗോളതലത്തിൽ സ്വർണത്തിൽ വൻ നിക്ഷേപങ്ങൾ കൂടുന്നതിനാൽ അടുത്ത മാസങ്ങളിൽ തന്നെ അന്താരാഷ്ട്ര വില റെക്കോർഡ് ഭേദിച്ചേക്കുമെന്ന പ്രവചനങ്ങളാണ് പുറത്തുവരുന്നത്.
 

gold rate in international market near 1,850 dollar

ന്താരാഷ്ട്ര വിപണിയിൽ സ്വർണ നിരക്ക് വൻ കുതിപ്പ് നടത്തുന്നു. യുഎസ് വിപണിയിൽ അന്താരാഷ്ട്ര സ്വർണ വില 1,840 ഡോളറിലേക്ക് കുതിച്ചുകയറി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ, സ്വർണ നിരക്ക് അന്താരാഷ്ട്ര വിപണിയിൽ ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 1,839 ഡോളറാണ്. 

സ്വർണ്ണവിലയിലെ വർധനവിൽ ഇപ്പോഴത്തെ നില തുടരുകയാണെങ്കിൽ അടുത്ത സമയത്ത് തന്നെ നിരക്ക് 2,000 ഡോളർ മറികടക്കുമെന്നാണ് ഓൾ ഇൻഡ്യ ജം ആന്റ് ജുവല്ലറി ഡൊമസ്റ്റിക്ക് കൗൺസിൽ (GJC) ദേശീയ ഡയറക്ടറും ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (AKGSMA) സംസ്ഥാന ട്രഷററുമായ അഡ്വ എസ് അബ്ദുൽ നാസർ അഭിപ്രായപ്പെടുന്നത്. മറ്റ് നിക്ഷേപ മേഖലകൾ പ്രതീക്ഷിച്ച മുന്നേറ്റം പ്രകടിപ്പിക്കാതിരിക്കുന്നത് മൂലം നിക്ഷേപകർ മഞ്ഞലോഹത്തിലേക്ക് നിക്ഷേപം മാറ്റുന്നതാണ് ഇത്തരത്തിൽ വില ഉയരാനിടയാക്കുന്നത്. 

ഉയർന്ന വിലയിൽ നിക്ഷേപകർ ലാഭമെടുത്താൽ താൽക്കാലികമായി തിരുത്തലിന് സാധ്യതയുണ്ടെന്നുമാണ് വിപണി സൂചനകൾ. 2011 ലാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക് സ്വർണത്തിന് രേഖപ്പെടുത്തിയത്, ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 1,917.90 ഡോളറായിരുന്നു അന്നത്തെ നിരക്ക്. അന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം 50 -55 എന്ന നിരക്കിലായിരുന്നു. എന്നാൽ, ഇന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം 74 -76 എന്ന നിലയിലാണ്. അതിനാൽ, അന്താരാഷ്ട‌്ര വിപണിയിലെ വിലക്കയറ്റം ആഭ്യന്തര വിപണിയിൽ വൻ നിരക്ക് വർധനവിന് കാരണമാകും," അബ്ദുൽ നാസർ കൂട്ടിച്ചേർത്തു.

കേരളത്തിൽ റെക്കോർഡ് നിരക്ക്

കേരളത്തിൽ സ്വർണ വില ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർദ്ധിച്ച് ​ഗ്രാമിന് 4595 രൂപയും പവന് 36,760 രൂപയുമായി. ജൂലൈ 15ന് ശേഷമുളള ഏറ്റവും ഉയർന്ന ഏകദിന റെക്കോർഡ് നിരക്കാണിത്.

തങ്കക്കട്ടികൾക്ക് ഉള്ള ബാങ്ക് നിരക്ക് കിലോഗ്രാമിന് 51 ലക്ഷം രൂപയ്ക്കടുത്തായി. ആഗോളതലത്തിൽ സ്വർണത്തിൽ വൻ നിക്ഷേപങ്ങൾ കൂടുന്നതിനാൽ അടുത്ത മാസങ്ങളിൽ തന്നെ അന്താരാഷ്ട്ര വില റെക്കോർഡ് ഭേദിച്ചേക്കുമെന്ന പ്രവചനങ്ങളാണ് പുറത്തുവരുന്നത്.

ചില രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത കൊവിഡ് രണ്ടാം തരം​ഗത്തിന്റെ ലക്ഷണങ്ങൾ, ദുർബലമായ ഇക്വിറ്റി മാർക്കറ്റുകൾ, സാമ്പത്തിക ശക്തികൾക്കിടയിലെ രാഷ്ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്വങ്ങൾ, ആഗോള സമ്പദ് വ്യവസ്ഥ പ്രതീക്ഷിച്ച വേഗത്തിൽ വീണ്ടെടുക്കുന്നില്ലെന്ന തരത്തിലെ വിപണി റിപ്പോർട്ടുകൾ തുടങ്ങിയവയാണ് സ്വർണത്തെ നിക്ഷേപകർക്കിടയിലെ പ്രിയപ്പെട്ടവനാക്കി മാറ്റുന്നത്. 

ഗോൾഡ് മൈനിംഗ് മേഖലയിൽ കൊറോണ മൂലം വന്ന തടസ്സങ്ങൾ, ഡോളർ അടക്കമുളള കറൻസികളിലുണ്ടാകുന്ന അസ്ഥിരതയും മാന്ദ്യ ഭീതിയും കാരണം ഗോൾഡിന് ഒരു ഗ്ലോബൽ കറൻസി എന്ന നിലയിലുളള പരി​ഗണന വർധിക്കുന്നതും വിലക്കയറ്റത്തിന് കാരണമാകുന്നുണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios