പിന്തുണ വിദേശത്ത് നിന്ന്: ഗംഭീര തിരിച്ചുവരവ് നടത്തി ഓഹരി വിപണി

വ്യാപാര സെഷനുകളില്‍ വിപണി മൂല്യം 12 ലക്ഷം കോടി വര്‍ധിച്ച് 148.20 ലക്ഷം കോടി രൂപയായി മാറി. ഫെബ്രുവരി 19 ന് ഈ കമ്പനികളുടെ എം ക്യാപ് 136.24 ലക്ഷം കോടി രൂപയായിരുന്നു. ഈ സമയത്ത് 35,287 ലേക്ക് ഇടിഞ്ഞ സൂചിക 2,248 പോയിന്‍റ് നേട്ടമുണ്ടാക്കി.
 
Indian stock market score more

ദില്ലി: വിദേശ സ്ഥാപനങ്ങളുടെ നിക്ഷേപ പിന്തുണയില്‍ ഇന്ത്യന്‍ ഓഹരി വിപണി കുതിക്കുന്നു. ബിഎസ്സിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ വിപണി മൂല്യത്തില്‍ (എം ക്യാപ്) വന്‍ വര്‍ധനവുണ്ടായി. മാര്‍ച്ച് 12 വരെയുളള സെഷനുകളിലാണ് വര്‍ധനയുണ്ടായത്. 

വ്യാപാര സെഷനുകളില്‍ വിപണി മൂല്യം 12 ലക്ഷം കോടി വര്‍ധിച്ച് 148.20 ലക്ഷം കോടി രൂപയായി മാറി. ഫെബ്രുവരി 19 ന് ഈ കമ്പനികളുടെ എം ക്യാപ് 136.24 ലക്ഷം കോടി രൂപയായിരുന്നു. ഈ സമയത്ത് 35,287 ലേക്ക് ഇടിഞ്ഞ സൂചിക 2,248 പോയിന്‍റ് നേട്ടമുണ്ടാക്കി.

വിപണിയിലെ പോസിറ്റീവ് വികാരത്തിന്‍റെ അടിസ്ഥാനത്തിലാണ് വിദേശ നിക്ഷേപകര്‍ സജീവമായത്. മാര്‍ച്ച് 12 വരെ 10,000 കോടി രൂപയോളമാണ് ഇന്ത്യന്‍ ഇക്വിറ്റികളിലേക്ക് എഫ്ഐഐകള്‍ നിക്ഷേപിച്ചത്. 

Latest Videos
Follow Us:
Download App:
  • android
  • ios