മരിച്ചവരോടൊപ്പം ഒരു ചായകുടി; ഹോട്ടല്‍ നടത്തുന്നത് മലയാളി
അഹമ്മദാബാദിലെ ന്യൂ ലക്കി റെസ്റ്റോറന്‍റ് നടത്തുന്നത് മലയാളിയാണ്, അതാണോ ഈ ചായക്കടയുടെ പ്രത്യേകത എന്ന് കരുതരുത്, പരേതരുടെ ഒപ്പമുള്ള ഈ ചായകുടി അതാണ് ഇവിടുത്തെ പ്രത്യേകത.
ഒരു മുസ്ലീം കബര്‍സ്ഥാനാണ് പിന്നീട് ചായക്കടയായി മാറിയത്. അവിടെയുണ്ടായിരുന്ന ഒരു ശവക്കല്ലറ മാറ്റാതെ തന്നെയാണ് ഹോട്ടല്‍ പണിതത്. ഇപ്പോള്‍ ഹോട്ടലില്‍ ഇരിപ്പിടങ്ങളോടൊപ്പം ആ ശവക്കല്ലറയും കാണാം.
വളരെ ബഹുമാനത്തോടെയാണ് ഹോട്ടല്‍ ജീവനക്കാര്‍ ഈ കല്ലറയെ പരിപാലിയ്ക്കുന്നത്. കട തുറന്നാല്‍ ആദ്യം കല്ലറ തുടച്ച് വൃത്തിയാക്കും. പൂക്കള്‍ വിതറും. എന്നിട്ടേ കടയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയുള്ളൂ. കടയില്‍ ഭക്ഷണം കഴിയ്ക്കാന്‍ വരുന്നവര്‍ക്കും ഈ കല്ലറയുടെ സാന്നിദ്ധ്യം ബുദ്ധിമുട്ടുണ്ടാക്കുന്നില്ല. തങ്ങള്‍ ഭക്ഷണം കഴിയ്ക്കാന്‍ വരുന്നതല്ലേ പിന്നെന്താ എന്നാണ് അവര്‍ ചോദിയ്ക്കുന്നത്.