മോഹന്‍ലാല്‍ എന്ത് കൊണ്ടാണ് ഇടത്തോട്ട് ചരിഞ്ഞു നടക്കുന്നത്?
മോഹന്‍ലാല്‍ എന്ത് കൊണ്ടാണ് ഒരു വശത്തേക്ക് ചരിഞ്ഞു നടക്കുന്നത്? ചോദ്യം 8 വയസുകാരന്റെയാണ്. കുട്ടികളുടെ ചോദ്യത്തിന്റെ പ്രശ്‌നം ഇതാണ്. ചെറിയ ചോദ്യം ആണെങ്കിലും ഉത്തരം പറയാന്‍ ഇത്തിരി ബുദ്ധിമുട്ടാണ്. ഇതിന്റെ ഉത്തരം തേടിയാല്‍ ചെന്നെത്തുന്നത് വളരെ ലളിതമല്ലാത്ത ഒരു ഉത്തരത്തില്‍ ആണ്. മോഹന്‍ ലാലിനെ സംബന്ധിച്ചിടത്തോളം അദ്ദേഹം നേരെ തന്നെ ആണ് നടക്കുന്നത്. അപ്പോള്‍ കാണുന്ന നമുക്കാണോ പ്രശ്‌നം?
നേരെ നിവര്‍ന്നു നടക്കാന്‍ തുടങ്ങിയത് മനുഷ്യ വര്‍ഗ്ഗത്തിന്റെ പരിണാമത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ഘട്ടം ആയിട്ടാണ് കണക്കാക്കപ്പെടുന്നത്. കാഴ്ചയും കേള്‍വിയും പോലെ നേരെ നടക്കുന്നതും രണ്ടു തരം അവയവങ്ങള്‍ കൊണ്ടാണ് നമ്മുടെ ശരീരം ചെയ്യുന്നത്. ഒന്ന് സംവേദനത്തിനുള്ള (sense) അവയവങ്ങളും മറ്റൊന്ന് ഈ അവയവങ്ങളില്‍ നിന്ന് വരുന്ന സിഗ്‌നലുകളെ process ചെയ്യാന്‍ ഉള്ള തലച്ചോറിലെ ഭാഗവും (cerebellam & spatial lobe).
കണ്ണുകളിലൂടെ ഉള്ള feedback വളരെ പ്രധാനപ്പെട്ടതാണ്. ഇത് വ്യക്തമാക്കാന്‍ ചെറിയ ഒരു പരീക്ഷണം ചെയ്തു നോക്കാം. ആദ്യം കണ്ണ് തുറന്നു പിടിച്ചു 30 സെക്കന്റ് നേരം ഒറ്റക്കാലില്‍ നില്‍ക്കുക. പിന്നീട് കണ്ണ് അടച്ചു പിടിച്ചു ചെയ്യാന്‍ ശ്രമിക്കുക. കണ്ണ് അടച്ചു പിടിച്ചു ചെയ്യുന്നത് ബുദ്ധിമുട്ടാണെന്ന് കാണാം.
മോഹന്‍ലാലിനെ സംബന്ധിച്ചിടത്തോളം അദ്ദേഹം നേരെ തന്നെ ആണ് നടക്കുന്നത്.
പഞ്ചേന്ദ്രിയങ്ങള്‍ അല്ലാതെ വളരെ അധികം ഇന്ദ്രിയങ്ങള്‍ മനുഷ്യ ശരീരത്തില്‍ ഉണ്ട്. അതില്‍ ഒന്നാണ് നമ്മുടെ കാതിനകത്തുള്ള vestibular സിസ്റ്റം. അര്‍ദ്ധവൃത്താകൃതിയില്‍ ഉള്ള രണ്ടു ഭാഗങ്ങള്‍ ആണ് ഇതില്‍ നമ്മുടെ ശരീരത്തിന്റെ വശങ്ങളോളുള്ള ചരിവിനെ കുറിച്ചുള്ള വിവരങ്ങള്‍ തലച്ചോറിനെ അറിയിക്കുന്നത് (Superior/posterior semi circular canals). മുന്നോട്ടും പിന്നോട്ടും ഉള്ള ചരിവിനെ കുറിച്ച് തലച്ചോറിനെ അറിയിക്കാന്‍ ഒട്ടോലിത് എന്ന ഭാഗവും നമ്മുടെ കാതിനകത്ത് ഉണ്ട്.
മറ്റൊരു പരീക്ഷണം : കണ്ണടച്ച് പിടിച്ചു മൂക്കിന്‍ തുമ്പത്തു തൊടാന്‍ ശ്രമിക്കുക. ഇനി ഒരു പേനയോ ടൂത്ത് ബ്രഷോ കൊണ്ട് അതില്‍ നോക്കാതെ മൂക്കിന്‍ തുമ്പത്ത് തൊടാന്‍ നോക്കൂ.
മേല്‍പ്പറഞ്ഞ അവയവങ്ങളെല്ലാം തന്നെ നമ്മുടെ പല തരത്തില ഉള്ള balance ഇനെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുമെങ്കിലും തലച്ചോറില്‍ നമ്മുടെ ശരീരത്തിന്റെ ഒരു പ്രതിബിംബം spatial lobe എന്ന സ്ഥലത്ത് സൂക്ഷിച്ചിട്ടുണ്ട്. അത് കൊണ്ടാണ് കണ്ണടച്ച് മൂക്കിന്‍ തുമ്പത്ത് തൊടാന്‍ പറഞ്ഞാല്‍ വളരെ എളുപ്പം ചെയ്യാന്‍ പറ്റുന്നത്. കണ്ണടച്ച് പിടിച്ചു ശരീരത്തിന്റെ ഏതു ഭാഗത്ത് തൊടാനും ഈ സിസ്റ്റം സഹായിക്കുന്നു. ശരീരം വളരുന്ന കാലഘട്ടത്തിലും, അപകടം പറ്റി ശരീര ഘടന മാറുന്ന സമയത്തും spatial lob ലെ ശരീരത്തിന്റെ image മാറാന്‍ കുറച്ചു സമയം എടുക്കുന്നത് കൊണ്ടാണ് fantom limb പോലെ, ഇല്ലാത്ത കൈ കാല്‍ വേദനകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഒരു പേനയോ ടൂത്ത് ബ്രഷോ എടുത്തു അതില്‍ നോക്കാതെ കണ്ണ് പൂട്ടി മൂക്കിന്‍ തുമ്പത്ത് തൊടാന്‍ ശ്രമിച്ചാല്‍, വിരല്‍ കൊണ്ട് തൊടുന്നതിനെക്കാള്‍ ബുദ്ധിമുട്ടാന്‍ കാരണം spatial lobe ഇല്‍ നമ്മുടെ ശരീരത്തിന്റെ ഇമേജ് മാത്രമേ ഉള്ളു എന്നതാണ്.
നമ്മുടെ പലരുടെയും മനസിന്റെ ചരിവും ഇത് പോലെ തന്നെയാണ്
ഈ വിവരങ്ങളെല്ലാം process ചെയ്യുന്ന തലച്ചോറിന് പക്ഷെ ഒരു പ്രശ്‌നം ഉണ്ട്.. നമ്മെ കാണാതെ കൈ കാലുകളുടെ ചലനം കൊണ്ട് തലച്ചോറില്‍ ഉണ്ടാക്കി വയ്ക്കുന്ന അറിവ് എപ്പോഴും perfect ആവണം എന്നില്ല. അവിടെ ആണ് ശരീരത്തിന്റെ ചെറിയ ചരിവുകള്‍ പ്രത്യക്ഷപ്പെടുന്നത്.
മോഹന്‍ലാലിന്റെ മനസ്സില്‍ അദ്ദേഹം നേരെ ആണ് നില്‍ക്കുന്നതും നടക്കുന്നതും. തലച്ചോര്‍ ഒരു ചെറിയ ചരിവ് നേരെ ആയി രജിസ്റ്റര്‍ ചെയ്തിരിക്കുന്നു എന്ന് മാത്രം. മോഹന്‍ ലാലിനു മാത്രമല്ല നമുക്കെല്ലാവര്ക്കും എന്തെങ്കിലും ചരിവുണ്ടാവും.സ്റ്റുഡിയോയില്‍ പടം എടുക്കാന്‍ പോകുമ്പോള്‍ ആവും നമ്മള്‍ പലപ്പോഴും നമ്മുടെ മുഖം ചരിച്ചു പിടിക്കുന്നത് മനസ്സില്‍ ആക്കുന്നത്.
സാധാരണ ഗതിയില്‍ ഇത് പ്രശ്‌നമിലാത്ത കാര്യം ആണെങ്കിലും അല്‍ഷൈമെര്‍സ് രോഗം ബാധിച്ചവരില്‍ ചരിവ് രോഗ ലക്ഷണം ആയി പ്രത്യക്ഷപ്പെടാം. തലച്ചോറിലെ ശരീരത്തിന്റെ ഇമേജിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ അല്‍ഷൈമെര്‍സ് രോഗം ബാധിച്ചു നഷ്ടപ്പെടാന്‍ തുടങ്ങുമ്പോള്‍ ആണ് അത് സംഭവിക്കുന്നത്.
ഇത് ശരീരത്തിന്റെ കാര്യം, നമ്മുടെ പലരുടെയും മനസിന്റെ ചരിവും ഇത് പോലെ തന്നെയാണ്. നമ്മുടെ മനസ്സില്‍ നമ്മള്‍ നേരെ ആണ്, പക്ഷെ മറ്റുള്ളവര്‍ക്ക് ഒറ്റനോട്ടത്തില്‍ അറിയാം നമ്മുടെ ചരിവ്, വലത്തോട്ടായാലും, ഇടത്തോട്ടായാലും.
Ref : The man who mistook his wife for a hat , Oliver Sacks, chapter 7 : On the level