ബൈഡന്റെ വിജയം; ഇന്ധന ഇറക്കുമതിയിൽ പ്രതീക്ഷയോടെ ഇന്ത്യ

ജോ ബൈഡൻ വിജയിച്ചതോടെ ഇന്ത്യയും വലിയ പ്രതീക്ഷയിലാണ്. ഏഷ്യയിൽ ഏറ്റവും കൂടുതൽ ഇന്ധനം ഇറക്കുമതി ചെയ്യുന്ന രാജ്യമായതിനാൽ ഇറാനിൽ നിന്ന് ഇന്ധനം ഇറക്കുമതി ചെയ്യാനാവുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ

Bidens victory India hopes for fuel imports

ദില്ലി: ജോ ബൈഡൻ വിജയിച്ചതോടെ ഇന്ത്യയും വലിയ പ്രതീക്ഷയിലാണ്. ഏഷ്യയിൽ ഏറ്റവും കൂടുതൽ ഇന്ധനം ഇറക്കുമതി ചെയ്യുന്ന രാജ്യമായതിനാൽ ഇറാനിൽ നിന്ന് ഇന്ധനം ഇറക്കുമതി ചെയ്യാനാവുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. ഇറാനിൽ നിന്നും വെനസ്വേലയിൽ നിന്നും ഇന്ധനം വാങ്ങാനുള്ള അനുവാദം വൈറ്റ് ഹൗസിൽ നിന്ന് ലഭിക്കുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.

ഡൊണാൾഡ് ട്രംപിന്റെ കാലത്താണ് 2018 ൽ ഇസ്ലാമിക് റിപ്പബ്ലികായ ഇറാനിൽ നിന്ന് ഇന്ധനം വാങ്ങുന്നതിന്, തങ്ങളുടെ സുഹൃദ് രാഷ്ട്രങ്ങളായ ഇന്ത്യയടക്കമുള്ളവരോട് അമേരിക്ക തടസവാദം ഉന്നയിച്ചത്. പുതിയ സാഹചര്യത്തിൽ ഒരു ഉപഭോക്താവ് എന്ന നിലയിൽ കൂടുതൽ പേരിൽ നിന്ന് വാങ്ങാൻ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ പറയുന്നു.

ട്രംപിന്റെ നിലപാടാവില്ല പുതിയ പ്രസിഡന്റാവുന്ന ജോ ബൈഡന്റേതെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. ഇറാന്റെ ന്യൂക്ലിയർ ഡീലിന്റെ കാര്യത്തിലും വെനസ്വേലയുടെ കാര്യത്തിലും ബൈഡൻ ഭരണകൂടം കൂടുതൽ മൃദുസമീപനം സ്വീകരിക്കുമെന്നാണ് കരുതുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios