ഈ പെണ്ണുങ്ങളെ ജീവിതത്തില്‍ നിങ്ങള്‍ക്ക് സഹിക്കാനാവുമോ?

കണ്ണില്‍ പെട്രോളൊഴിച്ച് കാത്തിരുന്നാണ് ഓരോ വനിതാ ദിനവും പെണ്‍കുട്ടികളുടെ ദിനവും ഇക്കൂട്ടര്‍ ആഘോഷിക്കുന്നത് (ഭാര്യയുടെ കൈകൊണ്ട് ഉണ്ടാക്കിയ ആ ഉശിരന്‍ ചായയ്ക്ക് കാത്തിരുന്നു കൊണ്ടാവും ഫേസ്ബുക്കില്‍ വിപ്ലവം രചിച്ചു കൂട്ടുന്നത് എന്നത് സംഭവത്തിന് പിന്നിലെ ആരുമറിയാത്ത/അറിയുന്നു എന്ന് നടിക്കാത്ത സത്യം).

pennenna nilayil womens day article deeshna c

മാര്‍ച്ച് 8.. അന്താരാഷ്ട്ര വനിതാ ദിനം.. ഓരോ പെണ്ണിനുമുണ്ടാകും, പെണ്ണെന്ന നിലയില്‍ പറയാന്‍ കുറച്ചു കാര്യങ്ങള്‍. ഭയത്തിന്‍റെ, അപകര്‍ഷതയുടെ, സംശയത്തിന്‍റെ, ആശങ്കയുടെ... ഒടുവില്‍ ഇതിനെയെല്ലാം അതിജീവിച്ചതിന്‍റെ... 'നിനക്ക് ഇത് പറ്റില്ലെ'ന്ന് പറഞ്ഞവരുടെ മുന്നില്‍ 'ഞാനിതാ അത് നേടിയിരിക്കുന്നു' എന്ന് പറഞ്ഞതിന്‍റെ, ഒറ്റക്ക് നടത്തിയ ഒരു യാത്രയുടെ, തന്നേ പോലൊരു പെണ്‍ജന്മത്തിന്‍റെ കഥ... ഏഷ്യാനെറ്റ് ഓണ്‍ലൈന്‍ ന്യൂസ് വനിതാ ജീവനക്കാര്‍ എഴുതുന്നു, 'പെണ്ണെന്ന നിലയില്‍' അവരുടെ പെണ്ണനുഭവങ്ങള്‍..

കുറച്ച് വര്‍ഷങ്ങള്‍ മുമ്പ് വരെ സ്‌കൂളിലും കോളേജിലും പിന്നെ കുറച്ച് സൗഹൃദ വലയങ്ങള്‍ക്കുള്ളിലും പുറത്തുമായി സ്ത്രീകളെ, പ്രത്യേകിച്ച് എഡ്യൂക്കേറ്റഡായ ഒരു വിഭാഗത്തെ വിഷ് ചെയ്യുന്ന ദിവസം മാത്രമായിരുന്നു മാര്‍ച്ച് 8. അന്നൊക്ക ശ്രദ്ധയില്‍പ്പെട്ട കാര്യം പെണ്ണുങ്ങളെ ആശംസിക്കാന്‍ പെണ്ണുങ്ങള്‍ക്ക് മാത്രമായിരുന്നു പ്രത്യേക താല്‍പര്യം എന്നതായിരുന്നു. സ്‌കൂളിലൊക്കെ ഈ ദിവസം ആണ്‍പിള്ളേരുടെ അടുത്ത് നിന്ന് ഏറ്റവുമധികം കേട്ട കമന്‍റ്സ്, 'ഓ ഞങ്ങള്‍ ആണുങ്ങള്‍ക്കും ഒരു ദിവസം വരും, നിങ്ങള്‍ ഒന്ന് പോയിനെടി' എന്നായിരുന്നു (ചുരുക്കം ചില പുരുഷ കേസരികള്‍ 'മനസ് നിറഞ്ഞ്' ആശംസിച്ചിരുന്നു എന്നും പറയാതെ വയ്യ). നവംബര്‍ 19 എന്നൊരു ദിവസം അവര്‍ക്കായി മാറ്റിവെച്ചിട്ടുണ്ടെന്ന് അവര്‍ക്കും ഈ എഴുതുന്ന എനിക്കും അന്ന് അറിയില്ലായിരുന്നു. 

വ്യക്തി ജീവിതത്തില്‍ 'ആ ഒരുത്തിയെ' ഉള്‍ക്കൊള്ളാന്‍ നിങ്ങള്‍ക്ക് തെല്ലൊരു ബുദ്ധിമുട്ടുണ്ടാകും

അതൊക്കെ സോഷ്യല്‍ മീഡിയയ്ക്ക് മുമ്പുള്ള കാലം. മൊബൈല്‍ എന്ന വിപ്ലവവും, മൊബൈലിലെ വിപ്ലവവും ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ മനുഷ്യനു മുകളില്‍ മേല്‍ക്കൈ നേടിയപ്പോള്‍ ഈ കഥയെല്ലാം മാറിമറിഞ്ഞു. മേല്‍പ്പറഞ്ഞ പുരുഷ കേസരികളെല്ലാം ഫേസ്ബുക്കില്‍ ഫെമിനിസ്റ്റുകളായി.. ആക്റ്റിവിസ്റ്റുകളായി.. മോഡേണിസ്റ്റുകളായി..

കണ്ണില്‍ പെട്രോളൊഴിച്ച് കാത്തിരുന്നാണ് ഓരോ വനിതാ ദിനവും പെണ്‍കുട്ടികളുടെ ദിനവും ഇക്കൂട്ടര്‍ ആഘോഷിക്കുന്നത് (ഭാര്യയുടെ കൈകൊണ്ട് ഉണ്ടാക്കിയ ആ ഉശിരന്‍ ചായയ്ക്ക് കാത്തിരുന്നു കൊണ്ടാവും ഫേസ്ബുക്കില്‍ വിപ്ലവം രചിച്ചു കൂട്ടുന്നത് എന്നത് സംഭവത്തിന് പിന്നിലെ ആരുമറിയാത്ത/അറിയുന്നു എന്ന് നടിക്കാത്ത സത്യം). 'സമൂഹത്തിലും ലോകത്തിലും എന്തിനേറെ പ്രപഞ്ചത്തില്‍ തന്നെ ഒരു കാരണം കൊണ്ടും ഒരു പെണ്‍കൊടി പോലും പിന്നോട്ട് നില്‍ക്കരുതെ'ന്ന് നിങ്ങള്‍ അതിയായി ആഗ്രഹിക്കുന്നുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. പിന്നെ, നമ്മുടെ വീട്ടിലും മുറ്റത്തും ഒരു വിപ്ലവം വന്നതോണ്ട് മാത്രം എന്ത് സംഭവിക്കാന്‍ ആണല്ലേ..  നിങ്ങളുടെ ഈ നിഷ്‌കളങ്ക ഭാവം അടുത്ത നൂറ്റാണ്ടിലൊന്നും മാറാന്‍ പോകുന്നില്ല എന്നും അറിയാം.

എങ്കിലും, ഞങ്ങളില്‍ 60 ശതമാനം പെണ്ണുങ്ങളും നിങ്ങളുടെ ഈ നിഷ്‌കളങ്ക ഭാവം ഉള്‍ക്കൊള്ളുന്നവരായേക്കാം. ഈ 60 ശതമാനം വരുന്ന ഞങ്ങള്‍ നിങ്ങളില്‍ നിന്നുള്ള അടിയും തലോടലും ഒരേ പോലെ സ്വീകരിക്കും. നിങ്ങളിലെ ആണത്തത്തെയും നിങ്ങള്‍ക്കുള്ള ഉറപ്പുള്ള നട്ടെല്ലിനെയും മുഴുനീളത്തില്‍ പാടിപ്പുകഴ്ത്തും. ആകാശത്തേക്ക് പറക്കുന്ന, പിങ്ക് ടെഡി ബിയര്‍ കെട്ടിപ്പിടിക്കുന്ന, പൂവുകളെ ഓമനിക്കുന്ന ചിത്രങ്ങളെല്ലാം ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്ത് വനിതാ ദിനം പുരോഗാത്മകമായി ആഘോഷിക്കും.

പുരോഗമനത്തിലൂടെയും ഹാഷ്ടാഗുകളിലൂടെയും നിങ്ങള്‍ 'അവള്‍ക്കൊപ്പം' നില്‍ക്കുക

ബാക്കി വരുന്ന 40 ശതമാനം, വേണ്ട ആറ്റിക്കുറുക്കി ഒരു 20 ശതമാനം സ്ത്രീകളുണ്ട്. ഈ പെണ്ണുങ്ങളെ നിങ്ങള്‍ക്ക് ഫേസ്ബുക്കില്‍ മാത്രമേ 'ഫോളോ' ചെയ്യാന്‍ സാധിക്കുകയുള്ളൂ. വ്യക്തി ജീവിതത്തില്‍ 'ആ ഒരുത്തിയെ' ഉള്‍ക്കൊള്ളാന്‍ നിങ്ങള്‍ക്ക് തെല്ലൊരു ബുദ്ധിമുട്ടുണ്ടാകും. കാരണം ഭൂമി കറങ്ങുന്ന അച്ചുതണ്ട് നിയന്ത്രിക്കുന്നത് പുരുഷന്മാരല്ല എന്ന ബോധ്യം ആ ഒരു ചെറിയ വിഭാഗത്തിന് ഉണ്ട് എന്നതാണ് അവരെ പുരുഷന്മാര്‍ക്ക് പിടിക്കാത്തതിന് കാരണം.

ഇനിയിപ്പോ, കൂടുതല്‍ വിശദീകരണത്തിന്റെ ആവശ്യമൊന്നുമില്ലല്ലോ. ഗ്ലോറിഫിക്കേഷനിലൂടെയും പുരോഗമനത്തിലൂടെയും ഹാഷ്ടാഗുകളിലൂടെയും നിങ്ങള്‍ 'അവള്‍ക്കൊപ്പം' നില്‍ക്കുക. വരാനിരിക്കുന്ന വനിതാ ദിനങ്ങളിലും അല്ലാത്ത ദിനങ്ങളിലും പെണ്ണിനോടുള്ള ബഹുമാനം ഇതേപോലെ തുടരുക. നിങ്ങള്‍ക്കാണ്, നിങ്ങള്‍ക്ക് മാത്രമാണ് 'കപട പുരോഗമന പുരുഷന്മാരേ' എന്റെ വനിതാ ദിന ആശംസകള്‍. 

പെണ്ണെന്ന നിലയില്‍ അനുഭവങ്ങള്‍ ഇവിടെ വായിക്കാം

നിര്‍മല ബാബു: കാടും മലയും ആകാശവും ഞങ്ങള്‍ക്ക് കൂടിയുള്ളതാണ്

സൗമ്യ: വിവാഹത്തേക്കാള്‍ വലുതാണ് വിദ്യാഭ്യാസം

കൃഷ്ണേന്ദു വി.: എന്തിനാണ് ഇങ്ങനെ തുറിച്ചു നോക്കുന്നത്?

സി പി അജിത: അവന്‍ പിന്നെയും അച്ഛനെ ചോദിച്ച് കരഞ്ഞു കാണില്ലേ?

അശ്വതി താര: നാലു പെണ്ണുങ്ങളുള്ളൊരു വീട്!

അലീന പി.സി: രാത്രിയിലെ കോളിംഗ് ബെല്ലുകള്‍ വരെ ഞെട്ടലുണ്ടാക്കുന്നു

സുമം തോമസ്: പെണ്ണായ നീയൊക്കെ എവിടെയെത്താനാണ്?

എല്‍സ ട്രീസ ജോസ്: ഹേയ് അവളൊറ്റയ്ക്ക് ഇത്രയും ദൂരെ പോകാന്‍ വഴിയില്ല

റിനി രവീന്ദ്രന്‍: മൂര്‍ഖനെയൊക്കെ കാണുമ്പോള്‍ ഈ പെണ്ണുങ്ങളെന്താ പേടിക്കാത്തത്?

അനൂജ നാസറുദ്ദീന്‍: മതിലുകള്‍ ജെസിബി കൊണ്ട് പൊളിച്ചു മാറ്റിയ പെണ്ണുങ്ങളെ നിങ്ങള്‍ പൊളിയാണ്!

അസ്മിത കബീര്‍: ഇപ്പോ എന്‍റെ വീട്ടുകാര്‍ക്ക് കുറെയൊക്കെ അറിയാം, പെണ്ണെന്തെന്ന്!

ബിസ്മി ദാസ്: നോക്കിക്കോ ഇതൊരു മോനായിരിക്കും

ദീഷ്ണ സി: ഈ പെണ്ണുങ്ങളെ ജീവിതത്തില്‍ നിങ്ങള്‍ക്ക് സഹിക്കാനാവുമോ?

രശ്മി ശ്രീകുമാര്‍: ഓര്‍ക്കുക, ശരിക്കും താരം നമ്മുടെ അമ്മയാണ് 


 

Latest Videos
Follow Us:
Download App:
  • android
  • ios