40 ദിവസത്തെ ലോക്ക്ഡൗണ്‍ രാജ്യത്തിന് 24.25 ലക്ഷം കോടി രൂപ നഷ്ടം വന്നേക്കും

പ്രതിദിന മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) നഷ്ടത്തിന്റെ കണക്കുകൾ നോക്കിയാൽ കോവിഡ് -19 ന് ശേഷം പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഏകദേശം 24.25 ലക്ഷം കോടി രൂപയുടെ നഷ്ടം ഉണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നത്. 

40 day lockdown to inflict USD 320 billion loss on Indian economy Report

ദില്ലി: കൊവിഡ് ഭീതിക്കെതിരെ രാജ്യം ലോക്ക്ഡൗണിലാണ്. ഇപ്പോള്‍ ലോക്ക്ഡൗണ്‍ അതിന്‍റെ മൂന്നാംഘട്ടത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. എന്നാല്‍ 40 ദിവസം പിന്നിട്ടുകഴിഞ്ഞ ഈ ലോക്ക്ഡൗണ്‍ കാലം ഇന്ത്യയിലെ സമ്പദ് വ്യവസ്ഥയ്ക്ക് ഏല്‍പ്പിച്ച നഷ്ടം എത്രയാണ് കണക്ക് കൂട്ടുകയാണ് ഐഎന്‍സി42യുടെ ഡാറ്റലാബ് പ്രസിദ്ധീകരിച്ച  ‘കോവിഡ് -19 സ്റ്റാർട്ടപ്പ് ഇംപാക്റ്റ് റിപ്പോർട്ട് - ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ഭീഷണികളും അവസരങ്ങളും’ എന്ന റിപ്പോര്‍ട്ട് പറയുന്നത്.

40 ദിവസത്തെ ലോക്ഡൗൺ രാജ്യത്തെ സമ്പദ്‌വ്യവസ്ഥയ്ക്ക് വൻ നഷ്ടമാണ് വരുത്തിയിരിക്കുന്നത്. 40 ദിവസത്തെ ലോക് ഡൗണിനുശേഷം പ്രതിദിന മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) നഷ്ടത്തിന്റെ കണക്കുകൾ നോക്കിയാൽ കോവിഡ് -19 ന് ശേഷം പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഏകദേശം 24.25 ലക്ഷം കോടി രൂപയുടെ നഷ്ടം ഉണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ പ്രതിദിന ജിഡിപി ഏകദേശം 800 കോടി ഡോളറാണ്.

യാത്രാസേവനങ്ങള്‍, മൊബിലിറ്റി മേഖലയിലാണ് വലിയ പ്രശ്നം നേരിടുക.ഈ രംഗത്തെ വമ്പന്മാരായ ഒയോ, ഓല, മെയ്ക്ക് മൈട്രിപ്പ് എന്നിവയിൽ വലിയതോതിൽ വരുമാനം കുറയുന്നുവെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന വരുമാന ദാതക്കളായ മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എം‌എസ്എംഇ) മേഖലയ്ക്ക് വലിയ ഉത്പാദനകുറവും തൊഴില്‍ നഷ്ടവും ഉണ്ടാകും. 

കോവിഡ് -19  മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വരുമാനം കൂടുതൽ കുറച്ചതായി റിപ്പോർട്ടിൽ പറയുന്നു. ചില മേഖലകളെ സംബന്ധിച്ചിടത്തോളം ലോക്ഡൗൺ കാര്യമായി ബാധിച്ചു. എന്നാൽ, ചില മേഖലകളിൽ വൻ മുന്നേറ്റവും കാണാന്‍ കഴിഞ്ഞു. ഹൈപ്പർലോക്കൽ ഡെലിവറികൾ, മീഡിയ, വിഡിയോ കോൺഫറൻസിങ്, മറ്റ് എന്റർപ്രൈസ് ടെക് ആപ്ലിക്കേഷനുകൾ തുടങ്ങിയ സേവനങ്ങളുടെ ഡിമാൻഡ് പെട്ടെന്നുണ്ടാകുന്നത് വരും സാമ്പത്തിക വർഷങ്ങളിൽ ചില ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെ വരുമാന സാധ്യതകൾ വർധിപ്പിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios