ഉണര്‍വോടെ തുടങ്ങി ഇന്ത്യന്‍ ഓഹരി വിപണി: സെന്‍സെക്സ് 270 പോയിന്‍റ് ഉയര്‍ന്നു
വേദാന്ത, യെസ് ബാങ്ക്, കോൾ ഇന്ത്യ എന്നീ ഓഹരികൾ നേട്ടം കൈവരിച്ച ഓഹരികളിൽ ഉള്‍പ്പെടുന്നു. ഭാരതി എയർടെൽ, ഒഎന്‍ജിസി എന്നീ ഓഹരികൾ ഇന്ന് നഷ്ടത്തിലാണ്. ആഗോളവിപണിയിലെ നേട്ടം ഇന്ന് ഇന്ത്യൻ ഓഹരിവിപണികളിലും പ്രതിഫലിക്കുന്നുണ്ട്.
മുംബൈ: ഇന്ത്യൻ ഓഹരിവിപണി ഇന്ന് ഉണർവോടെയാണ് വ്യാപാരം തുടങ്ങിയത്. സെൻസെക്സ് 273.23 പോയിന്റ് നേട്ടത്തില്‍ 36,140.67 ലാണ് വ്യാപാരം പുരോഗമിക്കുന്നത്. നിഫ്റ്റിയില്‍ 80 പോയിന്‍റ് ഉയര്‍ന്ന് 10,850 ന് മുകളിലാണ് വ്യാപാരം നടക്കുന്നത്.
വേദാന്ത, യെസ് ബാങ്ക്, കോൾ ഇന്ത്യ എന്നീ ഓഹരികൾ നേട്ടം കൈവരിച്ച ഓഹരികളിൽ ഉള്‍പ്പെടുന്നു. ഭാരതി എയർടെൽ, ഒഎന്‍ജിസി എന്നീ ഓഹരികൾ ഇന്ന് നഷ്ടത്തിലാണ്. ആഗോളവിപണിയിലെ നേട്ടം ഇന്ന് ഇന്ത്യൻ ഓഹരിവിപണികളിലും പ്രതിഫലിക്കുന്നുണ്ട്. രൂപയുടെ മൂല്യത്തില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. വിനിമയനിരക്കിൽ ഡോളറിനെതിരെ 70.74 എന്ന നിരക്കിലാണ് രൂപ ഇന്ന് ഓപ്പൺ ചെയ്തത്.