ഉടമസ്ഥനെ സൂക്ഷിക്കുക

ഹാപ്പി. ശ്രീബാല കെ മേനോന്‍ എഴുതുന്ന കുട്ടികള്‍ക്കുള്ള നോവല്‍ തുടരുന്നു. ഭാഗം 9

Happy childrens novel by Sreebala K Menon part 9

ശബ്ദം കേട്ട് അപ്പ ഇറങ്ങി വന്നു. 'ഇതിനെ എവിടെയെങ്കിലും കൊണ്ടു പോയി കളയുന്നുണ്ടോ? മനുഷ്യന്റെ സമയം മിനക്കെടുത്താനായിട്ട്.' അപ്പ പിടിച്ചു മാറ്റാന്‍ നോക്കിയിട്ടും ഹാപ്പി കുര നിര്‍ത്തുന്നില്ല. അപ്പ വടിയെടുത്ത് രണ്ട് അടി വെച്ച് കൊടുത്തു ഹാപ്പിക്ക്. എന്നിട്ടും അത് കുര നിര്‍ത്തുന്നില്ല. 

Happy childrens novel by Sreebala K Menon part 9

നൂനുവിന്റെ അമ്മയ്ക്ക് പട്ടികളെ പേടിയാണ്. അതു കൊണ്ട് ഇഷ്ടവുമല്ല. കുട്ടിയായിരുന്നപ്പോള്‍ നായ കടിച്ചിട്ടുണ്ട്. അതാണ് കാരണം. അന്ന് ഹോസ്പിറ്റലില്‍ പോയി പൊക്കിളിന് ചുറ്റും 14 ഇന്‍ജക്ഷന്‍ എടുക്കേണ്ടി വന്നിട്ടുണ്ട്. 

ഇന്‍ജക്ഷന്‍ എന്ന് കേട്ടാല്‍ നൂനുവിന് പേടിയാണ്.  വാക്‌സിനേഷന്‍ എടുക്കാന്‍ പോയാല്‍ ഡോക്ടറെ കാണുമ്പോഴേക്കും 'അയ്യോ എന്നെ കുത്തല്ലേ' എന്ന് പറഞ്ഞ് ഉറക്കെ കരയാന്‍ തുടങ്ങും. സൂചിയും കൊണ്ട് വരുന്ന നഴ്‌സിനെ കൈ കൊണ്ട് ഉന്തി മാറ്റാനും, കാല് ഉയര്‍ത്തി ചവിട്ടാനും നോക്കും. അപ്പൊ അപ്പ നൂനുവിന്റെ  കണ്ണ് പൊത്തും. നൂനുവിന് പിന്നെ ഒന്നും കാണാന്‍ പറ്റില്ല. അപ്പയുടെ കൈ എടുത്ത് മാറ്റാന്‍ നോക്കുന്നതിനിടയില്‍ നഴ്‌സ് പണി പറ്റിക്കും. കുത്ത് കിട്ടിയ നൂനു 'വേദനിച്ചു, നൂനുവിന് വേദനിച്ചു' എന്ന്  പറഞ്ഞു കരയാന്‍ തുടങ്ങുമ്പോഴേക്കും അപ്പ പോക്കറ്റില്‍ നിന്നും ലോലിപോപ്പ് എടുത്ത് കൊടുക്കും. കരഞ്ഞു കരഞ്ഞു നൂനു ലോലിപോപ്പ് തിന്നും.

ഓരോ പ്രാവശ്യം ഇന്‍ജക്ഷന്‍ എടുക്കാന്‍ പോവുമ്പോഴും നൂനു വിചാരിക്കും വലുതായിട്ട് ഡോക്ടറാവണം എന്ന്. എന്നിട്ട് സൂചി എടുത്ത് എല്ലാവരേയും ഇന്‍ജക്ഷന്‍ വെക്കണം. അപ്പയും, അമ്മയേയും, ഡോക്ടറേയും നഴ്‌സിനേയും ഒക്കെ. ഇടക്കിടെ പോയി കുത്ത് വാങ്ങുന്നതല്ലാതെ നൂനു വലുതാവുന്നതേയില്ല എന്നോര്‍ക്കുമ്പൊ നൂനുവിന് സങ്കടവും കരച്ചിലും വരും.

ഇടക്കിടെ പോയി കുത്ത് വാങ്ങുന്നതല്ലാതെ നൂനു വലുതാവുന്നതേയില്ല എന്നോര്‍ക്കുമ്പൊ നൂനുവിന് സങ്കടവും കരച്ചിലും വരും.

Happy childrens novel by Sreebala K Menon part 9

Illustration: Sumi K Raj

 

നൂനുവിന്റെ അമ്മ ഹാപ്പിയുമായി കൂട്ടില്ല. 

ഹാപ്പി വന്നിട്ട് പത്ത് ദിവസമായി. അമ്മ ഹാപ്പിയെ കണ്ട ഭാവമില്ല. ഹാപ്പി അമ്മയുടെ പിന്നാലെ നടന്നു നോക്കി.

'പോ പട്ടി' എന്ന് പറഞ്ഞ് അമ്മ ഓടിക്കും. അമ്മ ഇരിക്കേണ്ട താമസം ഹാപ്പി വന്ന് കാല്‍ക്കല്‍ ഇരിക്കും. നക്കുന്നതിന് മുമ്പ് അമ്മ കാലെടുത്ത് സോഫയില്‍ കയറ്റി വെക്കും. ബെഡ് റൂമില്‍ പിന്നാലെ ചെല്ലും ഹാപ്പി. അമ്മ വാതില്‍ ടപ്പേയെന്ന് അടക്കും. ഹാപ്പി വാതിലില്‍ നഖം കൊണ്ട് മാന്തി കീ കീ എന്ന് ശബ്ദം ഉണ്ടാക്കും. അമ്മ മൈന്റ് ചെയ്യില്ല. അങ്ങനെ കുറച്ച് ദിവസം കടന്നു പോയി. സപ്ലിയെ ഫോണില്‍ വിളിച്ച്  ഹാപ്പിയെ തിരിച്ചു  കൊണ്ടു പോയി വാങ്ങിയ കടയില്‍ തിരിച്ചു കൊടുക്കാന്‍ പറയും. സപ്ലി ഇങ്ങോട്ടുള്ള   വരവ് തന്നെ നിറുത്തി.

പിറ്റേ ദിവസം മുതല്‍ പാല് തിളപ്പിച്ചാല്‍ ആദ്യം ഹാപ്പിക്ക്.

രാവിലെ ഓഫീസില്‍ പോവാന്‍ അമ്മ സ്‌കൂട്ടറിന്റെ അടുത്ത് എത്തിയപ്പോള്‍ ഹാപ്പിയും പിന്നാലെ കൂടി. സ്‌കൂട്ടറിനടുത്തെത്തിയപ്പോള്‍ ഹാപ്പി കുരയ്ക്കാന്‍ തുടങ്ങി. ചാടി ചാടി കുരയ്ക്കുന്നു ഹാപ്പി. അമ്മയ്ക്കു സ്‌കൂട്ടറില്‍ കേറാന്‍ പറ്റാതെ വട്ടത്തില്‍ നിന്നു കുരയ്ക്കുന്നു. 

ശബ്ദം കേട്ട് അപ്പ ഇറങ്ങി വന്നു. 'ഇതിനെ എവിടെയെങ്കിലും കൊണ്ടു പോയി കളയുന്നുണ്ടോ? മനുഷ്യന്റെ സമയം മിനക്കെടുത്താനായിട്ട്.' അപ്പ പിടിച്ചു മാറ്റാന്‍ നോക്കിയിട്ടും ഹാപ്പി കുര നിര്‍ത്തുന്നില്ല. അപ്പ വടിയെടുത്ത് രണ്ട് അടി വെച്ച് കൊടുത്തു ഹാപ്പിക്ക്. എന്നിട്ടും അത് കുര നിര്‍ത്തുന്നില്ല. 

അപ്പ ഹാപ്പി കുരയ്ക്കുന്നിടത്തേക്ക് നോക്കിയപ്പോള്‍ അതാ സ്‌കൂട്ടറിന്റെ സീറ്റിന്റെ മുന്നില്‍ നൂനു നിന്ന് പോവുന്നിടത്ത് വലിയ ഒരു പഴുതാര. നല്ല വിഷമുള്ള ഒന്ന്. 

അപ്പ വടിയെടുത്ത് അതിനെ കൊല്ലാന്‍ പോയപ്പോഴേക്കും ഹാപ്പി അതിനെ കടിച്ചെടുത്ത് കൊണ്ടുപോയി. 

നൂനുവിന്റെ നിലവിളി കേട്ട് വീട്ടിലെല്ലാവരും ഞെട്ടി എഴുന്നേറ്റു.

പിറ്റേ ദിവസം മുതല്‍ പാല് തിളപ്പിച്ചാല്‍ ആദ്യം ഹാപ്പിക്ക്. ബിസ്‌ക്കറ്റ് പാക്കറ്റ് പൊട്ടിച്ചാല്‍ രണ്ടെണ്ണം ഹാപ്പിക്ക് കൊടുത്തിട്ടേ നൂനുവിന് പോലും കിട്ടൂ. ഇറച്ചിയുടെ എല്ല് പ്രത്യേകമായി പറഞ്ഞ് വാങ്ങി അമ്മ ഹാപ്പിക്ക് കടിച്ച് രസിക്കാന്‍ കൊടുക്കും. ദിവസവും ബ്രഷ് വെച്ച് അമ്മ ഹാപ്പിയുടെ രോമം ചീകിയൊതുക്കി കുട്ടപ്പനാക്കും.  ശനിയാഴ്ച കുമിള വരുന്ന സോപ്പിന്റെ ലോഷനിട്ട് അപ്പയും കൂടെ അമ്മയും ചേര്‍ന്ന് ഹാപ്പിയെ കുളിപ്പിച്ചെടുക്കും.

ചൂട് കൂടാന്‍ തുടങ്ങിയപ്പോള്‍ അപ്പയും അമ്മയും നൂനുവും കിടക്കുന്ന എ സി യുള്ള ബെഡ്‌റൂമില്‍ വാതിലിനരികില്‍ ഒരു കുഞ്ഞ് കിടക്ക വിരിച്ച് ഹാപ്പിയെ അതില്‍ കിടത്താന്‍ തുടങ്ങി അമ്മ. ഒരു ദിവസം നൂനു ബാത്ത് റൂം പോവാനായി രാത്രി എഴുന്നേറ്റ് നോക്കുമ്പോ അപ്പയുടേയും അമ്മയുടേയും നടുവില്‍ മലര്‍ന്ന് കിടക്കുന്നു ഹാപ്പി. നൂനുവിന്റെ നിലവിളി കേട്ട് വീട്ടിലെല്ലാവരും ഞെട്ടി എഴുന്നേറ്റു.

(അടുത്ത ഭാഗം നാളെ)

ഹാപ്പി മുഴുവന്‍ ഭാഗങ്ങളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം. 

(ഹാപ്പിയെക്കുറിച്ചുള്ള കുട്ടികളുടെയും മുതിര്‍ന്നവരുടെയും അഭിപ്രായങ്ങള്‍ submissions@asianetnews.in എന്ന ഇ മെയില്‍ ഐഡിയില്‍ അയക്കൂ.)

Latest Videos
Follow Us:
Download App:
  • android
  • ios