കൊവിഡ്-19 സാമ്പത്തിക പ്രവർത്തനങ്ങളെ ദുർബലപ്പെടുത്തും, ധനക്കമ്മി 2025 ഓടെ കുറയ്ക്കാനാകും: ഫിച്ച് റേറ്റിംഗ്സ്
ശരാശരി വാർഷിക നാമമാത്ര ജിഡിപി വളർച്ച 10.5 ശതമാനവും സർക്കാർ പ്രാഥമിക ധനകമ്മി ക്രമേണ, 2025 സാമ്പത്തിക വർഷത്തോടെ ജിഡിപിയുടെ 2.8 ശതമാനമായി ഏകീകരിക്കാൻ കഴിയുമെന്നും റേറ്റിംഗ് ഏജൻസി പ്രവചിക്കുന്നു.
ദില്ലി: കൊവിഡ് ആരോഗ്യ പ്രതിസന്ധി രാജ്യത്തിന്റെ സാമ്പത്തിക പ്രവർത്തനങ്ങളെ ദുർബലമാക്കുമെന്ന് ഫിച്ച് റേറ്റിംഗ്സ്. ഏപ്രിൽ 22 ന്, ഇന്ത്യയുടെ ലോംഗ് ടേം ഫോറിൻ കറൻസി ഇഷ്യുവർ ഡിഫാൾട്ട് റേറ്റിംഗ് (ഐഡിആർ) ബിബിബി- മൈനസ് വിത്ത് നെഗറ്റീവ് കാഴ്ചപ്പാടോടെ ഏജൻസി സ്ഥിരീകരിച്ചിരുന്നു. റേറ്റിംഗ് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചാ വീക്ഷണത്തെ പിന്തുണയ്ക്കുന്നുവെന്ന് സീനിയർ ഡയറക്ടർ ഡുൻക്യാൻ ഇന്നസ്-കെർ പറഞ്ഞു.
"2021 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ (FY 21) പൊതു സർക്കാർ കടം ജിഡിപിയുടെ 90.6 ശതമാനമായി ഉയർന്നതായി ഞങ്ങൾ കണക്കാക്കുന്നു. ഇത് 2020 സാമ്പത്തിക വർഷത്തിൽ 73.9 ശതമാനമായിരുന്നു. 2020 ൽ ഇത് ബിബിബി ശരാശരിയായ 54.4 ശതമാനമായിരുന്നു. ”ഇന്നസ്-കെർ പറഞ്ഞു.
ശരാശരി വാർഷിക നാമമാത്ര ജിഡിപി വളർച്ച 10.5 ശതമാനവും സർക്കാർ പ്രാഥമിക ധനകമ്മി ക്രമേണ, 2025 സാമ്പത്തിക വർഷത്തോടെ ജിഡിപിയുടെ 2.8 ശതമാനമായി ഏകീകരിക്കാൻ കഴിയുമെന്നും റേറ്റിംഗ് ഏജൻസി പ്രവചിക്കുന്നു.
“ഉയർന്ന കടത്തിന്റെ അളവ് ഭാവിയിലെ ആഘാതങ്ങളോട് പ്രതികരിക്കാനുള്ള സർക്കാരിന്റെ കഴിവിനെ തടസ്സപ്പെടുത്തുന്നുവെന്നും സ്വകാര്യമേഖലയ്ക്കുള്ള ധനസഹായം വർധിക്കുന്നതിലേക്ക് കാര്യങ്ങളെ നയിക്കുമെന്നും ഞങ്ങൾ വിശ്വസിക്കുന്നു,” ഇന്നസ്-കെർ പറഞ്ഞു.
നവംബറിൽ പാസാക്കിയ കാർഷിക, തൊഴിൽ വിപണി നിയമനിർമ്മാണം പോലുള്ള സർക്കാരിന്റെ പരിഷ്കാരങ്ങൾ ഇന്ത്യയുടെ സുസ്ഥിര സാമ്പത്തിക വളർച്ചാ നിരക്ക് ഉയർത്താൻ സഹായിക്കും, ഇത് ധന ഏകീകരണത്തിന് സഹായിക്കും. അതേസമയം, മാർച്ച് മുതൽ കൊവിഡ് -19 കേസുകളിലുണ്ടാകുന്ന വർധനവ് സാമ്പത്തിക കാഴ്ചപ്പാടിന്റെ അപകടസാധ്യതകളെ ഉയർത്തിക്കാട്ടുന്നതായും ഏജൻസി പറയുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona