2020 ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ പോൾ മിൽഗ്രോമിനും റോബർട്ട് വിൽസണിനും

വളരെയധികം പണം നൽകുന്നതിനെക്കുറിച്ചും നഷ്ടപ്പെടുന്നതിനെക്കുറിച്ചും ഓരോ ലേലക്കാരനും ആശങ്കാകുലരാണെന്നും അ​ദ്ദേഹം കണ്ടെത്തി. 

2020 Nobel Prize in Economics goes to Paul Milgrom and Robert Wilson

സ്റ്റോക്ക്ഹോം: 2020 ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം പോൾ ആർ മിൽഗ്രോമിനും റോബർട്ട് ബി വിൽസണിനും. ലേല സിദ്ധാന്തത്തിനും പുതിയ ലേല ഫോർമാറ്റുകളുടെ കണ്ടുപിടുത്തങ്ങൾക്കുമാണ് പുരസ്കാരം.

"ആൽഫ്രഡ് നൊബേലിന്റെ സ്മരണയ്ക്കായി സാമ്പത്തിക ശാസ്ത്രത്തിനുള്ള 2020 ലെ സ്വെറിജസ് റിക്സ്ബാങ്ക് സമ്മാനം പോൾ ആർ. മിൽഗ്രോമിനും റോബർട്ട് ബി വിൽസണിനും നൽകുന്നു. ലേല സിദ്ധാന്തത്തിനും പുതിയ ലേല ഫോർമാറ്റുകളുടെ കണ്ടുപിടുത്തങ്ങൾക്കുമാണ് പുരസ്കാരം, " നൊബേൽ പുരസ്കാര സമിതി ട്വിറ്റ് ചെയ്തു. 

യുക്തിസഹമായ ലേലക്കാർ പൊതുമൂല്യത്തെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ച്ചപ്പാടിനും കണക്കുകൂട്ടലിനും താഴെയായി ബിഡ്ഡുകൾ സമർപ്പിക്കുന്നത് എന്തുകൊണ്ടാണെന്ന് ലോകത്തിന് മുന്നിൽ റോബർട്ട് വിൽസൺ തന്റെ ​ഗവേഷണങ്ങളിലൂടെ തെളിയിച്ചു. വളരെയധികം പണം നൽകുന്നതിനെക്കുറിച്ചും നഷ്ടപ്പെടുന്നതിനെക്കുറിച്ചും ഓരോ ലേലക്കാരനും ആശങ്കാകുലരാണെന്നും അ​ദ്ദേഹം കണ്ടെത്തി. 

2020 സാമ്പത്തിക ശാസ്ത്ര നൊബേൽ സമ്മാന ജേതാവ് പോൾ മിൽഗ്രോം ലേലത്തെക്കുറിച്ച് കൂടുതൽ പൊതുവായ ഒരു സിദ്ധാന്തം ആവിഷ്കരിച്ചു, അത് പൊതുവായ മൂല്യങ്ങളെ സംബന്ധിച്ച് മാത്രമുളളതായിരുന്നില്ല, ലേലത്തിൽ പങ്കെടുക്കുന്നവരു‌ടെ വ്യത്യാസപ്പെട്ടിരിക്കുന്ന സ്വകാര്യ മൂല്യങ്ങളെക്കുറിച്ചുകൂടി പ്രതിപാദിക്കുന്നതായിരുന്നു.

ഈ വർഷത്തെ സാമ്പത്തിക ശാസ്ത്ര നൊബേൽ സമ്മാന ജേതാക്കളായ പോൾ മിൽഗ്രോം, റോബർട്ട് വിൽസൺ എന്നിവർ ലേലം എങ്ങനെ പ്രവർത്തിക്കുന്നുവെന്നും ലേലക്കാർ ഒരു പ്രത്യേക രീതികളിൽ പെരുമാറുന്നത് എന്തുകൊണ്ടാണെന്നും വ്യക്തമാക്കിയിട്ടില്ല, മറിച്ച് ചരക്കുകളുടെയും സേവനങ്ങളുടെയും വിൽപ്പനയ്ക്കായി പൂർണ്ണമായും പുതിയ ലേല ഫോർമാറ്റുകൾ കണ്ടുപിടിക്കാൻ അവരുടെ സൈദ്ധാന്തിക കണ്ടെത്തലുകൾ ഉപയോഗപ്പെ‌ടുത്തുകയാണ് ചെയ്തത്. 

Latest Videos
Follow Us:
Download App:
  • android
  • ios