ദുഃഖങ്ങളുടെ ചിത്രകാരി ഫ്രിഡ കാഹ്‌ലോ, ചായങ്ങളിലൂടെ വരച്ചിട്ടത് ഒരിക്കലും മായാത്ത ജീവിതവ്യഥകൾ

തന്റെ പോരായ്മകളെയും, ദുരിതങ്ങളെയും കല കൊണ്ട് അതിജീവിച്ചവളാണ് അവൾ. കുട്ടിക്കാലത്ത് പോളിയോ ബാധിച്ച ഫ്രിഡയുടെ വലതുകാൽ ഇടതിനെക്കാളും ചെറുതായിരുന്നു. എന്നാൽ, അവളുടെ വൈകല്യം മറയ്ക്കാൻ അവൾ നീളൻ പാവാടയും മൂന്ന് ജോഡി സോക്സും ധരിച്ചു.

The surrealist self portraits of Frida Kahlo which expressed her woes in a subtle way

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തരായ വനിതാ കലാകാരികളിൽ ഒരാളായിരുന്നു ഫ്രിഡ കാഹ്‌ലോ. തന്റെ വേദനയെ ചായങ്ങളിൽ ചാലിച്ച് ചിത്രങ്ങളാക്കി മാറ്റിയ സർഗ്ഗപ്രതിഭയായിരുന്നു അവർ. ഫ്രിഡയുടെ ചുരുട്ടിവച്ച കറുത്ത മുടിയിഴകളും, തലയിലെ പുഷ്പകിരീടവും, കട്ടിപ്പുരികവും, നിറമാർന്ന വസ്ത്രങ്ങളും അവളെ എല്ലാവരിലും നിന്നും വ്യത്യസ്തയാക്കി. 

മെക്സിക്കോ സിറ്റിയിലെ തന്റെ ആദ്യത്തെ സോളോ എക്സിബിഷന് ഫ്രിഡ പ്രവേശിച്ചത് നാടകീയമായിട്ടാണ്. അന്ന് ആംബുലൻസിൽ തന്റെ കിടക്കയിലാണ് അവൾ ഗാലറിയിൽ എത്തിയത്. അതിനുശേഷം ഒരുവർഷത്തിൽ താഴെമാത്രം ജീവിച്ചിരുന്ന 46 -കാരിയായ ഈ കലാകാരി നിരവധി മാസങ്ങൾ കിടക്കയിൽ തന്നെ ഒതുങ്ങി. മെക്സിക്കോ സിറ്റിയിലെ ഫാമിലി ഹോമായ ലാ കാസ അസുലിലെ അവളുടെ കിടപ്പുമുറി, അവൾ ഒരു സങ്കേതമാക്കി മാറ്റി. വേദനയുടെയും അസുഖങ്ങളുടെയും നാളുകളിൽ അവിടെ വച്ചാണ് അവൾ ഒരു കലാകാരിയായി പൂത്തുലഞ്ഞത്. അവളുടെ വേദനയിൽ നിന്നും, നിരാശയിൽ നിന്നുമാണ് കല ജനിച്ചത്. ഒരു കട്ടിലിൽ ഒരുപാടുകാലം എഴുന്നേൽക്കാനാകാതെ കഴിയേണ്ടിവന്ന അവൾക്ക് കല ഏതാണ്ട് ഒരു മെറ്റാഫിസിക്കൽ പ്രതിരോധം പോലെയായിരുന്നു. അവൾ ആ നാല് ചുവരുകൾ ഭേദിച്ച് ലോകത്തിന് മുന്നിൽ സ്വയം തുറന്നുകാട്ടാനും, കഥ പറയാനും ശ്രമിച്ചിരുന്നു.   

The surrealist self portraits of Frida Kahlo which expressed her woes in a subtle way

1930 -കളിൽ ഡെട്രോയിറ്റിൽ ചുവർച്ചിത്രങ്ങൾ വരച്ചുകൊണ്ടിരുന്ന ഫ്രിഡയുടെ ഭർത്താവ് ഡീഗോ റിവേര പ്രശസ്തിയിലേക്ക് കുതിക്കുമ്പോൾ, ഒരു കുട്ടിയെ നഷ്ടപ്പെട്ടതിന്റെ ദുഃഖവും ആഘാതവും തന്റെ നഗ്ന ഛായാചിത്രത്തിലൂടെ ഫ്രിഡ പകർത്താൻ ശ്രമിച്ചു. ഹെൻ‌റി ഫോർഡ് ഹോസ്പിറ്റലിൽ കഴിഞ്ഞ സമയത്ത് വരച്ച ആ ചിത്രം പാശ്ചാത്യ കലാചരിത്രത്തിലെ ഗർഭം അലസലിന്റെ ആദ്യ ചിത്രീകരണമായി തീർന്നു.  

The surrealist self portraits of Frida Kahlo which expressed her woes in a subtle way

തന്റെ പോരായ്മകളെയും, ദുരിതങ്ങളെയും കല കൊണ്ട് അതിജീവിച്ചവളാണ് അവൾ. കുട്ടിക്കാലത്ത് പോളിയോ ബാധിച്ച ഫ്രിഡയുടെ വലതുകാൽ ഇടതിനെക്കാളും ചെറുതായിരുന്നു. എന്നാൽ, അവളുടെ വൈകല്യം മറയ്ക്കാൻ അവൾ നീളൻ പാവാടയും മൂന്ന് ജോഡി സോക്സും ധരിച്ചു. പിന്നീട് 18 വയസുള്ളപ്പോൾ നടന്ന ഒരു ബസ് അപകടത്തിൽ അവളുടെ പെൽവിസും നട്ടെല്ലും തകരുകയുണ്ടായി. അപകടത്തിന് ശേഷം അവൾ കിടക്കയിൽ മാസങ്ങളോളം ചെലവഴിച്ചു. ഡോക്ടറാകാനുള്ള ആഗ്രഹം ഉപേക്ഷിച്ച് കലയിലേക്ക് തിരിഞ്ഞത് അപ്പോഴായിരുന്നു. ഒടുവിൽ അവൾക്ക് വീണ്ടും നടക്കാൻ കഴിഞ്ഞെങ്കിലും, അപകടത്തിൽ ഉണ്ടായ ഗുരുതരമായ പരിക്കുകൾ ജീവിതകാലം മുഴുവൻ അവളെ ബാധിച്ചു. അപകടത്തിന്റെ ശാരീരികവും വൈകാരികവുമായ വേദനകൾ അവളുടെ കലയെ വളരെയധികം സ്വാധീനിച്ചു. “ഞാൻ ഒരിക്കലും എന്റെ സ്വപ്നങ്ങൾ വരച്ചിട്ടില്ല, എന്റെ യാഥാർത്ഥ്യമാണ് വരച്ചത്” അവൾ പറയുകയുണ്ടായി.

The surrealist self portraits of Frida Kahlo which expressed her woes in a subtle way

1953 -ൽ, ഫ്രിഡയുടെ കാൽമുട്ട് മുറിച്ചുമാറ്റപ്പെട്ടു. ദിവസം ചെല്ലുംതോറും അവളുടെ ആരോഗ്യം വഷളായി. ഫ്രിഡയുടെ വേദന സംഹാരികളും മദ്യപാന ശീലങ്ങളും വേദനയിൽ നിന്ന് അവളെ മോചിപ്പിച്ചില്ല. ഒടുവിൽ 1954 ജൂലൈ 13 -ന് തന്റെ 47 -ാം വയസ്സിൽ ഫ്രിഡാ കഹ്‌ലോ മെക്സിക്കോയിലെ വീട്ടിൽ വച്ച് മരണപ്പെട്ടു. വർഷങ്ങളോളം അവൾ അനുഭവിച്ച വേദനകളോടും ദുഃഖങ്ങളോടും എന്നന്നേക്കുമായി അന്നവൾ വിട പറഞ്ഞു. അവളുടെ മരണം ഒരാത്മഹത്യയാണെന്ന് ചിലർ സംശയിക്കുന്നു. അവൾ എഴുതിയ ഒരു ഡയറി കുറിപ്പിൽ, അവളുടെ ആരോഗ്യനില വഷളായതിനെക്കുറിച്ചുള്ള നിരാശ പ്രകടമായിരുന്നു. അവളുടെ മരണത്തിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് ഒരു കറുത്ത മാലാഖയുടെ ചിത്രം വരച്ചുകൊണ്ട് അവൾ ഇങ്ങനെ എഴുതി: "ആറുമാസം മുമ്പ് അവർ എന്റെ കാല് മുറിച്ചുമാറ്റി, അവർ എനിക്ക് നൂറ്റാണ്ടുകളുടെ വേദന തന്നു. എനിക്ക് എന്നെ നഷ്ടമാകുന്നു. എന്നെത്തന്നെ കൊല്ലാൻ ഞാൻ കാത്തിരിക്കുന്നു. പുറത്തുകടക്കുന്നത് സന്തോഷകരമാണെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ഒരിക്കലും തിരിച്ചുവരില്ലെന്നും ഞാൻ പ്രതീക്ഷിക്കുന്നു.”

ഫ്രിഡാ കഹ്‌ലോയുടെ ധീരമായ സർറിയലിസം അവളുടെ അഗാധമായ അരക്ഷിതാവസ്ഥയെ അറിയിക്കുന്നു. ഒരു കുട്ടിയെ ഗർഭം ധരിക്കാനുള്ള അവളുടെ കഴിവില്ലായ്മയും, അവളുടെ വൈകല്യത്തിൽ നിന്നുള്ള തളർത്തുന്ന വേദനയും, തന്നെക്കാൾ 20 വയസ്സിന് മൂത്ത മെക്സിക്കൻ മ്യൂറലിസ്റ്റായ ഡീഗോ റിവേരയുമായുള്ള പ്രക്ഷുബ്ധമായ വിവാഹവും എല്ലാം അവളെ തളർത്തി. എല്ലാ വേദനകളും അവൾ ചിത്രങ്ങളിലൂടെ ഒപ്പിയെടുക്കാൻ ശ്രമിച്ചു. അതുകൊണ്ട് തന്നെയാകാം അവളുടെ ചിത്രങ്ങൾ ഇന്നും വളരെയേറെ ശ്രദ്ധിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുന്നതും.  

Latest Videos
Follow Us:
Download App:
  • android
  • ios