കൊവിഡ് 19 പ്രതിസന്ധി: സ്വർണാഭരണ വിൽപ്പന വർധിപ്പിക്കാൻ വെർച്വൽ പ്രദർശനങ്ങളുമായി ജിജെസി

കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഏഴ് മാസമായി സ്വർണാഭരണ പ്രദർശനങ്ങൾ നിർത്തിവച്ചിരിക്കുകയായിരുന്നു. 

gjc virtual exhibition for increase gold jewellry sales

ഓൾ ഇന്ത്യ ജം ആൻറ് ജുവല്ലറി ഡൊമസ്റ്റിക്ക് കൗൺസിലിന്റെ (ജിജെസി) നേതൃത്വത്തിലുളള വെർച്വൽ സ്വർണാഭരണ പ്രദർശനം തിങ്കളാഴ്ച മുതൽ ആരംഭിക്കും. ഒക്ടോ.10 നാണ് പ്രദർശനം സമാപിക്കുന്നത്. ചരിത്രത്തിലാദ്യമാണ് ഇത്തരത്തിലൊരു വെർച്വൽ പ്രദർശനം നടത്തുന്നതെന്ന് ജിജെസി ദേശീയ ഡയറക്ടറായ എസ് അബ്ദുൽ നാസർ പറഞ്ഞു.
 
ഇത് 365 ദിവസവും നീണ്ടു നിൽക്കുന്ന ഒരു സ്ഥിരം വേദിയാണിതെന്ന് ജിജെസി പ്രസ്താവനയിൽ വ്യക്തമാക്കി. മുംബൈ പ്രത്യേകം സ്റ്റുഡിയോ ക്രമീകരിച്ചാണ് ഇത് നടത്തുന്നത്. ജുവല്ലറി നിർമ്മാതാക്കളെ ബന്ധപ്പെടുവാനും അവർ നിർമ്മിച്ചിട്ടുള്ള പുതിയ ഫാഷൻ സ്വർണാഭരണ നേരിട്ട് കാണുന്നപ്രതീതിയിൽ  ആഭരണങ്ങൾ കാണുവാനും വാങ്ങുവാനും കഴിയുന്ന തരത്തിലാണ് വെർച്വൽ വേദി ഒരുക്കിയിരിക്കുന്നത്.

ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ജിജെസി യുടെ നേതൃത്വത്തിൽ തിങ്കളാഴ്ച്ച തുടക്കം കുറിക്കുന്ന ജിജെസി വെർച്വൽ ഷോ ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയതായി ദേശീയ ഡയറക്ടർ എസ് അബ്ദുൽ നാസർ എന്നിവർ അറിയിച്ചു.

കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഏഴ് മാസമായി സ്വർണാഭരണ പ്രദർശനങ്ങൾ നിർത്തിവച്ചിരിക്കുകയായിരുന്നു. മൂന്ന് മാസത്തിലധികം നീണ്ട സമ്പൂർണ ലോക്ഡൗണും അതിനു ശേഷമുള്ള സാമ്പത്തിക സാഹചര്യങ്ങളും മറ്റു മേഖലകളെപ്പോലെ സ്വർണ വ്യാപാര വ്യവസായത്തെയും സാരമായി ബാധിച്ചിരിക്കുകയാണ്. നവരാത്രി, ദീപാവലി, വിവാഹ സീസൺ സജീവമായി വരുന്നതിനാൽ ആഭരണ നിർമ്മാണമേഖലയും ഉണർന്നു തുടങ്ങിയിട്ടുണ്ട്. സാധാരണ നിലയിൽ വിദേശങ്ങളിലും, ഇന്ത്യയിലും നിരവധി സ്വർണാഭരണ പ്രദർശനങ്ങളാണ് ഈ സമയത്ത് നടക്കാറുളളത്.

Latest Videos
Follow Us:
Download App:
  • android
  • ios