ക്രൂഡ് വില കുതിക്കുന്നു: നിരക്ക് 75 ഡോളറിന് അടുത്തെത്തി, 2019 ഏപ്രിലിന് ശേഷമുളള ഏറ്റവും ഉയർന്ന പ്രതിദിന വർധന
ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്ന ഏഷ്യൻ ഭീമന്മാരായ ഇന്ത്യയിലും ചൈനയിലും ഇന്ധന ആവശ്യകത വലിയ തോതിൽ വരും മാസങ്ങളിൽ ഉയരുമെന്നാണ് കണക്കാക്കുന്നത്.
ആഗോള എണ്ണ ഫ്യൂച്ചറുകൾ ബാരലിന് 75 ഡോളറിനടുത്തെത്തി, യുഎസ് ഫ്യൂച്ചർ നിരക്കുകളും അധികം പിന്നിലല്ല. എണ്ണയുടെ ആഗോള മാനദണ്ഡമായി പ്രവർത്തിക്കുന്ന ബ്രെൻറ് ക്രൂഡ് 49 സെൻറ് അഥവാ 0.7 ശതമാനം ഉയർന്ന് ബാരലിന് 74.48 ഡോളറിലെത്തി. ബ്രെന്റ് നേരത്തെ 74.94 ഡോളറിലെത്തിയിരുന്നു, ഇത് 2019 ഏപ്രിലിനുശേഷമുളള ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണ്.
യുഎസ് എണ്ണയുടെ മാനദണ്ഡമായ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് 19 സെൻറ് അഥവാ 0.3 ശതമാനം ഉയർന്ന് ബാരലിന് 72.31 ഡോളറിലെത്തി. ഇത് നേരത്തെ 72.08 ഡോളർ നിരക്കിലെത്തി, ഒരു സെഷനിലെ ഉയരം കീഴടക്കിയിരുന്നു.
കൊവിഡ് -19 നിയന്ത്രണങ്ങളിൽ നിന്ന് രാജ്യം പൂർണ്ണമായും വീണ്ടും തുറക്കുമ്പോൾ, അമേരിക്കയിൽ ഇന്ധനത്തിനായുള്ള ഏറ്റവും വലിയ വേനൽക്കാല ഡിമാൻഡ് ഉണ്ടാകുമെന്ന പ്രവചനങ്ങൾക്കിടയിലാണ് എണ്ണവിലയുടെ ഈ കുതിപ്പ്. ഏഷ്യൻ രാജ്യങ്ങളിൽ നിന്നും ഇന്ധന ആവശ്യകത ഉയരുന്നുണ്ട്. ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്ന ഏഷ്യൻ ഭീമന്മാരായ ഇന്ത്യയിലും ചൈനയിലും ഇന്ധന ആവശ്യകത വലിയ തോതിൽ വരും മാസങ്ങളിൽ ഉയരുമെന്നാണ് കണക്കാക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉപഭോഗ രാജ്യങ്ങളിൽ ഒന്നായ അമേരിക്കയിലെ ക്രൂഡ് സ്റ്റോക്ക്പൈലുകൾ കഴിഞ്ഞയാഴ്ച 7.36 ദശലക്ഷം ബാരൽ ഇടിഞ്ഞതിനെ തുടർന്നാണ് ഏറ്റവും പുതിയ റാലി. (എനർജി ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷൻ അഥവാ ഇഐഎയുടെ കണക്കുകൾ പ്രകാരം) ഇൻവെസ്റ്റിംഗ് ഡോട്ട് കോം ട്രാക്കുചെയ്ത വ്യവസായ വിശകലന വിദഗ്ധർ ജൂൺ 11 ന് അവസാനിച്ച ആഴ്ചയിൽ 25 ദശലക്ഷം ബാരലുകളുടെ കുറവുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു.
“വേനൽക്കാല ഡ്രൈവിംഗ് ആവശ്യം പ്രതീക്ഷിച്ച്, ഗ്യാസോലിൻ ഉൽപാദനം വർധിപ്പിക്കുന്നതിലേക്ക് ഉൽപ്പാദക കമ്പനികൾ ശരിക്കും നീങ്ങുകയാണ്,” ന്യൂയോർക്ക് എനർജി ഹെഡ്ജ് ഫണ്ട് എഗെയ്ൻ ക്യാപിറ്റലിന്റെ സ്ഥാപക പങ്കാളി ജോൺ കിൽഡഫ് ഇൻവെസ്റ്റിംഗ് ഡോട്ട് കോമിനോട് പറഞ്ഞു.
ഗ്യാസോലിൻ സ്റ്റോക്ക്പൈലുകൾ കഴിഞ്ഞയാഴ്ച 1.9 ദശലക്ഷം ബാരൽ ഉയർന്നു, 1.0 ദശലക്ഷം ബാരലുകളുടെ കുറവുണ്ടാകുമെന്ന പ്രവചനങ്ങൾക്ക് വിപരീതമായിരുന്നു ഇത്. ഡീസൽ ഉൾപ്പെടുന്ന ഡിസ്റ്റിലേറ്റ് ഇൻവെന്ററികൾ 1.02 ദശലക്ഷം ബാരൽ കുറഞ്ഞു.
ആഭ്യന്തര ഉപഭോഗം മാറ്റിനിർത്തിയാൽ, യുഎസ് അസംസ്കൃത എണ്ണയുടെ കയറ്റുമതിയും കഴിഞ്ഞയാഴ്ച ഉയർന്നു, കഴിഞ്ഞ ആഴ്ചയിലെ ശരാശരി 2.93 ദശലക്ഷത്തിൽ നിന്ന് 32 ശതമാനം ഉയർന്ന് പ്രതിദിനം ശരാശരി 3.88 ദശലക്ഷം ബാരലായി.
യുഎസ് അസംസ്കൃത എണ്ണയുടെ ഉൽപാദനവും ഉയർന്നു, ഇന്ധനങ്ങളുടെ കയറ്റുമതിയോ ഉപഭോഗമോ അല്ലെങ്കിലും. ജൂൺ 11 ന് അവസാനിച്ച ആഴ്ചയിൽ ക്രൂഡ് ഔട്ട്പുട്ട് പ്രതിദിനം ശരാശരി 11.2 ദശലക്ഷം ബാരലാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona