കുട്ടികളെ പീഡിപ്പിച്ച് കൊല്ലുകയും, മാംസം കഴിക്കുകയും ചെയ്തിരുന്ന സീരിയൽ കില്ലർ
മരിക്കുന്നതിനുമുമ്പ് അയാൾ നടത്തിയ തട്ടിക്കൊണ്ടുപോകലുകളുടെയും കൊലപാതകങ്ങളുടെയും വിശദാംശങ്ങൾ അറിയാൻ എല്ലാവർക്കും ആകാംക്ഷയുണ്ടായിരുന്നുവെങ്കിലും ആൽബർട്ടിന്റെ അഭിഭാഷകൻ അവ പുറത്ത് വിടാൻ വിസമ്മതിച്ചു.
കുട്ടികളെ ബലാത്സംഗം ചെയ്യുകയും പിന്നീട് കൊന്ന് ഭക്ഷിക്കുകയും ചെയ്തിരുന്ന ഒരു സീരിയൽ കില്ലറായിരുന്നു ആൽബർട്ട് ഫിഷ്. അയാളുടെ ഈ വികൃതമായ സ്വഭാവസവിശേഷത കൊണ്ട് തന്നെ ദി ഗ്രേ മാൻ, വെർവോൾഫ് ഓഫ് വിസ്റ്റീരിയ, ബ്രൂക്ലിൻ വാമ്പയർ, മൂൺ മാനിയാക്, ദി ബൂഗി മാൻ തുടങ്ങിയ നിരവധി പേരുകളിൽ അയാൾ അറിയപ്പെടാൻ തുടങ്ങി. 400 -ലധികം കുട്ടികളെ ഉപദ്രവിച്ചതായും നിരവധി പേരെ പീഡിപ്പിച്ചതായും അയാൾ പൊലീസിനോട് ഏറ്റുപറഞ്ഞു. എന്നാൽ, അയാളുടെ പ്രസ്താവന എത്രത്തോളം ശരിയാണ് എന്നറിയില്ല.
ഇരകളോടൊപ്പം ഒറ്റയ്ക്കാകുന്ന അവസരത്തിൽ അയാളുടെ ഉള്ളിലെ ചെകുത്താന് ജീവൻ വച്ചു. പിന്നീട് വളരെ മോശവും ക്രൂരവുമായ കുറ്റകൃത്യങ്ങൾ അയാൾ നടത്തി. അയാളുടെ ജീവിതത്തെ കുറിച്ച് പറയുകയാണെങ്കിൽ 1870 -ൽ വാഷിംഗ്ടൺ ഡി.സിയിലാണ് ആൽബർട്ട് ജനിച്ചത്. ആൽബർട്ട് ജനിക്കുമ്പോൾ പിതാവിന് 75 വയസ്സായിരുന്നു. പിന്നീട് ആൽബർട്ടിന് അഞ്ച് വയസ്സുള്ളപ്പോൾ, പിതാവ് മരണപ്പെട്ടു. ആൽബർട്ടിനെയോ സഹോദരങ്ങളെയോ നോക്കാൻ അവന്റെ അമ്മയ്ക്ക് കഴിഞ്ഞില്ല. അതിനാൽ അവനെ ഒരു ക്രൂരമായ അനാഥാലയത്തിൽ കൊണ്ടാക്കി അമ്മ. എന്നാൽ, ആ അനാഥാലയത്തിലെ ജീവനക്കാർ പലപ്പോഴും അവിടെയുള്ള കുട്ടികളെ തല്ലുകയും പരസ്പരം മുറിവേൽപ്പിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമായിരുന്നു. മിക്ക കുട്ടികളിൽ നിന്നും വ്യത്യസ്തമായി, ആൽബർട്ട് ഈ തല്ലുകൾ ആസ്വദിക്കുമായിരുന്നു.
ആൽബർട്ട് പിന്നീട് സ്വന്തം ജീവിതത്തിലും അത് പ്രാവർത്തികമാക്കാൻ ശ്രമിച്ചു. ഒടുവിൽ അമ്മ അവനെ തിരികെ കൊണ്ടുപോയപ്പോൾ, ഒഴിവുസമയങ്ങളിൽ സ്വയം പീഡിപ്പിച്ച് അവൻ ആനന്ദിച്ചു. താമസിയാതെ ആനന്ദവും വേദനയും ആൽബർട്ടിന് ഒരു ലഹരിയായി. അയാൾ ഒരു മസോകിസ്റ്റായി മാറി. അതും പോരാതെ, ആൽബർട്ടിന്റെ കുടുംബത്തിന് മാനസികരോഗത്തിന്റെ ഒരു നീണ്ട ചരിത്രമുണ്ട്. അമ്മാവന്മാരും, സഹോദരന്മാരും, സഹോദരിമാരും സ്വന്തം അമ്മയും എല്ലാം അതിൽപ്പെടുന്നു. അയാൾ ഒരു ഘട്ടത്തിൽ ലൈംഗിക വൈകൃതങ്ങൾ പരീക്ഷിക്കാൻ തുടങ്ങി. അരക്കെട്ടിലും വയറ്റിലും സൂചികൾ കുത്തിക്കയറ്റി വേദന ആസ്വദിച്ചു ആൽബർട്ട്. അയാൾ ഇഷ്ടപ്പെട്ടിരുന്ന മറ്റൊരു വിനോദമായിരുന്നു സൂചി തറച്ച വിറക് കഷ്ണം കൊണ്ട് സ്വയം അടിക്കുക എന്നത്. 1882 -ൽ ഒരു ആൺകുട്ടിയുമായുള്ള ബന്ധത്തെ തുടർന്നാണ് മനുഷ്യന്റെ മാലിന്യം തിന്നുമ്പോഴും, മൂത്രമൊഴിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയോ കാണുകയോ ചെയ്യുമ്പോഴും വല്ലാത്ത ഒരു ലൈംഗികസുഖം അയാൾ അനുഭവിച്ചു തുടങ്ങിയത്.
ഒരവസരത്തിൽ മറ്റുള്ളവരിൽ ഈ വേദന എങ്ങനെയായിരിക്കുമെന്ന് അയാൾ ചിന്തിക്കാൻ തുടങ്ങി. 1910 -ൽ തോമസ് കെഡൻ എന്നൊരാളുമായി ആൽബർട്ട് ബന്ധം ആരംഭിച്ചു. അവരുടെ ബന്ധത്തിന് പത്തുദിവസം കഴിഞ്ഞപ്പോൾ ആൽബർട്ട് കെഡ്ഡനെ ഉപേക്ഷിക്കപ്പെട്ട ഒരു ഫാം ഹൗസിൽ പൂട്ടിയിട്ടു. അവിടെ വച്ച് അയാൾ കെഡ്ഡനെ പീഡിപ്പിച്ചു. കെഡ്ഡന്റെ ലിംഗത്തിന്റെ പകുതി അയാൾ മുറിച്ചുമാറ്റി. ആൽബർട്ടിന്റെ നരഹത്യ പ്രവണത ആരംഭിച്ചത് അവിടെ വച്ചാണെന്ന് വിശ്വസിക്കുന്നു. പിന്നീട് മനസിലെ നില കൂടുതൽ സങ്കീർണമായപ്പോൾ മനുഷ്യമാംസം കഴിക്കാൻ അയാൾ കൊതിച്ചു. പതുകെ കുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും അവരുടെ മാംസം ഭക്ഷിക്കുകയും ചെയ്‌തു. എത്ര കുട്ടികളെ ഭക്ഷണമാക്കിയെന്നോ ലൈംഗികമായി പീഡിപ്പിച്ചുവെന്നോ വ്യക്തമല്ല. വീടില്ലാത്തവരെയോ കറുത്ത കുട്ടികളെയോ ആണ് ആൽബർട്ട് ലക്ഷ്യമിട്ടത്.
1928 -ൽ, 10 വയസ്സുള്ള ഗ്രേസ് എന്ന പെൺകുട്ടിയെ കൊല്ലുന്നതോടെയാണ് ആൽബർട്ട് പിടിക്കപ്പെടുന്നത്. അയാൾ അവളെ ന്യൂയോർക്കിലെ അപ്‌സ്റ്റേറ്റിലുള്ള തന്റെ വീട്ടിലേക്ക് കൊണ്ടുവന്നു. അവളെ ഒരു മുറിയിൽ പൂട്ടുകയും പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്തു. ആറുവർഷത്തോളം ഗ്രേസിന്റെ തിരോധാനം പൊലീസ് അന്വേഷിച്ചു. എന്നാൽ, ഗ്രേസിന്റെ അമ്മയ്ക്ക് ആൽബർട്ട് അയച്ച ഭയാനകമായ ഒരു കത്താണ് അന്വേഷണം അയാളിലേക്ക് കൊണ്ടെത്തിച്ചത്. കത്തിൽ ആൽബർട്ട് എഴുതി, “ആദ്യം ഞാൻ അവളെ നഗ്നനാക്കി. അവൾ എന്നെ കടിക്കുകയും മാന്തുകയും ഒക്കെ ചെയ്തു. പിന്നെ ഞാൻ അവളെ ശ്വാസം മുട്ടിച്ചു കൊന്നു. എന്നിട്ട് ചെറിയ കഷണങ്ങളായി മുറിച്ച്, മാംസം പാകം ചെയ്‌തു കഴിച്ചു. അവളുടെ ശരീരം മുഴുവൻ കഴിക്കാൻ എനിക്ക് 9 ദിവസമെടുത്തു. ” പരിഭ്രാന്തി സൃഷ്ടിക്കുന്നതിൽ നിന്ന് ഒരു ത്രില്ല് നേടാനാണ് അയാൾ ഇതുകൊണ്ട് ഉദ്ദേശിച്ചത്. എന്നാൽ ഇയാൾ എവിടെയാണെന്ന് കണ്ടെത്താൻ ഈ കത്ത് പൊലീസിനെ സഹായിച്ചു.
കുറ്റങ്ങൾ ഏറ്റുപറഞ്ഞ അയാളെ 1936 ജനുവരി 16 -ന് ഇലക്ട്രിക് കസേരയിൽ ഇരുത്തി വധിച്ചു. മരിക്കുന്നതിനുമുമ്പ് അയാൾ നടത്തിയ തട്ടിക്കൊണ്ടുപോകലുകളുടെയും കൊലപാതകങ്ങളുടെയും വിശദാംശങ്ങൾ അറിയാൻ എല്ലാവർക്കും ആകാംക്ഷയുണ്ടായിരുന്നുവെങ്കിലും ആൽബർട്ടിന്റെ അഭിഭാഷകൻ അവ പുറത്ത് വിടാൻ വിസമ്മതിച്ചു. അയാളുടെ അഭിഭാഷകൻ പറഞ്ഞു, “ഇത് ഞാൻ ഒരിക്കലും ആരെയും കാണിക്കില്ല. ഞാൻ ഇതുവരെ വായിച്ചിട്ടില്ലാത്ത ഏറ്റവും വൃത്തികെട്ട അശ്ലീല പരമ്പരയായിരുന്നു അത്. ” 2007 ൽ ജോൺ ബോറോവ്സ്കി ആൽബർട്ട് ഫിഷ് എന്ന ഡോക്യുമെന്ററി നിർമ്മിക്കുകയുണ്ടായി. 2007 ൽ ആൽബർട്ട് ഫിഷിനെക്കുറിച്ച് ദി ഗ്രേ മാൻ എന്ന പേരിൽ ഒരു സിനിമയും നിർമ്മിക്കപ്പെട്ടു.