രാത്രിയിലെ കോളിംഗ് ബെല്ലുകള്‍ വരെ ഞെട്ടലുണ്ടാക്കുന്നു

വളരുംതോറും അറിയും തോറും വര്‍ധിക്കുന്നത് അരക്ഷിതാവസ്ഥകളും പേടികളും അസ്വസ്ഥതകളും മാത്രമാണ്. വേഗത്തില്‍ വീട്ടിലേക്ക് എത്താന്‍ കഴിയുന്ന വെളിച്ചം കുറഞ്ഞ ഇടവഴിയേ ഉപേക്ഷിക്കേണ്ടി വരുന്നതും, തുറന്നിട്ട വാതിലുകളും, രാത്രിയിലെ കോളിംഗ് ബെല്ലുകള്‍ വരെയും ഞെട്ടലുണ്ടാക്കുന്നതും എന്‍റെ തിരിച്ചറിവിന്‍റെ ഈ കാലത്തിലാണ്. 

womens day article pennenna nilayil aleena pc

മാര്‍ച്ച് 8.. അന്താരാഷ്ട്ര വനിതാ ദിനം.. ഓരോ പെണ്ണിനുമുണ്ടാകും, പെണ്ണെന്ന നിലയില്‍ പറയാന്‍ കുറച്ചു കാര്യങ്ങള്‍. ഭയത്തിന്‍റെ, അപകര്‍ഷതയുടെ, സംശയത്തിന്‍റെ, ആശങ്കയുടെ... ഒടുവില്‍ ഇതിനെയെല്ലാം അതിജീവിച്ചതിന്‍റെ... 'നിനക്ക് ഇത് പറ്റില്ലെ'ന്ന് പറഞ്ഞവരുടെ മുന്നില്‍ 'ഞാനിതാ അത് നേടിയിരിക്കുന്നു' എന്ന് പറഞ്ഞതിന്‍റെ, ഒറ്റക്ക് നടത്തിയ ഒരു യാത്രയുടെ, തന്നേ പോലൊരു പെണ്‍ജന്മത്തിന്‍റെ കഥ... ഏഷ്യാനെറ്റ് ഓണ്‍ലൈന്‍ ന്യൂസ് വനിതാ ജീവനക്കാര്‍ എഴുതുന്നു, 'പെണ്ണെന്ന നിലയില്‍' അവരുടെ പെണ്ണനുഭവങ്ങള്‍..

വളരുംതോറും അറിയും തോറും വര്‍ധിക്കുന്നത് അരക്ഷിതാവസ്ഥകളും പേടികളും അസ്വസ്ഥതകളും മാത്രമാണ്

ജോലി, ചെറിയ വരുമാനം, ഇഷ്ടമുള്ള വസ്ത്രം, ഇഷ്ടമുള്ള ഇടങ്ങള്‍.. ഇങ്ങനെ എല്ലാ സ്വന്തം ഇഷ്ടത്തിനെന്ന് വിചാരിക്കുമ്പോഴും ഏറ്റവും ഉള്ളിലായി ഒന്നും സ്വന്തം ഇഷ്ടത്തിനല്ലെന്ന തിരിച്ചറിവ് ഉണ്ടാവുന്ന സമയമാണിത്. ഇഷ്ടമുള്ള സിനിമ രാത്രി വൈകി തിയേറ്ററില്‍ ഇരുന്ന്  കാണുമ്പോഴും അറിയാതെ വാച്ചിലേക്ക് നോക്കി പോവുന്ന, സ്റ്റേഡിയത്തിനടുത്തെ പ്രിയപ്പെട്ട ചെറിയ ചായക്കടയില്‍ നിന്നും ഇറങ്ങേണ്ടെന്ന് വിചാരിക്കുമ്പോഴും ഇറങ്ങിപ്പോവുന്ന, പാളയത്ത് നിന്നും രാത്രി വൈകി വീട്ടിലേക്ക് നടക്കാമെന്ന് വിചാരിക്കുമ്പോഴും ബസിന് കേറിപ്പോവുന്ന രീതിയിലേക്കുള്ള വളര്‍ച്ച. 

വളരുംതോറും അറിയും തോറും വര്‍ധിക്കുന്നത് അരക്ഷിതാവസ്ഥകളും പേടികളും അസ്വസ്ഥതകളും മാത്രമാണ്. വേഗത്തില്‍ വീട്ടിലേക്ക് എത്താന്‍ കഴിയുന്ന വെളിച്ചം കുറഞ്ഞ ഇടവഴിയേ ഉപേക്ഷിക്കേണ്ടി വരുന്നതും, തുറന്നിട്ട വാതിലുകളും, രാത്രിയിലെ കോളിംഗ് ബെല്ലുകള്‍ വരെയും ഞെട്ടലുണ്ടാക്കുന്നതും എന്‍റെ തിരിച്ചറിവിന്‍റെ ഈ കാലത്തിലാണ്. പെണ്ണെന്ന പേടി അത്ര പെട്ടെന്നൊന്നും തീരില്ലെന്ന് പറഞ്ഞു തരുന്ന അനുഭവങ്ങള്‍. പെണ്ണാവുക അത്ര എളുപ്പമല്ല. ഒരു പ്രിവിലേജുമില്ലാത്ത ജീവിതമാണത്. 

എത്ര വിശദീകരിച്ചാലും മറ്റൊരാള്‍ക്ക് മനസിലാകാത്ത ചില കാര്യങ്ങള്‍

തടസങ്ങളില്ലാത്തപ്പോഴും ഇഷ്ടപ്പെട്ട സ്ഥലങ്ങളില്‍ നിന്നും ഇഷ്ട്ടപ്പെട്ട വ്യക്തിയുടെ അടുത്ത് നിന്നും ഇഷ്ടപ്പെട്ട എല്ലായിടത്തു നിന്നും കുറച്ച് നേരത്തേ തിരകെയെത്തേണ്ടി വരുന്ന ഒരു അവസ്ഥയുണ്ട്. എത്ര വിശദീകരിച്ചാലും മറ്റൊരാള്‍ക്ക് മനസിലാകാത്ത ചില കാര്യങ്ങള്‍. വാക്കും പ്രവൃത്തിയും യോജിക്കുന്നില്ലല്ലോയെന്ന സുഹൃത്തുക്കളുടെ കളിയാക്കലുകള്‍ ഐസിജിയില്‍ പഠിക്കുന്ന കാലത്ത് നേരിട്ടിട്ടുണ്ട്.  'കക്കൂസ് വിപ്ലവം' എന്ന് പറഞ്ഞ് കളിയാക്കുമ്പോഴും വിശദീകരിച്ച് പരാജയപ്പെട്ടിട്ടുണ്ട്. ഇപ്പഴും അതു തന്നെയാണ് അവസ്ഥ. പ്രായം കൂടുതോറും അരക്ഷിതാവസ്ഥകളും പേടികളും കൂടുന്നൊരു സ്ത്രീ. ആണുങ്ങള്‍ക്കറിയാത്ത ഒരുതരം പേടിയാണത്. 

നിര്‍മല ബാബു: കാടും മലയും ആകാശവും ഞങ്ങള്‍ക്ക് കൂടിയുള്ളതാണ്

സൗമ്യ: വിവാഹത്തേക്കാള്‍ വലുതാണ് വിദ്യാഭ്യാസം

കൃഷ്ണേന്ദു വി.: എന്തിനാണ് ഇങ്ങനെ തുറിച്ചു നോക്കുന്നത്?

സി പി അജിത: അവന്‍ പിന്നെയും അച്ഛനെ ചോദിച്ച് കരഞ്ഞു കാണില്ലേ?

അശ്വതി താര: നാലു പെണ്ണുങ്ങളുള്ളൊരു വീട്!

അലീന പി.സി: രാത്രിയിലെ കോളിംഗ് ബെല്ലുകള്‍ വരെ ഞെട്ടലുണ്ടാക്കുന്നു

സുമം തോമസ്: പെണ്ണായ നീയൊക്കെ എവിടെയെത്താനാണ്?

എല്‍സ ട്രീസ ജോസ്: ഹേയ് അവളൊറ്റയ്ക്ക് ഇത്രയും ദൂരെ പോകാന്‍ വഴിയില്ല

റിനി രവീന്ദ്രന്‍: മൂര്‍ഖനെയൊക്കെ കാണുമ്പോള്‍ ഈ പെണ്ണുങ്ങളെന്താ പേടിക്കാത്തത്?

അനൂജ നാസറുദ്ദീന്‍: മതിലുകള്‍ ജെസിബി കൊണ്ട് പൊളിച്ചു മാറ്റിയ പെണ്ണുങ്ങളെ നിങ്ങള്‍ പൊളിയാണ്!

അസ്മിത കബീര്‍: ഇപ്പോ എന്‍റെ വീട്ടുകാര്‍ക്ക് കുറെയൊക്കെ അറിയാം, പെണ്ണെന്തെന്ന്!

ബിസ്മി ദാസ്: നോക്കിക്കോ ഇതൊരു മോനായിരിക്കും

ദീഷ്ണ സി: ഈ പെണ്ണുങ്ങളെ ജീവിതത്തില്‍ നിങ്ങള്‍ക്ക് സഹിക്കാനാവുമോ?

രശ്മി ശ്രീകുമാര്‍: ഓര്‍ക്കുക, ശരിക്കും താരം നമ്മുടെ അമ്മയാണ് 

 

Latest Videos
Follow Us:
Download App:
  • android
  • ios