സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും തക്ബീര്‍ ധ്വനികളുമായി ചെറിയ പെരുന്നാൾ
ഓരോ കാലത്തും അതാത് കാലഘട്ടത്തെ ഓർമിപ്പിക്കുന്നതാണ് ഈദുൽ ഫിത്വറിന്റെ ആശയം. ലോകം വളരെ ഇടുങ്ങിയതായി പോകുന്ന ഇക്കാലത്ത് മനുഷ്യ ഹൃദയങ്ങളിൽ എല്ലാറ്റിനുമുപരിയായി നന്മകൾ ഉറവയെടുക്കേണ്ടതിന്റെ പ്രാധാന്യം ചെറിയ പെരുന്നാൾ ഓർമ്മിപ്പിക്കുന്നുണ്ട്. പള്ളികളിൽ പ്രത്യേക പ്രാർത്ഥനകളും നിസ്കാരവും നടക്കും. വലിയവരെന്നോ ചെറിയവരെന്നോ ഇല്ലാതെ എല്ലാവരും ചേർന്നു നിൽക്കും, പരസ്പരം വാരിപ്പുണരും. തഖ്ബീറ് മുഴക്കും.
സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും തക്ബീര്‍ ധ്വനികളുമായി വീണ്ടുമൊരു ഈദുല്‍ ഫിത്വർ ആഘോഷിക്കുകയാണ് ലോകമെമ്പാടുമുള്ള ഇസ്ലാംമത വിശ്വാസികൾ. ഒരു മാസം നീണ്ടു നിന്ന വ്രതശുദ്ധിയിലൂടെ നേടിയ ആത്മസംസ്‌കരണത്തിന്റെ പൂർത്തീകരണമാണ് ചെറിയ പെരുന്നാൾ. മാനത്ത് ശവ്വാൽ പിറ കണ്ടത് മുതൽ ഓരോ വിശ്വാസിയും ആനന്ദത്തിന്റെ പരകോടിയിലെത്തും. പുതു വസ്ത്രങ്ങളിട്ട് അത്തറു പൂശി ഓരോരുത്തരും പെരുന്നാൾ ജുമുഅക്കായി പള്ളിയിലെത്തും. 'അല്ലാഹു അക്ബർ അല്ലാഹു അക്ബർ....അല്ലാഹു അക്ബർ അല്ലാഹു അക്ബർ...'എന്ന മന്ത്രത്താൽ ഭക്തി സാന്ദ്രമാവും അന്തരീക്ഷമാകെ.
ഓരോ കാലത്തും അതാത് കാലഘട്ടത്തെ ഓർമിപ്പിക്കുന്നതാണ് ഈദുൽ ഫിത്വറിന്റെ ആശയം. ലോകം വളരെ ഇടുങ്ങിയതായി പോകുന്ന ഇക്കാലത്ത് മനുഷ്യ ഹൃദയങ്ങളിൽ എല്ലാറ്റിനുമുപരിയായി നന്മകൾ ഉറവയെടുക്കേണ്ടതിന്റെ പ്രാധാന്യം ചെറിയ പെരുന്നാൾ ഓർമ്മിപ്പിക്കുന്നുണ്ട്. സന്തോഷത്തിന്റെ ഈദുൽ ഫിത്വർ സമാഗതമാവുമ്പോൾ ഒരു വീട്ടിൽ പോലും അന്നം മുട്ടരുതെന്ന നിയ്യത്താണ് സക്കാത്തായും സ്വദക്കയായും ഫിത്വർ സക്കാത്തായും അർഹരെ തേടിയെത്തുന്നത്. സക്കാത്ത് നോമ്പിന്റെ ദിവസങ്ങളിൽ കൊടുക്കുമ്പോൾ ഫിത്വർ സക്കാത്ത് ശവ്വാൽ മാസപ്പിറ കണ്ടത് മുതൽ കൊടുക്കുന്നു. പെരുന്നാൾ ദിനം രാവിലെ വരെ ഫിത്വർ നൽകാം.
ഈദുല്‍ ഫിത്വർ ആഘോഷത്തിലെ പ്രധാന ചടങ്ങാണ് പെരുന്നാള്‍ നമസ്‌കാരം. പുതുവസ്ത്രങ്ങളണിഞ്ഞ്, സുഗന്ധദ്രവ്യങ്ങള്‍ പൂശി വിശ്വാസികൾ പെരുന്നാൾ നമസ്കാരത്തിനെത്തുന്നു. പള്ളികളിൽ പ്രത്യേക പ്രാർത്ഥനകളും നിസ്കാരവും നടക്കും. വലിയവരെന്നോ ചെറിയവരെന്നോ ഇല്ലാതെ എല്ലാവരും ചേർന്നു നിൽക്കും, പരസ്പരം വാരിപ്പുണരും. തഖ്ബീറ് മുഴക്കും.
കാലം മാറിയതോടെ സ്ത്രീകളും ഈദ് ഗാഹുകളിലേക്ക് എത്തിത്തുടങ്ങി. ഈദ് ഗാഹുകൾ സ്നേഹ സമ്പന്നമാവും. തക്ബീറ് കൊണ്ട് അന്തരീക്ഷം ഭക്തി സാന്ദ്രമാവും. പെരുന്നാള്‍ ആശംസകൾ അന്യോന്യം കൈമാറും.
https://www.youtube.com/watch?v=Ko18SgceYX8