പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപനം: ഇന്ത്യന്‍ ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു
1585 ഓഹരികൾ നേട്ടത്തിലാണ്. 501 ഓഹരികൾ ഇന്ന് നഷ്ടം നേരിടുന്നു. 102 ഓഹരികളിൽ മാറ്റമില്ല. ഇന്നലെയും റെക്കോർഡ് നേട്ടത്തിലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്. രൂപയുടെ മൂല്യത്തിൽ നേരിയ വർധനവുണ്ട്.
മുംബൈ: രാജ്യത്തെ പൊതുതെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതോടെ ഇന്ത്യൻ ഓഹരി വിപണിയിലുണ്ടായ നേട്ടം ഇന്നും തുടരുന്നു. സെൻസെക്സ് 464.98 പോയിന്‍റ് ഉയർന്ന് 37,519.08 ലാണ് വ്യാപാരം പുരോഗമിക്കുന്നത്. നിഫ്റ്റി 136.95 പോയിന്‍റ് ഉയർന്ന് 11,305 ല്‍ വ്യാപാരം പുരോഗമിക്കുന്നു.
1585 ഓഹരികൾ നേട്ടത്തിലാണ്. 501 ഓഹരികൾ ഇന്ന് നഷ്ടം നേരിടുന്നു. 102 ഓഹരികളിൽ മാറ്റമില്ല. ഇന്നലെയും റെക്കോർഡ് നേട്ടത്തിലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്. രൂപയുടെ മൂല്യത്തിൽ നേരിയ വർധനവുണ്ട്. മൂല്യം 70 രൂപക്ക് താഴെയെത്തി, 69.58 എന്ന നിലയിലാണ് വിനിമയ വിപണിയിൽ രൂപയുടെ മൂല്യം.
എനർജി, ഇൻഫ്രാ, മെറ്റൽ ഉൾപ്പടെ മിക്ക ഓഹരികളും നേട്ടത്തിലാണ്. ഭാരതി എയര്‍ടെല്‍, എല്‍ ആന്‍ഡ് ടി, ഐസിഐസിഐ ബാങ്ക് എന്നിവ നേട്ടത്തിലാണ്. ഭാരതി ഇന്‍ഫ്രാടെല്‍, ഹീറോ മോട്ടോകോര്‍പ്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.