300 മീറ്റര്‍ ഓല യാത്രയ്ക്ക് ബില്ല് 149 കോടി രൂപ.!

Ola charged Rs 149 crore for a ride that never happened

മുംബൈ: സുശില്‍ നര്‍സ്യന്‍ എന്ന യുവാവാണ് തനിക്കു കിട്ടിയ പണി ആലോചിച്ച് തരിച്ച് ഇരിക്കുകയാണ്. മുന്നൂറു മീറ്ററോളം മാത്രമായിരുന്നു ഓല ക്യാബില്‍ യാത്ര ചെയ്യാന്‍ സുശീല്‍ എന്ന യുവാവ് ശ്രമിച്ചത്. എന്നാല്‍ യാത്ര ചെയ്തതിന് ശേഷം ലഭിച്ച ബില്ല് 149 കോടി രൂപയുടെത്. 

ഏപ്രില്‍ ഒന്നിനായിരുന്നു സംഭവം. സുശീല്‍ ഇക്കാര്യം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തപ്പോള്‍ മിക്കവറും ഏപ്രില്‍ ഫൂള്‍ തമാശയാണെന്നാണ് കരുതിയത്. മുംബൈയിലെ മുലുന്ദ് വെസ്റ്റിലെ വീട്ടില്‍ നിന്നു വാകോല മാര്‍ക്കറ്റിലേക്ക് പോകാനാണ് സുശീല്‍ ഓല വിളിച്ചത്. എന്നാല്‍ സുശീലിന്റെ ഫോണ്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ഓല ഡ്രൈവര്‍ക്ക് ലൊക്കേഷന്‍ കണ്ടെത്താന്‍ കഴിയാതെ മടങ്ങേണ്ടിവന്നിരുന്നു. 

കാറില്‍ കയറാന്‍ പിക്ക് അപ് പോയിന്‍റില്‍ എത്തിയിരുന്നുവെങ്കിലും ഡ്രൈവര്‍ കാറുമായി പോയിരുന്നു. തുടര്‍ന്ന് മറ്റൊരു ഓല കാബ് ബുക്ക് ചെയ്യാന്‍ വിളിച്ചപ്പോഴാണ് സുശീലിനെ ഞെട്ടിക്കുന്ന ബില്‍ കിട്ടിയത്. തന്‍റെ മൊബൈല്‍ വാലറ്റില്‍ 149 കോടി രൂപ കുടിശ്ശികയുണ്ടെന്നായിരുന്നു സന്ദേശം. 

127 രൂപ ബില്‍ ഈടാക്കിയതായും സന്ദേശം വന്നിരുന്നു. അതേസമയം, സാങ്കേതിക പിഴവുകൊണ്ട് ഉണ്ടായ തെറ്റാണിതെന്നും പണം തിരികെ നല്‍കുമെന്നും കമ്പനി സുശീലിനെ അറിയിച്ചു. രണ്ടു മണിക്കൂറിനുള്ളില്‍ പണം സുശീലിന് തിരിച്ചുകിട്ടുകയും ചെയ്തു.
 

Latest Videos
Follow Us:
Download App:
  • android
  • ios