മണിപ്പൂരിലെ ജനങ്ങള്‍ തെറ്റിദ്ധരിപ്പിച്ചു; ഇറോം ശര്‍മിള മനസു തുറക്കുന്നു

s ajith kumar speaks with irom sharmila

s ajith kumar speaks with irom sharmila
ചോദ്യം: സമരം അവസാനിപ്പിച്ചതിന് ശേഷം മണിപ്പൂരിലെ ജനങ്ങളുടെ പിന്തുണ കുറഞ്ഞില്ലെ?
ഇറോം: മണിപ്പൂരിലെ ജനങ്ങള്‍ തന്നെ തെറ്റിദ്ധരിപ്പിച്ചു. മനസ്സ് മാറ്റാന്‍ മണിപ്പൂരികള്‍ തയ്യാറല്ല. അവര്‍ എന്റെ സമരത്തിന് പിന്തുണ നല്‍കി.പക്ഷെ മനുഷ്യന്‍ എന്ന നിലയില്‍ ഒരുപാട് കര്‍ത്തവ്യങ്ങള്‍ ബാക്കിയുണ്ട്. സ്വാഭാവികമായ മാറ്റമാണിത്. എന്റെ ജനങ്ങള്‍ക്ക് യഥാര്‍ത്ഥ സ്വാതന്ത്ര്യം വേണം. പണം ഭരിക്കുന്ന മൂല്യം നഷ്‌ടപ്പെട്ട രാഷ്‌ട്രീയത്തിന് എതിരെയുള്ള സമരമാണ് ഞാന്‍ തുടങ്ങുന്നത്.
 
ചോദ്യം: അപ്പോള്‍ രാഷ്‌ട്രീയത്തിലൂടെ താങ്കള്‍ ഉദ്ദേശിക്കുന്നത്?
ഇറോം: രാഷ്‌ട്രീയക്കാര്‍ക്ക് യഥാര്‍ത്ഥ പ്രശ്നങ്ങള്‍ അറിയില്ല. ജനാധിപത്യ സംവിധാനം അക്രമം നിറഞ്ഞതായിരിക്കുന്നു. ഡെന്‍മാര്‍ക്കാണ് ലോകത്തിലെ ഏറ്റവും സന്തോഷമുള്ള ജനങ്ങള്‍ താമസിക്കുന്ന രാജ്യമെന്ന് ഞാന്‍ എവിടെയോ വായിച്ചിട്ടുണ്ട്. എന്ത് കൊണ്ട് ഇന്ത്യക്ക് അങ്ങനെ ആയിക്കൂടാ. ഇന്ത്യ എന്തിനാണ് സൈന്യത്തെ ആശ്രയിക്കുന്നത്.
 
ചോദ്യം: രാഷ്‌ട്രീയത്തെ വിമര്‍ശിച്ച് സമരം തുടങ്ങിയ താങ്കള്‍ രാഷ്‌ട്രീയത്തില്‍ ഇറങ്ങുന്നതില്‍ വൈരുദ്ധ്യമില്ലെ?
ഇറോം: എനിക്ക് രാഷ്‌ട്രീയത്തെക്കുറിച്ച് ഒരു ധാരണയും ഇല്ല. എന്നാല്‍ സമൂഹത്തിലെ താഴെ തട്ടിലുള്ളവരെ വിശ്വാസത്തിലെടുത്ത് പ്രവര്‍ത്തിക്കാന്‍ കഴിയും.
 
ചോദ്യം: എല്ലാ ജനങ്ങളുടെയും പിന്തുണ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ?
ഇറോം: (ചിരിക്കുന്നു) എല്ലാവരുടെയും പിന്തുണ കിട്ടും. പക്ഷെ ചിലര്‍ എന്നെ രക്തസാക്ഷിയാക്കാന്‍ ശ്രമിക്കുന്നുണ്ട്. എനിക്കറിയാം അവരെന്നെ സ്വതന്ത്രമായി ജീവിക്കാന്‍ അനുവദിക്കില്ല.
 
s ajith kumar speaks with irom sharmila

ചോദ്യം: അപ്പോള്‍ ജീവനു ഭീഷണിയുണ്ട്?
ഇറോം: ഭീഷണി...(കുറച്ച് നേരം ചിന്തിക്കുന്നു) രക്തസാക്ഷിയാകുന്നതില്‍ എനിക്ക് സന്തോഷമെ ഉള്ളു. രാജ്യത്തിന് വേണ്ടി അതിന് തയ്യാറാണ്. മഹാത്മാഗാന്ധിയെയും യേശുദേവനെയും കൊന്നില്ലെ? പക്ഷെ ഞാന്‍ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു.
 
ചോദ്യം: അപ്പോള്‍ താങ്കള്‍ അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കും.
ഇറോം: തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഞാന്‍ മാനസികമായി തയ്യാറെടുത്ത് കഴിഞ്ഞു.
 
ചോദ്യം: ജാമ്യം ലഭിച്ചെങ്കിലും ഈ ആശുപത്രി മുറിയില്‍ തന്നെയാണല്ലൊ ഇപ്പോഴും കഴിയുന്നത്?
ഇറോം: എനിക്കിവിടം വിട്ടേ പറ്റു. തെറ്റിദ്ധാരണകള്‍ മാറും. എന്റെ ലക്ഷ്യമാണ് പ്രധാനം. അതിന് കഴിയും.
 
s ajith kumar speaks with irom sharmila

ചോദ്യം: പ്രണയിതാവിനെ കുറിച്ച് ?
ഇറോം: (കുറച്ച് നേരം നിശബ്ദമായി) അദ്ദേഹം ഇപ്പോള്‍ വളരെ ദൂരെയാണ്.
 
ചോദ്യം: കേരളത്തിലെ ജനങ്ങളോട് എന്താണ് പറയാനുള്ളത്?
ഇറോം.എന്‍റെ സമരത്തിന് മാനസികമായ പിന്തുണയാണ് വേണ്ടത്.
 
(അഭിമുഖത്തിന്‍റെ സമയം അവസാനിച്ചെന്ന പൊലീസിന്റെ നിര്‍ദ്ദേശം.)

Latest Videos
Follow Us:
Download App:
  • android
  • ios