റോഡപകടങ്ങളിലെ ഇരകളിൽ 34 ശതമാനവും സ്വന്തമായി വരുമാനമില്ലാത്തവർ: ഏറിയ പങ്കും ഇരുചക്ര വാഹന യാത്രക്കാർ

15.5 ശതമാനം പേർ കാൽനട യാത്രികരായിരുന്നു. 31 സർക്കാർ ആശുപത്രികളിലും 21 സ്വകാര്യ ആശുപത്രികളിലുമാണ് പരിശോധന നടത്തിയത്. 

34 percentage of road crash victims had no income

ദില്ലി: ഇന്ത്യയിൽ റോഡപകടങ്ങളിൽ ഇരകളാവുന്നവരിലേറെയും ഇരുചക്ര വാഹന യാത്രികരാണെന്ന് സർവേ റിപ്പോർട്ട്. രാജ്യത്തെ 20 നഗരങ്ങളിലെ 54 ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന രോഗികളുടെ വിവരം അടിസ്ഥാനമാക്കി തയ്യാറാക്കിയ സർവേയിൽ, റോഡപകടങ്ങളിൽ ഇരകളാവുന്നവരിൽ 34 ശതമാനം പേർക്കും സ്വന്തമായി ഒരു രൂപ പോലും വരുമാനമില്ലാത്തവരാണെന്നും കണ്ടെത്തി. സർവേ റിപ്പോർട്ടിലെ വിവരങ്ങൾ പ്രമുഖ ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് പുറത്തുവിട്ടത്.

ഇതിന് പുറമെ 28 ശതമാനം പേർക്ക് 10000 രൂപ മുതൽ 20000 രൂപ വരെയാണ് വരുമാനം. റോഡപകടങ്ങളുടെ സാമ്പത്തിക സാമൂഹിക ആഘാതത്തെ കുറിച്ച് പഠിക്കുന്നതിന്റെ ഭാഗമായാണ് വിവര ശേഖരണം നടത്തിയത്. അപകടത്തിൽ പരിക്കേറ്റ വെറും മൂന്ന് ശതമാനം പേർക്ക് മാത്രമാണ് 50000 രൂപയിലേറെ മാസവരുമാനമുള്ളത്.

അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 59 ശതമാനം പേരും ഇരുചക്രവാഹനത്തിലെ യാത്രക്കാരായിരുന്നു. 15.5 ശതമാനം പേർ കാൽനട യാത്രികരായിരുന്നു. 31 സർക്കാർ ആശുപത്രികളിലും 21 സ്വകാര്യ ആശുപത്രികളിലുമാണ് പരിശോധന നടത്തിയത്. 6600 സാമ്പിളുകൾ ശേഖരിച്ചു. ഇതിന്റെ ഭാഗമായി 14 നഗരങ്ങളിലെ പൊലീസ് സ്റ്റേഷനുകളിൽ നിന്നായി 6400 എഫ്ഐആറുകളും ശേഖരിച്ചിരുന്നു.

പൊലീസ് രേഖകൾ പരിശോധിച്ചതിൽ നിന്ന് 40 ശതമാനം ഇരകളും ഇരുചക്ര വാഹന യാത്രികരാണ്. ഇതിൽ 67 ശതമാനം ഇരകളും 18 മുതൽ 45 വയസ് വരെ പ്രായമുള്ളവരായിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios