പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്; നിങ്ങളില്‍ ബീജത്തിന്റെ അളവ് കുറയുന്നതിന്റെ കാരണങ്ങള്‍...
പുരുഷ വന്ധ്യതയ്ക്ക് തന്നെ പ്രധാനമായും ഇട വരുത്തുന്നത് ബീജത്തിലെ അളവ് കുറയുന്ന പ്രശ്നമാണ്. ബീത്തിന്റെ സംഖ്യയും, അവയുടെ ചലനശേഷിയും കുറയുന്നതിന് പിന്നിലും ചില കാരണങ്ങളുണ്ട്. അണുബാധ മുതല്‍ ഉയര്‍ന്ന താപനില (കാലാവസ്ഥ) വരെ ഇതിന് കാരണങ്ങളാണ്
പുരുഷന്മാരുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് പുതിയകാലത്ത് ഏറ്റവുമധികം ഉന്നയിക്കപ്പെടുന്ന പ്രധാനപ്രശ്‌നമാണ് ബീജത്തിന്റെ അളവ് കുറയുന്നത്. ഇത് പല കാരണങ്ങള്‍ കൊണ്ടും സംഭവിക്കാം. മിക്കവാറും എല്ലാ തരം പ്രശ്‌നങ്ങള്‍ക്കും ചികിത്സയിലൂടെ പരിഹാരവും ഇന്ന് ലഭ്യമാണ്.
പുത്തന്‍ ജീവിതശൈലികള്‍ തന്നെയാണ് പ്രധാനമായും ഈ അവസ്ഥയിലേക്ക് പുരുഷന്മാരെ എത്തിക്കുന്നതെന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. അമിത മൊബൈല്‍ ഉപയോഗം, ജങ്ക് ഫുഡ്, പുകവലി, മദ്യപാനം ഇതെല്ലാം അവയില്‍ ചില കാരണങ്ങള്‍ മാത്രം.
പുരുഷ വന്ധ്യതയ്ക്ക് തന്നെ പ്രധാനമായും ഇട വരുത്തുന്നത് ബീജത്തിലെ അളവ് കുറയുന്ന പ്രശ്നമാണ്. ബീത്തിന്റെ സംഖ്യയും, അവയുടെ ചലനശേഷിയും കുറയുന്നതിന് പിന്നിലും ചില കാരണങ്ങളുണ്ട്. അണുബാധ മുതല്‍ ഉയര്‍ന്ന താപനില (കാലാവസ്ഥ) വരെ ഇതിന് കാരണങ്ങളാണ്.
'ആന്റിസ്‌പേം ആന്റിബോഡി'...
ചിലരില്‍ ബീജത്തിനെതിരായി പ്രവര്‍ത്തിക്കുന്ന 'ആന്റിസ്‌പേം ആന്റിബോഡി' എന്ന പ്രതിരോധ വസ്തുവുണ്ട്. ബീജങ്ങളുടെ നാശത്തെ അത് ത്വരിതപ്പെടുത്തുന്നു. അതുള്ളവരില്‍ ബീജത്തിന്റെ എണ്ണവും ശേഷിയും ണയമായി കുറഞ്ഞിരിക്കും.
ശസ്ത്രക്രിയ...
പുരുഷന്റെ ജനനേന്ദ്രിയപരിസരങ്ങളില്‍ നടത്തുന്ന ശസ്ത്രക്രിയ ബീജത്തിന്റെ സംഖ്യയെ ബാധിക്കാം. അതുകൊണ്ട് അത്തരത്തിലുള്ള ഏതു ശസ്ത്രക്രിയയും പരമാവധി ശ്രദ്ധയോടെ വേണം ചെയ്യാന്‍.
ഊഷ്മാവ്...
ബീജോല്‍പാദനത്തിന് ശരീര ഊഷ്മാവിനെക്കാളും കുറഞ്ഞ ഊഷ്മാവേ പാടുള്ളൂ എന്നത് പ്രധാനമാണ്. അധികം ഊഷ്മാവുള്ള ചുറ്റുപാടില്‍ ജോലി ചെയ്യുന്നവരില്‍ ബീജസംഖ്യ കുറയുന്നതായി കാണപ്പെടുന്നു. ഉദാഹരണത്തിന്, ഫാക്ടറികളില്‍ തീച്ചൂളകളുടെ സമീപം നിന്ന് ജോലി ചെയ്യുന്നവര്‍.
ശീലങ്ങള്‍...
ആദ്യം സൂചിപ്പിച്ചത് പോലെ ചില ശീലങ്ങളും ഇക്കാര്യത്തില്‍ പ്രതികൂലമാകുന്നുണ്ട്. പുകവലി, മദ്യപാനം, ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗം- എന്നിവയെല്ലാം ഇതിന് ഉദാഹരണമാണ്. ഇതും ബാജത്തിന്റെ സംഖ്യയേയും ഗുണത്തേയും ബാധിക്കുന്നു. മൊബൈല്‍ ഫോണിന്റെ അമിതോപയോഗവും അല്‍പം ജാഗ്രത പുലര്‍ത്തേണ്ട ശീലമാണ്.
വായുമലിനീകരണം...
അശുദ്ധമായ വായു ശ്വസിക്കുന്നത് പുരുഷവന്ധ്യതയ്ക്ക് കാരണമാകുന്നുണ്ടെന്ന് അടുത്തിടെ നടത്തിയ ചില പഠനങ്ങള്‍ പറയുന്നു. രക്തത്തിലെ മൂലധാതുക്കളുടെ അളവ് കൂടുന്നതാണ് ഇതിന്റെ കാരണം. ഇത് ബീജത്തിന്റെ എണ്ണത്തില്‍ കാര്യമായ കുറവ് വരുത്തുന്നു.
ലാപ്‌ടോപ് ഉപയോഗം...
ചിലരില്‍ ലാപ് ടോപിന്റെ അമിതോപയോഗം ബീജങ്ങളുടെ എണ്ണം കുറയ്ക്കാമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ലാപ്‌ടോപ്പില്‍ നിന്നും പുറത്തുവിടുന്ന ഇലക്ട്രോ മാഗ്‌നെറ്റിക്ക് കിരണങ്ങളാണ് ഇവിടെ വില്ലനാകുന്നത്. വൈഫൈയുടെ ഉപയോഗവും സമാനമായ രീതിയില്‍ ചിലരില്‍ അപകടമുണ്ടാക്കുന്നു.
ജങ്ക് ഫുഡ്...
പിറ്റ്‌സ, ബര്‍ഗര്‍, 'പ്രോസസ്ഡ് ടിന്‍ ഫുഡ്'- തുടങ്ങിയ ജങ്ക് ഫുഡുകളും പുരുഷവന്ധ്യതയ്ക്ക് കാരണമാകാറുണ്ട്. പാശ്ചാത്യആഹാരരീതികള്‍ പിന്തുടരുന്നത് യുവാക്കളില്‍ ബീജത്തിന്റെ അളവ് ക്രമാതീതമായി കുറയ്ക്കുന്നു എന്നാണു പഠനങ്ങള്‍ വ്യക്തമാക്കുന്നത്.