നിങ്ങളുടെ കുട്ടികള്‍ക്ക് നല്‍കാന്‍ ഇതാ  മനോഹരമായ ഒരു സമ്മാനം!

ശ്രീബാലാ കെ മേനോന്‍  എഴുതിയ കുട്ടികളുടെ നോവല്‍ 'ഹാപ്പി' മുഴുവന്‍ ഭാഗങ്ങളും ഒരുമിച്ച് വായിക്കാം. 

Happy Childrens Novel by Sreebala K Menon complete

പ്രിയപ്പെട്ട കൂട്ടുകാരേ, 
ഇതാ നിങ്ങള്‍ക്കൊരു ഭംഗിയുള്ള സമ്മാനം. 
നല്ല ഭംഗിയുള്ള, വായിച്ചാല്‍ ചിരി വരുന്ന ഒരു കുഞ്ഞിനോവല്‍. 

സിനിമയിലും പുസ്തകങ്ങളിലുമൊക്കെ കാണുന്ന ഒരു ആന്റിയാണ് ഇതെഴുതിയ്. 
പേര് ശ്രീബാല കെ മേനോന്‍. 
ആള് കഥയെഴുതും. നല്ല രസമുള്ള കോമഡിക്കഥ എഴുതിയുണ്ടാക്കും. 
സിനിമ പിടിക്കും. സിനിമയ്ക്ക് കഥ ഉണ്ടാക്കും. 

അപ്പോ ഇനി കഥയെക്കുറിച്ച് പറയാം. 
ഇതൊരു കുഞ്ഞിക്കുട്ടിയുടെ കഥയാണ്. 
പേര് നൂനു. ഒരു ഒറ്റക്കുട്ടിയാണ്. 
എന്നു വെച്ചാല്‍, കൂടെക്കളിക്കാന്‍ ചേട്ടനും അനിയനും ചേച്ചിയും അനിയത്തിയും ഒന്നുമില്ല. 
നൂനുവിന് ഒരു പട്ടിക്കുട്ടി ഉണ്ട്. ഒരു ഭംഗിയുള്ള പട്ടിക്കുട്ടി. 
നൂനു അതിനെ ഹാപ്പി എന്നാ വിളിക്കുക. 
ഹാപ്പിക്ക് പറയാന്‍ ഒരു രസികന്‍ കഥയുണ്ട്. 

ആ കഥയാണ് ഇതോടൊപ്പം. 
വായിച്ചു കഴിഞ്ഞാ ചിലതൊക്കെ ശ്രീബാല ആന്റിയോട് പറയാനുണ്ടാവും. 
അങ്ങനെ ഉണ്ടെങ്കില്‍ അത് submissions@asianetnews.in എന്ന ഇ മെയില്‍ ഐഡിയില്‍ പറഞ്ഞാ മതി. 
നിങ്ങളുടെ കത്തുകളെല്ലാം ഞങ്ങള്‍ ആന്റിക്ക് എത്തിച്ചുകൊടുക്കാം. 

അപ്പോ നമുക്ക് തുടങ്ങാം. ഓരോ ഭാഗങ്ങളും വായിക്കാന്‍ തലക്കെട്ടില്‍ ക്ലിക്ക് ചെയ്യാം

Happy Childrens Novel by Sreebala K Menon complete

ഒന്ന്: നൂനു എന്ന ഒറ്റക്കുട്ടി
നൂനു പറഞ്ഞത് കേള്‍ക്കാതെ അമ്മ കോളിംഗ് ബെല്‍ അടിച്ചു. നൂനു അമ്മയുടെ കൈ കടിച്ചു. കണ്ണട അടിച്ചു താഴെയിട്ടു. നിലത്തു വീണു ഉരുണ്ടു. റസിയ ടീച്ചറും ആയയും കൂടെ നൂനുവിനെ എടുത്ത് പൊക്കി ക്ലാസ്സിലേക്ക് കൊണ്ടു പോയി. അന്നത്തോടെ പ്ലേ സ്‌കൂളില്‍ ഫുഡിന്റെ ലിസ്റ്റ് എഴുതുന്ന പരിപാടി ടീച്ചര്‍ നിര്‍ത്തി. 

 

രണ്ട്: അവിനാശ് കെ ജി യുടെ ബ്രദറ്
അന്ന് വീട്ടില് വന്ന് നൂനു അമ്മയോടും അപ്പയോടും ഒരു ആവശ്യം അറിയിച്ചു 'എനിക്ക് ഒരു ബ്രദറ് വേണം. അവിനാശ് കെ ജിക്ക് ഉള്ള പോലത്തെ ബ്രദറ്. അമ്മയ്ക്ക്, അമ്മൂമ്മക്ക്, അപ്പൂപ്പക്ക് ഒക്കെ ബ്രദറുണ്ട്. നൂനുവിന് മാത്രം ഇല്ല'. അപ്പ പറഞ്ഞു- 'അപ്പക്കും ബ്രദറ് ഇല്ല'. അത് കേള്‍ക്കാത്ത മട്ടില്‍ നൂനു പറഞ്ഞു- 'എനിക്ക് ബ്രദറ് വേണം. രണ്ടാം ക്ലാസ്സില്‍ പഠിക്കണ ചേട്ടന്‍'. അത് കേട്ട് അപ്പക്കും അമ്മക്കും ചിരി വന്നു.

 

മൂന്ന്: അമ്മയുടെ നടത്തം
ആ ദിവസം നൂനു പാല് കുടിച്ച് കൊണ്ട് നിക്കുമ്പോഴാണ് ഒരു അപ്പൂപ്പന്‍ ഓടുന്നത് കണ്ടത്.  വെളു വെളാ വെളുത്ത, നിറയെ രോമമുള്ള ഒരു നായക്കുട്ടിയും കൂടെ ഓടുന്നു. അത് കണ്ട നിമിഷത്തില്‍ പാലു കുടി നിര്‍ത്തി നൂനു ഉച്ചത്തില്‍ പറഞ്ഞു 'നൂനുവിനും വേണം പട്ടിക്കുട്ടി. വെളുവെളാ വെളുത്ത പട്ടിക്കുട്ടി'.     അമ്മ എത്ര പറഞ്ഞിട്ടും നൂനു വാശി പിടിച്ചു കൊണ്ടേയിരുന്നു. ഒരു വിധത്തിലാണ് അന്ന് അമ്മ നൂനുവിനെ വീടെത്തിച്ചത്.

 

നാല്: സപ്ലി മാമന്‍
നൂനുവിന്  ഓര്‍മ്മ വച്ച കാലം മുതല്‍ മാമനെ കാണുമ്പോള്‍ എല്ലാവരും സപ്ലി എന്ന് ചോദിക്കും. അതിന്റെ അര്‍ത്ഥം ഒന്നും നൂനു അന്വേഷിച്ചിട്ടില്ല. ആ വാക്ക് പക്ഷേ നൂനുവിന്  ഇഷ്ടപ്പെട്ടു. നൂനു മാമനെ സപ്ലി മാമന്‍ എന്ന് വിളിക്കാന്‍ തുടങ്ങി. സപ്ലി എന്നത് മാമന്റെ പേരല്ല മാമന്‍ എഴുതുന്ന പരീക്ഷയുടെ പേരാണെന്ന് എല്ലാവരും  പറഞ്ഞിട്ടും നൂനു വിളി മാറ്റിയില്ല.

 

അഞ്ച്: ഹാപ്പി
അപ്പ ഒറ്റക്കോരലിന് നൂനുവിനെ എടുത്ത് തോളത്ത് വച്ചു. എന്നിട്ട് വാതിലില്‍ നൂനുവിന്റെ തല മുട്ടാതിരിക്കാന്‍ കുനിഞ്ഞ് ഹാളിലെത്തി. അവിടെ സപ്ലി മാമന്‍ ഇരുന്ന് പുട്ടും കടലയും അടിച്ച് വിടുന്നു. അപ്പോഴേക്കും അപ്പ നടന്ന് വരാന്തയില്‍ എത്തി. അവിടെ വെളുവെളാ വെളുത്ത് ദേഹം നിറയെ രോമമുള്ള വെളുത്ത പഞ്ഞിക്കെട്ട് പോലെ ഒരു പട്ടിക്കുട്ടി ഇരിക്കുന്നു. 

 

ആറ്: വികൃതിക്കുട്ടി നൂനു
മാമ്പഴ തീറ്റ അവസാനിപ്പിച്ച് നൂനു ഡ്രസ്സ് ഊരി ദൂരെ എറിഞ്ഞ് 'ഞാന്‍ ഹാപ്പിയാ' എന്ന് പറഞ്ഞു നാല് കാലില്‍ റൂം മുഴുവന്‍ ഇഴഞ്ഞ് നടക്കാന്‍ തുടങ്ങി. അത് കണ്ട് ബാക്കി എല്ലാവരും അതു പോലെ ചെയ്യാന്‍ തുടങ്ങി. കുറച്ച് കഴിഞ്ഞ് റൂമിലേക്ക് വന്ന റസിയ ടീച്ചര്‍ ഞെട്ടിപ്പോയി. കുട്ടികള്‍ എല്ലാം ഡ്രസ്സില്ലാതെ നാല് കാലില്‍ ഇഴഞ്ഞ് നീന്തി നടക്കുന്നു. ബൗ ബൗ എന്ന് കുരയ്ക്കുന്നു. കീ കീ എന്ന് മോങ്ങുന്നു. ടീച്ചര്‍ തലയില്‍ കൈയ്യും വച്ച് ഒരു നിമിഷം നിന്നു പോയി. 

 

ഏഴ്: അയിലത്തലയും മൂന്ന് പൂച്ചകളും 
ഹാപ്പിയെ കാണാന്‍ അപ്പുറത്തെ വീട്ടിലെ അപ്പു ചേട്ടനും, കണ്ണന്‍ ചേട്ടനും മതിലിന്റെ മുകളിലൂടെ എത്തി വലിഞ്ഞു നോക്കി. 'അപ്പു, കണ്ണാ എന്താ ഇങ്ങോട്ടേക്കൊന്നും വരാത്തത് ഇപ്പൊ?' 'വന്നാ.... ', കണ്ണന്‍ മടിച്ചു മടിച്ചു പറയാതെ നിന്നു. 'വന്നാ അടിച്ചു കണ്ണ് പൊട്ടിക്കും എന്ന് നൂനു ഭീഷണിപ്പെടുത്തി. മാമനെക്കൊണ്ട് ഇടിച്ച് സൂപ്പാക്കും എന്നും പറഞ്ഞു. ഞങ്ങള്‍ക്ക് പേടിയാ.' അപ്പു പറഞ്ഞു.  

 

എട്ട്: നൂനുവിന്റെ സംശയങ്ങള്‍
നൂനുവിന് പെട്ടെന്ന് ഹാപ്പിയോട് ഒരുപാട് സ്നേഹം വന്നു. നൂനു അപ്പയുടെ മടിയില്‍ നിന്നിറങ്ങി ഹാപ്പിയുടെ അടുത്ത് ഇരുന്ന് തലയില്‍ തലോടി. ഹാപ്പി കണ്ണു തുറന്ന് നൂനുവിനെ നോക്കി വാലാട്ടി കൈയ്യില്‍ ഒരു നക്കും വച്ച് കൊടുത്ത് വീണ്ടും കണ്ണടച്ച് ഉറങ്ങാന്‍ തുടങ്ങി.

 

ഒമ്പത്: ഉടമസ്ഥനെ സൂക്ഷിക്കുക
അപ്പ ഹാപ്പി കുരയ്ക്കുന്നിടത്തേക്ക് നോക്കിയപ്പോള്‍ അതാ സ്‌കൂട്ടറിന്റെ സീറ്റിന്റെ മുന്നില്‍ നൂനു നിന്ന് പോവുന്നിടത്ത് വലിയ ഒരു പഴുതാര. നല്ല വിഷമുള്ള ഒന്ന്. അപ്പ വടിയെടുത്ത് അതിനെ കൊല്ലാന്‍ പോയപ്പോഴേക്കും ഹാപ്പി അതിനെ കടിച്ചെടുത്ത് കൊണ്ടുപോയി. 

 

പത്ത്: നൂനുവും ഹാപ്പിയും നേര്‍ക്ക് നേര്‍
'ഹാപ്പി പോ, നൂനുവിന് ഹാപ്പിയെ കാണണ്ട', നൂനു കൈ ഉയര്‍ത്തി ഹാപ്പിയോട് പോ, ഇവിടുന്ന് പോ എന്ന് ആംഗ്യം കാണിച്ചു. ഹാപ്പി അതൊന്നും വക വെക്കാതെ അമ്മൂമ്മയുടെ കാലിന് ചുറ്റും വാലിളക്കി ഓടി നടന്നു. അപ്പോഴുണ്ടതാ ഒരു ബൈക്കിന്റെ ശബ്ദം. 

 

പതിനൊന്ന്: ഹാപ്പി പോവണ്ട
'ഹാപ്പി ഇപ്പൊ നമ്മുടെ വീട്ടിലെ ഒരാളല്ലേ. വീട്ടിലെ ഒരാളെ അങ്ങനെ കൊടുക്കാന്‍ പറ്റോ; കാശു എത്ര കിട്ടിയാലും?' അമ്മ കരയും പോലെ സപ്ലിയോട് ചോദിച്ചു.
'ഹാപ്പി പോവോ?', നൂനു ചോദിച്ചു.
'ഹാപ്പി പോണ്ട. നൂനുവിന് ഹാപ്പിയെ  ഇഷ്ടാണ്. ഇഷ്ടല്ലാന്ന് വെറുതെ പറഞ്ഞതാണ്', നൂനു ഉറക്കെ കരഞ്ഞു കൊണ്ട് പറഞ്ഞു.

 

പന്ത്രണ്ട്: ഒളിച്ചോട്ടം
സപ്ലി ശബ്ദമുണ്ടാക്കാതെ അകത്ത് പോയി ചെറിയ കുട്ടിയായിരുന്നപ്പോള്‍ അമ്മ നൂനുവിനെ ദേഹത്ത് വെച്ച് കെട്ടാറുള്ള ബാഗ് എടുത്ത് കൊണ്ട് വന്ന് പൊടിയെല്ലാം കുടഞ്ഞ് കളഞ്ഞു. എന്നിട്ട് ഹാപ്പിയേയും എടുത്ത് ബൈക്കിനടുത്തേക്ക് നടന്നു. നൂനുവും പിന്നാലെ പോയി. സപ്ലി ബാഗിനകത്ത് ഹാപ്പിയെ ഇട്ട ശേഷം ബാഗ് ഇരു തോളത്തുമായി ഇട്ടു. 

 

പതിമൂന്ന്: അമ്മ 
വീട്ടിലെത്തിയപ്പോള്‍ പുറത്ത് കുറേ വലിയ ഷൂസുകള്‍.  ആരൊക്കെയോ വന്നിട്ടുണ്ട്. അതില്‍ സപ്ലിയുടെ ഓറഞ്ച് ഷൂവും ഉണ്ട്. നൂനു അപ്പൂപ്പയുടെ കൈയിലെ പിടി വിട്ട് അകത്തേക്കോടി. അവിടെ സോഫയില്‍ ഒരു പോലീസ്. 

 

പതിനാല്: ഹാപ്പിയെ വീണ്ടും കാണുന്നു
നൂനു ഓടിച്ചെന്ന് അപ്പയുടെ അടുത്ത് നിന്ന് ലാപ്പ് ടോപ്പിലേക്ക് നോക്കി. അതാ അതില്‍ ഹാപ്പി. കൂടെ ഇന്നലെ വന്ന വെളുവെളുത്ത അങ്കിളും ഒരു ചുവപ്പ് ഉടുപ്പിട്ട ആന്റിയും. ആന്റിയുടെ മടിയിലാണ് ഹാപ്പി ഇരിക്കുന്നത്.  നൂനു സ്‌ക്രീനില്‍ ഒരു ഉമ്മ കൊടുത്തു ഹാപ്പിക്ക്. 

 

പതിനഞ്ച്: പൂച്ചൂസ്
കുറച്ച് ദിവസം കഴിഞ്ഞപ്പൊ സപ്ലി ഓറഞ്ച് ബൈക്കില്‍ വന്നു ഗേറ്റിന് മുമ്പില്‍ നിന്നു. നൂനുവും അമ്മയും സപ്ലിയുടെ ബൈക്കില്‍ കയറി. ഒരു രണ്ട് നില കെട്ടിടത്തിന് മുന്നില്‍ സപ്ലി ബൈക്ക് നിറുത്തി. നൂനു ഓടി കെട്ടിടത്തിനകത്തേക്ക് കയറി. 

Latest Videos
Follow Us:
Download App:
  • android
  • ios