ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തില്‍: സെന്‍സെക്സ് 38,000 ത്തിന് മുകളിലേക്ക്
നിഫ്റ്റിയിൽ ഫ്ലാറ്റ് ട്രേഡിംഗ് സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. 13 പോയിന്‍റ് മാത്രമാണ് നേട്ടം.
മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ വന്‍ നേട്ടം. സെൻസെക്സ് 38,000 മുകളിലാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. സെൻസെക്സ് 60 പോയിന്‍റിലധികം ഉയർന്നു. നിഫ്റ്റിയിൽ ഫ്ലാറ്റ് ട്രേഡിംഗ് സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. 13 പോയിന്‍റ് മാത്രമാണ് നേട്ടം.
രൂപയുടെ മൂല്യം ഡോളറിനെതിരെ മെച്ചപ്പെട്ട സാഹചര്യത്തിലാണ്. 68 രൂപ 58 പൈസ എന്നി നിലയിലാണ് രൂപയുടെ മൂല്യം. ഓട്ടോ, ഇൻഫ്രാ, മെറ്റൽ വിഭാഗം ഓഹരികളിൽ വില്‍പ്പന സമ്മർദ്ദം നേരിടുന്നു. ഫാർമ, ഐടി, എനർജി, ബാങ്കിംഗ് വിഭാഗം ഓഹരികളിൽ മെച്ചപ്പെട്ട പ്രകടനമാണ് കാണുന്നത്. 557 ഓഹരികളിൽ മുന്നേറ്റമുണ്ട്. 296 ഓഹരികൾ ഇടിഞ്ഞു. 44 ഓഹരികളിൽ മാറ്റമില്ല.