എനിക്ക് നേരിട്ടറിയാവുന്ന 'കിളിനക്കോട്' ഈ ട്രോള്‍ ചെയ്യപ്പെടുന്ന നാട് മാത്രമല്ല

മലപ്പുറത്തെ കിളിനക്കോടെന്നല്ല, കേരളത്തിലെ ഏകദേശം എല്ലാ ഗ്രാമങ്ങളും ഇതുപോലെ തന്നെയാണ്. ആണും പെണ്ണും സൗഹൃദം പങ്കിടുന്നതും ഇടകലരുന്നതും നോക്കുകയേ ചെയ്യാത്ത, പോയി ഓരോന്ന് ചോദിക്കാത്ത, അങ്ങനെ ‘മാനസികമായി പീഡിപ്പിക്കാത്ത’ പുരോഗമന ഗ്രാമങ്ങളൊന്നുമല്ല. 

opinion naseel voicy kilinakkode

മലപ്പുറത്തെ കിളിനക്കോടെന്നല്ല, കേരളത്തിലെ ഏകദേശം എല്ലാ ഗ്രാമങ്ങളും ഇതുപോലെ തന്നെയാണ്. ആണും പെണ്ണും സൗഹൃദം പങ്കിടുന്നതും ഇടകലരുന്നതും നോക്കുകയേ ചെയ്യാത്ത, പോയി ഓരോന്ന് ചോദിക്കാത്ത, അങ്ങനെ ‘മാനസികമായി പീഡിപ്പിക്കാത്ത’ പുരോഗമന ഗ്രാമങ്ങളൊന്നുമല്ല. അത് നല്ലതോ ചീത്തയോ എന്നല്ല പറയുന്നത്; അങ്ങനെയൊക്കെ ആണ് എല്ലായിടത്തും എന്നാണ്. പരിചയമില്ലാത്ത ഒരു വാഹനം പതിവിലേറെ നേരം നിർത്തിയിട്ടാൽ, കണ്ടുപരിചയമില്ലാത്ത മനുഷ്യർ നാട്ടുവഴികളിലൂടെ നടക്കുന്നത് കണ്ടാൽ... കാര്യം അന്വേഷിക്കാതിരിക്കുന്ന നാടും നാട്ടുകാരും ഗ്രാമപരിസരങ്ങളിൽ ഉണ്ടാവാനിടയില്ല.

opinion naseel voicy kilinakkode

ട്രോളുകളിലൂടെയും സദാചാര പോലീസ് കഥകളിലൂടെയുമല്ല, നേരിട്ടറിയാവുന്ന ഇടമാണ് ‘കിളിനക്കോട്’. സഹയാത്രികയുടെ വീട് അവിടെയാണ്; അതെ, “വെളിച്ചം വെക്കാത്ത”, “കല്യാണം കഴിപ്പിക്കരുതേ” എന്ന് ആ പെൺകുട്ടികൾ പറഞ്ഞ മലപ്പുറത്തെ ചേറൂരിനടുത്തെ കിളിനക്കോട് നിന്നാണ് കല്യാണം കഴിച്ചത്. 

രസമുള്ള നാടാണ്. ചെറിയ അങ്ങാടി. ‘ചാലിപ്പാടം’ എന്നൊരു സ്ഥലമുണ്ട്, വയലിന് നടുവിലായിട്ട് ഒരു വലിയ കുളം. അവിടത്തുകാർ മാത്രമല്ല, സമീപത്തുള്ള പല നാട്ടിൽ നിന്നും സന്ദർശകരെത്താറുണ്ട്. അവളുടെ വീട്ടിലേക്ക് പോവുമ്പോഴൊക്കെ ചാലിപ്പാടത്തും പോവും. കുളത്തിൽ ഓരോ വശത്തുമായി ആണുങ്ങളും പെണ്ണുങ്ങളും കുടുംബമായും കൂട്ടമായുമൊക്കെ കാണും; അതിൽ അന്നാട്ടുകാരുണ്ടാവും, അതിഥികളുണ്ടാവും, അയൽനാട്ടുകാരുണ്ടാവും. ആരും കച്ചറയാക്കുന്നതൊന്നും ഇതുവരെ കണ്ടിട്ടില്ല. പറയുമ്പോ, ആണും പെണ്ണും ഒരേ കുളത്തിൽ കുളിക്കുകയാണല്ലോ, ‘വെളിച്ചം വെക്കാത്ത’ നാട്ടിൽ പക്ഷെ ആണും പെണ്ണും എന്നതിനപ്പുറം അങ്ങനെയൊരിടം നിലനിൽക്കുന്നു. 

കുറച്ചു പേര് ചെയ്ത തെറ്റിന് അന്നാട്ടുകാർ മുഴുവൻ അപഹസിക്കപ്പെടുന്നത് എങ്ങനെയാണ് ന്യായീകരിക്കപ്പെടുന്നത്?

കിളിനക്കോട് ചെന്നപ്പോൾ നാട്ടുകാരിൽ നിന്ന് ‘മാനസിക പീഡനങ്ങൾ’ നേരിടേണ്ടി വന്നു എന്ന് പറഞ്ഞ പെൺകുട്ടികളുടെ അനുഭവത്തെ റദ്ദ് ചെയ്യാനല്ല ഇത് പറഞ്ഞത്; അങ്ങനെയൊരു ബുദ്ധിമുട്ട് അവർക്കുണ്ടായിട്ടുണ്ടെങ്കിൽ അതിനു പരിഹാരം കാണുക തന്നെ വേണം. പക്ഷെ അത് പറയുന്നതാടൊപ്പം ആ നാടിനെ, അവിടത്തെ മനുഷ്യന്മാരെ ഒന്നടങ്കം അഡ്രസ്സ് ചെയ്ത രീതിയോട് യോജിപ്പില്ല. ഒരു നാടിനെ ഒന്നടങ്കം “സംസ്കാര ശൂന്യവും വെളിച്ചം വെക്കാത്തതും ദരിദ്ര്യവും കല്യാണം കഴിപ്പിച്ചയാക്കാൻ പറ്റാത്തതുമായി” ഒക്കെ പ്രചരിപ്പിക്കുന്നത് ശരിയാണെന്നും കരുതുന്നില്ല. 

രാജ്യം, മതം, പാർട്ടി എന്നതൊക്കെ പോലെ തന്നെ ഓരോരുത്തരുടെ ഉള്ളിലും ചേർന്ന് നിൽക്കുന്നതാണ് അവരവരുടെ നാടും പരിസരവും. കുറച്ചു പേര് ചെയ്ത തെറ്റിന് അന്നാട്ടുകാർ മുഴുവൻ അപഹസിക്കപ്പെടുന്നത് എങ്ങനെയാണ് ന്യായീകരിക്കപ്പെടുന്നത്? കേരളത്തിലെ ആദ്യത്തെ സദാചാര പോലീസിംഗ് ഒന്നുമല്ലല്ലോ; ബാക്കിയുള്ളിടെത്തതെല്ലാം ഇഷ്യൂ, പ്രതിസ്ഥാനത്തുള്ളവർ എന്നിങ്ങനെ ഒതുങ്ങുമ്പോൾ ഇവിടെ പക്ഷെ ഒരു നാട് മുഴുവൻ “പന്ത്രണ്ടാം നൂറ്റാണ്ടും” “പ്രാകൃതരുമൊക്കെ” ആയി മാറുന്നു! സഭ്യമല്ലാത്ത പ്രതികരണങ്ങളുമായെത്തിയവരുടെ വാക്കുകൾ അടിസ്ഥാനമാക്കി, മലപ്പുറത്തിന്‍റെ സംസാര ഭാഷയോടുള്ള ‘അച്ചടിപുച്ഛം’ ചേർത്തരച്ചു വെക്കുമ്പോൾ അധിക്ഷേപങ്ങളുടെ ആഘോഷമാവുന്നു. 

മലപ്പുറത്തെ കിളിനക്കോടെന്നല്ല, കേരളത്തിലെ ഏകദേശം എല്ലാ ഗ്രാമങ്ങളും ഇതുപോലെ തന്നെയാണ്. ആണും പെണ്ണും സൗഹൃദം പങ്കിടുന്നതും ഇടകലരുന്നതും നോക്കുകയേ ചെയ്യാത്ത, പോയി ഓരോന്ന് ചോദിക്കാത്ത, അങ്ങനെ ‘മാനസികമായി പീഡിപ്പിക്കാത്ത’ പുരോഗമന ഗ്രാമങ്ങളൊന്നുമല്ല. അത് നല്ലതോ ചീത്തയോ എന്നല്ല പറയുന്നത്; അങ്ങനെയൊക്കെ ആണ് എല്ലായിടത്തും എന്നാണ്. പരിചയമില്ലാത്ത ഒരു വാഹനം പതിവിലേറെ നേരം നിർത്തിയിട്ടാൽ, കണ്ടുപരിചയമില്ലാത്ത മനുഷ്യർ നാട്ടുവഴികളിലൂടെ നടക്കുന്നത് കണ്ടാൽ... കാര്യം അന്വേഷിക്കാതിരിക്കുന്ന നാടും നാട്ടുകാരും ഗ്രാമപരിസരങ്ങളിൽ ഉണ്ടാവാനിടയില്ല. എഫ്ബിയിലും കൂട്ടായ്മകളിലും മറ്റും ഇത്തരം പൊലീസിംഗിനെതിരെ പറയുന്ന നമ്മുടെയൊക്കെ നാടുകളിലേക്കും അനുഭവങ്ങളിലേക്കും തന്നെ നോക്കിയാൽ മതിയാവും ഇത് മനസ്സിലാവാൻ. (ഇതെല്ലാ സമയത്തും സദാചാരപൊലീസിങ് ആവണമെന്നുമില്ല) 

സ്വാതന്ത്ര്യസമര കാലത്തെയടക്കം ചരിത്രവും കഥകളുമുള്ള നാടാണ്

ഇതിനിടയിൽ തുറിച്ചു നോക്കുന്ന, ഞങ്ങൾക്കിഷ്ടമില്ലാത്തത് വേറെ ആരെങ്കിലും ചെയ്യുന്നത് കണ്ടാൽ ചോദ്യം ചെയുന്ന ‘ആങ്ങളമാരും’ ‘ഉപദേശികളും’ ‘സംസ്കാര സംരക്ഷകരും’ എല്ലാ അങ്ങാടികളിലുമുണ്ടാവും. സോഷ്യൽ മീഡിയയിലും അവരെത്തും. അവർക്കെതിരെ പ്രതികരിക്കുകയും മേലാൽ ഇതാവർത്തിക്കാൻ തോന്നാത്ത വിധം ശിക്ഷ വാങ്ങിക്കൊടുക്കയും വേണം - പക്ഷെ ഒരു പ്രദേശത്തെ മുഴുവൻ പ്രതിസ്ഥാനത്തു നിർത്തി അവഹേളിച്ചു കൊണ്ടാവരുത് അത്. ഇതുപോലെയുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വന്ന, അങ്ങനെയൊരിക്കലും മറ്റുള്ളവരുടെ സ്‌പേസിലേക്ക് കേറിയിടപെടാത്ത അന്നാട്ടിലെ മനുഷ്യന്മാരെ കൂടി ആ വിരൽചൂണ്ടലിലേക്ക് കൊളുത്തിയിടരുത്.

പിൻകുറിപ്പ് - “ക്ളീൻ ആൻഡ് ഗുഡ്” എന്ന ബ്രിട്ടീഷ് വിശേഷണത്തിലൂടെയാണ് കിളിനക്കോട് എന്ന നാട്ടുപേര് വന്നത് എന്നാണ് പറയപ്പെടുന്നത്. സ്വാതന്ത്ര്യസമര കാലത്തെയടക്കം ചരിത്രവും കഥകളുമുള്ള നാടാണ്. ഹിന്ദു മുസ്ലിം സൗഹൃദത്തിന്‍റെ കഥകളും ധാരാളം - “മലപ്പുറത്തെ വിവരം കേട്ട കാക്കമാർ മാത്രമുള്ള കുഗ്രാമം” എന്ന ധാരണ മാത്രം വെച്ച് ട്രോളുന്നവരുടെ അറിവിലേക്കായി പറഞ്ഞെന്നേയുള്ളൂ. 

Latest Videos
Follow Us:
Download App:
  • android
  • ios