Auto Sales| വൻ തിരിച്ചടി നേരിട്ട് ഇന്ത്യൻ വാഹന വിപണി; ഒക്ടോബറിൽ പതിറ്റാണ്ടിലെ ഏറ്റവും മോശം വിൽപ്പന

ഇന്ത്യൻ വാഹന വിപണിയിൽ പതിറ്റാണ്ടിലെ ഏറ്റവും മോശം ഉൽസവകാല വിൽപ്പനയെന്ന് ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേർസ് അസോസിയേഷൻ

Auto sector festival sale 2021 records lowest in decade FADA

തിരുവനന്തപുരം: ഇന്ത്യൻ വാഹന വിപണിയിൽ (Indian Automotive market) പതിറ്റാണ്ടിലെ ഏറ്റവും മോശമായ ഉൽസവകാല വിൽപ്പനയെന്ന് (festival sale) കണക്ക്. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേർസ് അസോസിയേഷൻ (FADA-Federation of Automobile Dealers Association) പുറത്തുവിട്ട കണക്കുകളിലാണ് ഈ വെളിപ്പെടുത്തൽ. 2021 ഒക്ടോബറിലെ മൊത്തം ആഭ്യന്തര വിൽപ്പന 2020 ഒക്ടോബറിനെ അപേക്ഷിച്ച് 5.33 ശതമാനം ഇടിവ് രേഖപ്പെടുത്തി.

കൊവിഡ് കാലത്തിന് മുൻപുള്ള 2019 ഒക്ടോബറിലെ വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കഴിഞ്ഞ ഒക്ടോബറിലെ ഇടിവ് 26.64 ശതമാനമാണെന്നും കണക്കുകൾ പറയുന്നു. മുച്ചക്ര വാഹനങ്ങളുടെ വിൽപ്പനയിൽ 2021 ഒക്ടോബറിൽ 2020 ഒക്ടോബറിനെ അപേക്ഷിച്ച് 74 ശതമാനം വർധനവുണ്ടായി. വാണിജ്യ വാഹനങ്ങളുടെ വിൽപ്പന 26 ശതമാനം ഉയർന്നു. അതേസമയം ഇരുചക്ര വാഹനങ്ങളുടെ വിൽപ്പന ആറ് ശതമാനം കുറഞ്ഞു. പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പന 11 ശതമാനവും ട്രാക്ടർ വിൽപ്പന 21 ശതമാനവും ഇടിഞ്ഞു.

മുൻ വർഷത്തെ അപേക്ഷിച്ച് 42 ദിവസത്തെ ഉൽസവ കാലയളവിൽ, മൊത്ത ആഭ്യന്തര വിൽപ്പന 18 ശതമാനം ഇടിഞ്ഞു. മുച്ചക്ര വാഹന വിൽപ്പന  53 ശതമാനം വർധിച്ചു. വാണിജ്യ വാഹന വിൽപ്പന 10 ശതമാനവും ഉയർന്നു. എന്നാൽ ഇരുചക്ര വാഹന വിൽപ്പന 18% ഇടിഞ്ഞു. പാസ്സഞ്ചർ വാഹന വിൽപ്പനയിലും (26 ശതമാനം) ട്രാക്ടർ വിൽപ്പനയിലും (23 ശതമാനം) ഇടിവുണ്ടായി. കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ ഏറ്റവും മോശമായ ഉത്സവകാല വിൽപ്പനയാണ് ഒക്ടോബറിലേതെന്ന് എഫ്എഡിഎ പറയുന്നു.

രാജ്യത്തെ വാഹന വിൽപ്പന കണക്ക്

Category

2021 Oct

2020 Oct

YoY %

2019 Oct

% change wrt 2019 Oct

ഇരുചക്ര വാഹനം

9,96,024

10,60,337

-6.07%

14,23,668

-30.04%

മുച്ചക്ര വാഹനം

39,077

22,467

73.93%

63,040

-38.01%

പാസഞ്ചർ വാഹനം

2,28,431

2,57,756

-11.38%

2,74,033

-16.64%

ട്രാക്ടർ

44,262

55,874

-20.78%

35,469

24.79%

വാണിജ്യ വാഹനങ്ങൾ

56,732

44,865

26.45%

63,888

-11.20%

ലൈറ്റ് വാണിജ്യ വാഹനങ്ങൾ

34,162

32,835

4.04%

40,547

-15.75%

മീഡിയം വാണിജ്യ വാഹനങ്ങൾ

3,694

2,051

80.11%

3,246

13.80%

ഹെവി വാണിജ്യ വാഹനങ്ങൾ

15,874

7,163

121.61%

17,735

-10.49%

കൺസ്ട്രക്ഷൻ വാഹനങ്ങൾ

3,002

2,816

6.61%

2,360

27.20%

ആകെ

13,64,526

14,41,299

-5.33%

18,60,098

-26.64%

 

വാണിജ്യവാഹനങ്ങളുടെ കാര്യമെടുത്താൽ ടാറ്റ മോട്ടോഴ്സിന് മുൻ വർഷത്തെക്കാൾ വിപണി വിഹിതത്തിൽ 10 ശതമാനത്തോളം വളർച്ചയുണ്ടായിട്ടുണ്ട്. പാസ്സഞ്ചർ വാഹനങ്ങളുടെ കാര്യമെടുത്താലും ഏറ്റവും നേട്ടമുണ്ടാക്കിയത് ടാറ്റ മോട്ടോഴ്സ് മാത്രമാണ്

 

വാണിജ്യ വാഹന വിൽപ്പന

Commercial Vehicle OEM

OCT'21

Market Share (%), OCT'21

OCT'20

Market Share (%), OCT'20

ടാറ്റ മോട്ടോർസ്

24,870

43.84%

15,380

34.28%

മഹീന്ദ്ര & മഹീന്ദ്ര

10,302

18.16%

15,108

33.67%

അശോക് ലെയ്‌ലാന്റ്

7,822

13.79%

5,294

11.80%

വിഇ കമ്മേഴ്സ്യൽ വെഹിക്കിൾ

4,045

7.13%

2,192

4.89%

മാരുതി സുസുകി

3,778

6.66%

2,338

5.21%

ഡെയിംലർ ഇന്ത്യ

1,166

2.06%

851

1.90%

ഫോഴ്സ് മോട്ടോർസ്

998

1.76%

439

0.98%

ഇസുസു

623

1.10%

352

0.78%

മറ്റുള്ളവർ

3,128

5.51%

2,911

6.49%

ആകെ

56,732

100.00%

44,865

100.00%

 

 

 

പാസഞ്ചർ വാഹനങ്ങളുടെ കണക്ക്

Passenger Vehicle OEM

OCT'21

Market Share (%), OCT'21

OCT'20

Market Share (%), OCT'20

മാരുതി സുസുകി

91,651

40.12%

1,28,027

49.67%

ഹ്യുണ്ടെ

38,789

16.98%

44,084

17.10%

ടാറ്റ മോട്ടോർസ്

25,748

11.27%

18,822

7.30%

കിയ മോട്ടോർസ്

14,231

6.23%

16,795

6.52%

മഹീന്ദ്ര & മഹീന്ദ്ര

13,924

6.10%

12,702

4.93%

ടൊയോട്ട കിർലോസ്കർ

10,605

4.64%

7,223

2.80%

റെനോൾട്ട്

8,647

3.79%

7,446

2.89%

ഹോണ്ട

8,339

3.65%

8,222

3.19%

സ്കോഡ ഓട്ടോ ഫോക്സ്‌വാഗൻ

4,940

2.16%

3,104

1.20%

നിസാൻ

2,768

1.21%

662

0.26%

എംജി മോട്ടോർ

2,764

1.21%

2,477

0.96%

ഫിയറ്റ് ഇന്ത്യ

1,163

0.51%

593

0.23%

ഫോർഡ് ഇന്ത്യ

1,133

0.50%

4,829

1.87%

മേഴ്സിഡസ് ഇന്ത്യ

1,001

0.44%

916

0.36%

ബിഎംഡബ്ല്യു ഇന്ത്യ

765

0.33%

631

0.24%

ജാഗ്വർ ലാന്റ് റോവർ

174

0.08%

163

0.06%

ഫോഴ്സ് മോട്ടോർസ്

118

0.05%

119

0.05%

പിസിഎ ഓട്ടോമൊബൈൽസ്

56

0.02%

0

0.00%

 
Latest Videos
Follow Us:
Download App:
  • android
  • ios