ഡൌണ്‍ സിന്‍ഡ്രോമിനും തോല്‍പിക്കാനായില്ല, ഇവളുടെ ആത്മവിശ്വാസത്തെ

ഒരു മനുഷ്യന് അവരുടെ സ്വപ്നങ്ങളിലേക്കെത്താന്‍ വേണ്ടത് ആത്മവിശ്വാസമാണ്. അതവള്‍ക്ക് തുണയായി. മാത്രമല്ല, കുടുംബം അവള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കി. ഡൌണ്‍ സിന്‍ഡ്രോം ഉള്ളവര്‍ക്ക് ഫാഷന്‍ ലോകത്ത് അവരുടേതായ ഇടമില്ലായിരുന്നു. ഓരോ ഏജന്‍സിയെ സമീപിച്ചപ്പോഴും അവരെല്ലാം 'നോ' പറഞ്ഞു. പക്ഷെ, അവളും കുടുംബവും വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. 

story of  Chelsea Werner model and gymnast who fought down syndrome

എല്ലാവരും അവരവരുടേതായ പ്രത്യേകതകളാല്‍ സുന്ദരികളും സുന്ദരന്മാരുമാണ്, ചെറുപ്പം തൊട്ടേ ഇങ്ങനെ കേള്‍ക്കാറുണ്ട്. എന്നാല്‍, ടെലവിഷനോ, മാഗസിനുകളോ തുറന്നാല്‍ കാണുന്ന സുന്ദരികള്‍ക്കും സുന്ദരന്മാര്‍ക്കും പ്രത്യേകതകളുണ്ട്. അതിനൊരു വാര്‍പ്പ് മാതൃകയുമുണ്ട്. കൃത്യമായ തടി, നീളം, നിറം ഇവയൊക്കെയാണ് അവ. 

പക്ഷെ, ചെല്‍സീ വെര്‍ണര്‍ ഇതിനെയെല്ലാം  തിരുത്തിക്കുറിച്ച ആളാണ്. കാലിഫോര്‍ണിയയില്‍ നിന്നുള്ള ജിംനാസ്റ്റ് ആണ് ചെല്‍സീ. തന്‍റേതായ ഇടം മോഡലിങ്ങിലും ജിംനാസ്റ്റിക്കിലും അവള്‍ നേടിക്കഴിഞ്ഞു. ഡൌണ്‍ സിന്‍ഡ്രോം ഉണ്ടായിരുന്ന കുട്ടിയായിരുന്നു ചെല്‍സീ. (മനുഷ്യശരീരത്തിലെ കോശങ്ങളിൽ മർമ്മത്തിലുള്ള ക്രോമസോമുകളിൽ 21-ആം ക്രോമസോം ജോഡിയ്ക്കൊപ്പം ഒരു 21 -ാം ക്രോമസോം കൂടി അധികരിച്ചുവരുന്ന അവസ്ഥയാണ്‌ ഡൗൺ സിൻഡ്രോം. അമ്പതോളം ശാരീരികസവിശേഷതകൾ ഇത്തരത്തിലുള്ള കുട്ടികളില്‍ കാണുന്നു. ഡൗൺ സിൻഡ്രോം ഉള്ള കുട്ടികൾക്ക് മാനസികവളർച്ചയും ശാരീരികവളർച്ചയും സാധാരണപോലെ ഉണ്ടാവുകയില്ല. )

പക്ഷെ, ഒരു ജിംനാസ്റ്റ് എന്ന രീതിയില്‍ അവള്‍ അവളുടെ പേര് കുറിച്ചിരിക്കുന്നു. സ്പെഷ്യല്‍ ഒളിമ്പിക്സ് യുണൈറ്റഡ് സ്റ്റേറ്റ്സ് നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുകയും നാല് തവണ വിജയിക്കുകയും ചെയ്തു അവള്‍. ലോക ചാമ്പ്യന്‍ഷിപ്പ് രണ്ട് തവണ സ്വന്തമാക്കി. ജയിച്ചാലും തോറ്റാലും ജിംനാസ്റ്റിക്സ് അവളുടെ ജീവിതത്തിന്‍റെ ഭാഗമായിരുന്നു. നാലാമത്തെ വയസിലാണ് ജിംനാസ്റ്റിക്സ് അവളുടെ ജീവിതത്തിലേക്ക് കടന്നു വരുന്നതും അവളുടെ മസിലുകള്‍ക്ക് കരുത്ത് പകരുന്നതും. പെട്ടെന്ന് തന്നെ അവള്‍ ചാമ്പ്യന്‍ ജിംനാസ്റ്റ് ആയി. ജിംനാസ്റ്റിക്സ് അവളെ പുതിയ പാഠങ്ങള്‍ പഠിപ്പിച്ചു, ആത്മവിശ്വാസം നല്‍കി. 

ഒരു മനുഷ്യന് അവരുടെ സ്വപ്നങ്ങളിലേക്കെത്താന്‍ വേണ്ടത് ആത്മവിശ്വാസമാണ്. അതവള്‍ക്ക് തുണയായി. മാത്രമല്ല, കുടുംബം അവള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കി. ഡൌണ്‍ സിന്‍ഡ്രോം ഉള്ളവര്‍ക്ക് ഫാഷന്‍ ലോകത്ത് അവരുടേതായ ഇടമില്ലായിരുന്നു. ഓരോ ഏജന്‍സിയെ സമീപിച്ചപ്പോഴും അവരെല്ലാം 'നോ' പറഞ്ഞു. പക്ഷെ, അവളും കുടുംബവും വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. 

ഫാഷന്‍ മേഖല ഡൌണ്‍ സിന്‍ഡ്രോം ഉള്ളവരെ അകറ്റി നിര്‍ത്തുകയാണ് എന്ന് അവള്‍ക്ക് മനസിലായി. അതിനൊരു മാറ്റം കൊണ്ടുവരണം എന്നും അവള്‍ തീരുമാനിച്ചു. അതിനിടെയാണ്, 'വീ സ്പീക്ക്' ഫൌണ്ടര്‍ ബ്രയൂണ മരിയ ഒരു വൈറല്‍ വീഡിയോയില്‍ ചെല്‍സീയുടെ പ്രകടനം കാണുന്നത്. അങ്ങനെയാണ് ഫാഷന്‍ ലോകത്തേക്കുള്ള ചെല്‍സിയുടെ കടന്നു വരവ്. ആദ്യത്തെ ഫോട്ടോഷൂട്ടില്‍ തന്നെ അവള്‍ തന്‍റെ കഴിവ് തെളിയിച്ചു. ഫാഷന്‍ ലോകം അവളെ ഏറ്റെടുത്തു. സോഷ്യല്‍ മീഡിയ അവളെ ലോകത്തിന് പരിചയപ്പെടുത്തി. ഡൌണ്‍ സിന്‍ഡ്രോമുള്ള നിരവധി കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ചെല്‍സി പ്രതീക്ഷയുടെ കിരണമായി. ഈ ലോകത്തില്‍ എല്ലാവരും ചെയ്യുന്നതെന്തും ഡൌണ്‍ സിന്‍ഡ്രോം ഉള്ളവര്‍ക്കും ചെയ്യാമെന്നതിന് തെളിവായിരുന്നു അവള്‍. 

മരിയ പറയുന്നത്, ചെല്‍സി വളരെ മനോഹരിയാണ്. അവള്‍ നല്ലൊരു പഠിതാവ് കൂടിയാണ്. അവള്‍ പുതിയ പുതിയ കാര്യങ്ങള്‍ വളരെ വേഗത്തില്‍ പഠിച്ചെടുക്കുന്നു. അതവളെ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ സഹായിക്കുമെന്നാണ്. 

ചെല്‍സിക്കു പിന്നാലെ ഡൌണ്‍ സിന്‍ഡ്രോം ഉള്ള മരന്‍ അവില, മഡേലിന്‍ സ്റ്റുവര്‍ട്ട് എന്നിവര്‍ കൂടി ഫാഷന്‍ ലോകത്തേക്ക് ചുവടുവെച്ച് കഴിഞ്ഞു. 

Latest Videos
Follow Us:
Download App:
  • android
  • ios