ഇന്ത്യയിലേക്ക് പണം ഒഴുക്കി വിദേശ നിക്ഷേപകര്‍: വിപണി 'പോസിറ്റീവ്' എന്ന് വിദഗ്ധര്‍
ഫെബ്രുവരിയില്‍ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ 11,182 കോടി രൂപയാണ് മൂലധന വിപണിയില്‍ ഇറക്കിയത്. മാര്‍ച്ച് ഒന്ന് മുതല്‍ എട്ട് വരെയുളള കാലയളവില്‍ ഇക്വിറ്റികളില്‍ 5,621 കോടി രൂപയാണ് എഫ്‍പിഐകള്‍ നടത്തിയ നിക്ഷേപം.
മുംബൈ: വിദേശ പോര്‍ട്‍ഫോളിയോ നിക്ഷേപകര്‍ക്ക് (എഫ്‍പിഐ) ഇന്ത്യയോട് മമത കൂടുന്നതായി കണക്കുകള്‍. വിപണിയില്‍ ഉയര്‍ന്ന് വരുന്ന നിക്ഷേപ അനുകൂല അന്തരീക്ഷത്തിന്‍റെ സൂചനയാണിതെന്നാണ് വിലയിരുത്തല്‍. മാര്‍ച്ച് മാസത്തിലെ ആദ്യ അഞ്ച് വ്യാപാര സെഷനുകളില്‍ ഇന്ത്യന്‍ മൂലധന വിപണിയിലേക്ക് വിദേശ നിക്ഷേപകര്‍ ഒഴുക്കിയത് 2,741 കോടി രൂപയാണ്.
ഫെബ്രുവരിയില്‍ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ 11,182 കോടി രൂപയാണ് മൂലധന വിപണിയില്‍ ഇറക്കിയത്. മാര്‍ച്ച് ഒന്ന് മുതല്‍ എട്ട് വരെയുളള കാലയളവില്‍ ഇക്വിറ്റികളില്‍ 5,621 കോടി രൂപയാണ് എഫ്‍പിഐകള്‍ നടത്തിയ നിക്ഷേപം.
രാജ്യത്തെ ആഭ്യന്തരവും വൈദേശികവുമായ ഘടകങ്ങളാണ് വിപണിയിലെ പോസിറ്റീവ് മനോഭവത്തിന് കാരണമെന്നാണ് വിപണി നിരീക്ഷരുടെ നിഗമനം. ഈ പ്രവണത കുറച്ച് കാലത്തേക്ക് മാറ്റമില്ലാതെ തുടരുമെന്നും വിദഗ്ധര്‍ പറയുന്നു.