കേന്ദ്ര ബജറ്റ് 2021: സംസ്ഥാന ധനകാര്യ മന്ത്രിമാരുമായി ചര്‍ച്ച നടത്തി നിര്‍മല സീതാരാമന്‍

വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു യോഗം. മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും ധനമന്ത്രിമാരും മറ്റ് മന്ത്രിമാരും മുതിര്‍ന്ന ഓഫീസര്‍മാരും യോഗത്തില്‍ പങ്കെടുത്തതായി കേന്ദ്ര ധനകാര്യ മന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിച്ചു.
 

Budget 2021: Nirmala Sitaraman meets State ministers

ദില്ലി: ബജറ്റ് അവതരണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ സംസ്ഥാന ധനമന്ത്രിമാരുമായി ചര്‍ച്ച നടത്തി. കൊവിഡ് പ്രതിസന്ധി മറികടക്കുന്നതിന് വേണ്ടിയും രാജ്യത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് വേണ്ടിയും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചവരോടായിരുന്നു കൂടിക്കാഴ്ച.

വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു യോഗം. മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും ധനമന്ത്രിമാരും മറ്റ് മന്ത്രിമാരും മുതിര്‍ന്ന ഓഫീസര്‍മാരും യോഗത്തില്‍ പങ്കെടുത്തതായി കേന്ദ്ര ധനകാര്യ മന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിച്ചു. ഫെഡറല്‍ സംവിധാനത്തിന്റെ പ്രസക്തിയും സഹകരണത്തിലൂടെ മുന്നോട്ട് പോകുന്ന സവിശേഷതയുമാണ് യോഗത്തിന്റെ പ്രാധാന്യമായി നിര്‍മല സീതാരാമന്‍ ഉയര്‍ത്തിക്കാട്ടിയത്. 

ബജറ്റ് പ്രസംഗത്തില്‍ ഉള്‍ക്കൊള്ളിക്കാനുള്ള നിരവധി നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു. വളര്‍ച്ച, നിക്ഷേപ സമാഹരണം, വിഭവ സമാഹരണം തുടങ്ങിയ വിഷയങ്ങളില്‍ യോഗത്തില്‍ നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നുവന്നു. ധനകാര്യ സെക്രട്ടറി എബി പാണ്ഡെ, എക്‌സ്‌പെന്റിച്ചര്‍ സെക്രട്ടറി ടിവി സോമനാഥന്‍, സാമ്പത്തിക കാര്യ സെക്രട്ടറി തരുണ്‍ ബജാജ്, ചീഫ് ഇക്കണോമിക് അഡൈ്വസര്‍ കെവി സുബ്രഹ്മണ്യന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
 

Latest Videos
Follow Us:
Download App:
  • android
  • ios