ചൈനീസ് സമ്പദ്‍വ്യവസ്ഥ മാന്ദ്യത്തിലേക്കെന്ന് ആശങ്ക; അന്താരാഷ്ട്ര എണ്ണ വിലയിൽ വീണ്ടും ഇടിവ്

അസംസ്കൃത വസ്തുക്കളുടെ ഉയർന്ന വില, ബിസിനസ്സ് പ്രവർത്തനങ്ങളിൽ തടസ്സം നേരിടുന്ന തരത്തിലുളള മോശം കാലാവസ്ഥ സാഹചര്യം എന്നിവ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയിൽ മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകൾക്ക് ആക്കം വർധിപ്പിക്കുന്നു.

crude price decline Chinese economy face serious crisis

ലണ്ടൻ: ലോകത്തിലെ രണ്ടാമത്തെ വലിയ എണ്ണ ഉപഭോക്താവായ ചൈനയിലെ ഫാക്ടറി ഉൽപ്പാദനം 17 മാസത്തിനുള്ളിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് എത്തിയതായുളള റിപ്പോർട്ടുകൾ ക്രൂഡ് ഓയിൽ നിരക്കിലെ ഇടിവിന് കാരണമായി. ചൈനയുടെ സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള ആശങ്കയെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിലെ സമ്മർദ്ദം വർധിക്കാനിടയായി. ഒപെക് ഉൽപാദകരിൽ നിന്നുള്ള എണ്ണ ഉൽപാദനത്തിലെ വർദ്ധനവിനെ സംബന്ധിച്ച ഉറപ്പും വിപണിയിലെ വില താഴേക്ക് എത്താൻ ഇടയാക്കി. 

ബ്രെൻറ് ക്രൂഡ് ഓയിൽ ഫ്യൂച്ചേഴ്സ് 81 സെൻറ് അഥവാ ഒരു ശതമാനം ഇടിഞ്ഞ് 74.60 ഡോളറിലേക്കും അവിടെ നിന്ന് ഒടുവിൽ വിവരം ലഭിക്കുമ്പോൾ നിരക്ക് 72.80 ഡോളറിലേക്കും എത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് ഫ്യൂച്ചറുകൾ 69 സെൻറ് അഥവാ 0.9 ശതമാനം ഇടിഞ്ഞ് 73.26 ഡോളറിലേക്കും, ഒടുവിൽ വിവരം ലഭിക്കുമ്പോൾ 71.05 ഡോളറിലേക്കും താഴ്ന്നു. 

"ക്രൂഡ് ഡിമാൻഡ് കാഴ്ചപ്പാട് കുഴഞ്ഞുമറിഞ്ഞ നിലയിലാണ്, ആഗോള കൊവിഡ് പ്രതിരോധ കുത്തിവയ്പ്പുകൾ മെച്ചപ്പെടുന്നതുവരെ ഇത് മെച്ചപ്പെടില്ല,” ഒഎഎൻഡിഎയിലെ സീനിയർ അനലിസ്റ്റ് എഡ്വേർഡ് മോയ അഭിപ്രായപ്പെടുന്നു.

ചൈനയിലെ ഫാക്ടറി ഉൽപ്പാദനം ജൂലൈയിൽ ഒന്നരവർഷത്തിനിടെ മന്ദഗതിയിലായി. അസംസ്കൃത വസ്തുക്കളുടെ ഉയർന്ന വില, ബിസിനസ്സ് പ്രവർത്തനങ്ങളിൽ തടസ്സം നേരിടുന്ന തരത്തിലുളള മോശം കാലാവസ്ഥ സാഹചര്യം എന്നിവ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയിൽ മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകൾക്ക് ആക്കം വർധിപ്പിക്കുന്നു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

 

 

Latest Videos
Follow Us:
Download App:
  • android
  • ios