ഫാക്ടിന് സർവകാല റെക്കോർഡ് ലാഭവും ഉയർന്ന വിറ്റുവരവും; ഓഹരിക്ക് ലാഭവിഹിതം പ്രഖ്യാപിച്ച് ബോർഡ്

പ്രവര്‍ത്തന ലാഭം ഫാക്ട് ഒരു വര്‍ഷം കൊണ്ട് ഏതാണ്ട് ഇരട്ടിയാക്കി വര്‍ദ്ധിപ്പിച്ചു

FACT records highest profit ever kgn

കൊച്ചി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സര്‍വകാല റെക്കോര്‍ഡ് ലാഭവും ഉയര്‍ന്ന വിറ്റുവരവും. ഈ കാലയളവില്‍ 612.99 കോടി ലാഭമുണ്ടാക്കിയ സ്ഥാപനം 6198 കോടിയുടെ വിറ്റുവരവാണ് കൈവരിച്ചത്. 612.99 കോടിയുടെ പ്രവര്‍ത്തന ലാഭമുണ്ടാക്കിയ ഫാക്ട് പലിശയും നികുതികളും ചേര്‍ത്ത് കഴിഞ്ഞ വര്‍ഷം കൈവരിച്ചത് 860.32 കോടി രൂപയാണ്.

2021-22 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തന ലാഭം 353.28 കോടിയും ആകെ ലാഭം 679.84 കോടിയുമായിരുന്നു. പ്രവര്‍ത്തന ലാഭം ഫാക്ട് ഒരു വര്‍ഷം കൊണ്ട് ഏതാണ്ട് ഇരട്ടിയാക്കി വര്‍ദ്ധിപ്പിച്ചു.ഈ വളര്‍ച്ച വിറ്റുവരവിലും കൈവരിക്കാൻ ഫാക്ടിന് കഴിഞ്ഞിട്ടുണ്ട്. ഫാക്ടം ഫോസും അമോണിയം സള്‍ഫേറ്റും ജൈവ വളവും അടക്കം 9.83 ലക്ഷം ടൺ വളം വില്‍പ്പനയാണ് ഫാക്ട് കഴിഞ്ഞ സാമ്പത്തിക വര്‍ഷം നടത്തിയത്.

ഈ കാലയളവില്‍ 43,712 ടൺ കാപ്രോലാക്ടവും വിൽക്കാൻ ഫാക്ടിന് സാധിച്ചു. ഫാക്ടം ഫോസിന്‍റെ ഉല്‍പ്പാദനവും കഴിഞ്ഞ സാമ്പത്തിക വര്‍ഷം റെക്കോര്‍ഡ് നേട്ടത്തിലേക്ക് ഉയർന്നു. 8.28 ലക്ഷം ടൺ ഫാക്ടം ഫോസാണ് വിറ്റത്. അമോണിയം സൾഫേറ്റിന്റെ ഉൽപ്പാദനവും ഉയർന്ന തോതിലാണ്. ഒരു ഓഹരിക്ക് ഒരു രൂപ വച്ച് ബോര്‍ഡ് അന്തിമ ലാഭവിഹിതം ശുപാര്‍ശ ചെയ്തിട്ടുണ്ട്.
 

Latest Videos
Follow Us:
Download App:
  • android
  • ios