ഇന്ത്യ-പാക് വ്യോമാക്രമണം: ഓഹരി വിപണി പിരിമുറുക്കത്തില്‍ നിന്ന് തിരികെക്കയറുന്നു; കരുതലോടെ നീങ്ങണമെന്ന് നിരീക്ഷകര്‍
അതിര്‍ത്തിയില്‍ പ്രതിസന്ധി പരിഹരിക്കുന്നത് വരെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ കയറ്റിറക്കങ്ങളുണ്ടയേക്കാമെന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തല്‍. അതിനാല്‍ നിക്ഷേപകര്‍ കരുതലോടെ നീങ്ങണമെന്നാണ് വിപണി നിരീക്ഷകരുടെ അഭിപ്രായം.
മുംബൈ: ഇന്ത്യ-പാക് വ്യോമാക്രമണ പിരിമുറുക്കത്തിൽ നിന്ന് ഇന്ത്യൻ ഓഹരിവിപണി കരകയറുന്നു. ഇന്ത്യന്‍ ഓഹരിവിപണിയിൽ ഇന്ന് നേട്ടത്തോടെ വ്യാപാരം തുടങ്ങിയത്. സെൻസെക്സ് 180 പോയിന്റും നിഫ്റ്റി 60 പോയിന്‍റും നേട്ടത്തിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഓട്ടോമൊബൈൽ, ബാങ്കിംഗ്, എഫ്എംസിജി തുടങ്ങിയ മേഖലകളിലെല്ലാം ഇന്ന് നേട്ടം പ്രകടമാണ്. ഒഎന്‍ജിസി, സൺ ഫാർമ, വേദാന്ത തുടങ്ങിയ ഓഹരികളാണ് ഇന്ന് നേട്ടം കൈവരിച്ചത്. ഹീറോ മോട്ടോകോർപ്, ആക്സിസ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നീ ഓഹരികൾ ഇന്ന് നഷ്ടത്തിലാണ് വ്യാപാരം നടത്തുന്ന്. വിനിമയനിരക്കിൽ ഡോളറിനെതിരെ 71.18 എന്ന നിലയിലാണ് ഇന്നത്തെ രൂപയുടെ മൂല്യം.