വല്ലവരും കാശുമുടക്കി ഉണ്ടാക്കുന്ന മുതലൊക്കെ തച്ചുതകർക്കാൻ നല്ല രസമാണല്ലേ?
കാസർകോട് ചേറ്റുകുണ്ടിൽ മാധ്യമപ്രവർത്തകരെ ആക്രമിക്കാൻ കാവിമുണ്ട് ഉടുത്തെത്തിയ സിപിഎമ്മുകാരൻ പിടിയിലായിട്ടുണ്ട്. ഇതിൽ ഒടുവിലത്തെ സംഭവമാണ് തിരുവനന്തപുരത്തെ എസ്ബിഐ ട്രഷറി ബ്രാഞ്ചിലെ ആക്രമണം. എൻജിഒ യൂണിയൻ സംസ്ഥാന നേതാവും ജില്ലാ നേതാക്കളുമാണ് പിടിയിലായത്. സംസ്ഥാന നേതാവിനൊക്കെ ഒളിവിൽ കഴിയാൻ വളരെ എളുപ്പം. പിണറായി വിജയന്‍റെ കീഴിൽ കേരള പൊലീസ് നിഷ്പക്ഷമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് ഏറെനാളായി നമ്മളെല്ലാം കണ്ടുകൊണ്ടിരിക്കുകയാണല്ലോ.
സിപിഎമ്മിന്‍റെ നേതൃത്വത്തിലുള്ള ഒരു സർക്കാർ ഭരിക്കുമ്പോൾ സിപിഎം പ്രവർത്തകർക്ക് എന്തുമാകാം. അതൊരു അലിഖിത നിയമമാണ്. അതിനെ ചോദ്യം ചെയ്യാൻ ഒരു പൊലീസുകാരനും വളർന്നിട്ടില്ല. അതുകൊണ്ടാണ് പന്തളത്ത് കല്ലെറിഞ്ഞു കൊന്ന കേസിൽ പൊലീസുകാർ എഴുതിയ എഫ്ഐആർ വിവരമില്ലാത്ത പണിയായിപ്പോയി എന്ന് സിപിഎമ്മിന്‍റെ സംസ്ഥാന സെക്രട്ടറി ആക്ഷേപിക്കുന്നത്. അതുകൊണ്ടാണ് പേരാമ്പ്രയിൽ കേസെടുത്ത പൊലീസുകാരെ പാർട്ടി സെക്രട്ടറിയും നേതാക്കളും കുറ്റം പറയുന്നത്. അതുകൊണ്ടാണ് എൻജിഒ യൂണിയന്‍റെ സംസ്ഥാന ഭാരവാഹി അടക്കമുള്ള നേതാക്കൾ ഒരു ബാങ്കിൽ കയറി മാനേജരുടെ ക്യാബിൻ അടക്കം തല്ലിത്തകർത്തിട്ടും അവർക്ക് സുഖമായി ഒളിവിൽ കഴിയാനാകുന്നത്. സിപിഎം ഭരിക്കുമ്പോൾ സിപിഎമ്മുകാർക്ക് എന്തുമാകാം.
പ്രകടനത്തിന്‍റെ ഭാഗമായി ഒരു കല്ലേറ് മാത്രമേ പന്തളത്ത് നടന്നിട്ടുള്ളൂ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറയുന്നു. അത് ആസൂത്രിതമല്ലെന്നും സാന്ദർഭികമായി ഉണ്ടായ ഒരു പ്രശ്നമാണെന്നും അദ്ദേഹം ഉറപ്പിക്കുന്നു. റിമാൻഡ് റിപ്പോർട്ട് ഏതോ തലതിരിഞ്ഞ പൊലീസ് ഓഫീസർ എഴുതിക്കൊടുത്തതായിരിക്കും എന്ന് അനുമാനിക്കുന്നു. സമാധനപരമായി പ്രതിഷേധപ്രകടനത്തിൽ പങ്കെടുത്ത ശബരിമല കർമ്മസമിതി അംഗമായ വൃദ്ധനെ കല്ലെറിഞ്ഞുകൊന്ന സിപിഎമ്മുകാരെ അറസ്റ്റ് ചെയ്തതിനെപ്പറ്റിയാണ് കോടിയേരിയുടെ ഈ പ്രതികരണം.
പന്തളത്തും പേരാമ്പ്രയിലും കല്ലെറിഞ്ഞത് ബിജെപിക്കാർ ആയിരുന്നെങ്കിൽ എന്തായേനെ?
ഇനി പേരാമ്പ്രയിൽ മുസ്ലീം പള്ളിക്കുനേരെ കല്ലെറിഞ്ഞു എന്ന കേസിൽ ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്‍റ് അറസ്റ്റിലായപ്പോഴുള്ള മന്ത്രി ഇ.പി.ജയരാജന്‍റെ പ്രതികരണം നോക്കാം. പേരാമ്പ്ര പള്ളി ആക്രമിച്ച കേസിൽ സർക്കാർ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറയുന്നു. പള്ളിക്കുനേരെ എറിഞ്ഞത് ആർഎസ്എസ് പ്രവർത്തകരാണെന്നും ആർഎസ്എസ് ക്യാമ്പുമായി ബന്ധമുള്ള ചില പൊലീസ് ഓഫീസർമാർ ബോധപൂർവം കേസ് വഴിതിരിക്കാൻ ശ്രമിക്കുകയാണെന്നും ഇപി ജയരാജനും സ്ഥാപിക്കുന്നു. പൊലീസ് നടത്തിയ ഈ ഗൂഢാലോചന സർക്കാർ ശക്തമായി പരിശോധിക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകുകയും ചെയ്തു.
കാസർകോട് ചേറ്റുകുണ്ടിൽ മാധ്യമപ്രവർത്തകരെ ആക്രമിക്കാൻ കാവിമുണ്ട് ഉടുത്തെത്തിയ സിപിഎമ്മുകാരൻ പിടിയിലായിട്ടുണ്ട്. ഇതിൽ ഒടുവിലത്തെ സംഭവമാണ് തിരുവനന്തപുരത്തെ എസ്ബിഐ ട്രഷറി ബ്രാഞ്ചിലെ ആക്രമണം. എൻജിഒ യൂണിയൻ സംസ്ഥാന നേതാവും ജില്ലാ നേതാക്കളുമാണ് പിടിയിലായത്. സംസ്ഥാന നേതാവിനൊക്കെ ഒളിവിൽ കഴിയാൻ വളരെ എളുപ്പം.
പിണറായി വിജയന്‍റെ കീഴിൽ കേരള പൊലീസ് നിഷ്പക്ഷമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് ഏറെനാളായി നമ്മളെല്ലാം കണ്ടുകൊണ്ടിരിക്കുകയാണല്ലോ. പന്തളത്തും പേരാമ്പ്രയിലും കല്ലെറിഞ്ഞത് ബിജെപിക്കാർ ആയിരുന്നെങ്കിൽ എന്തായേനെ? ട്രോളായി, ലേഖനമായി, ആഹ്വാനമായി, വീരസ്യമായി പാണൻമാർ പാടിനടന്നേനെ. കുടുംബാംഗങ്ങളെ അടക്കം ചോദ്യം ചെയ്ത് പ്രതികളെയെല്ലാം ഉടനേ പിടിച്ച് അകത്തിട്ടേനെ.
ജോലിയെ ബാധിച്ചാൽ കുടുംബം പ്രശ്നത്തിലാകുമത്രേ
ബാങ്ക് ആക്രമിച്ച പ്രതികൾ സർക്കാർ ജീവനക്കാരാണ്. പണി കിട്ടും എന്നു ചുരുക്കും. അതുകൊണ്ട് സിപിഎം നേതാക്കൾ ഒത്തുതീർപ്പ് ശ്രമവുമായി അരയും തലയും മുറുക്കി ഇറങ്ങിയിട്ടുണ്ട്. ജോലിയെ ബാധിച്ചാൽ കുടുംബം പ്രശ്നത്തിലാകുമത്രേ. രാവിലെ മുണ്ടും മാടിക്കുത്തി ജനങ്ങളെ ചീത്തവിളിക്കാനിറങ്ങിയപ്പോൾ കുടുംബത്തെയൊന്നും ഓർത്തില്ലേ നേതാക്കൻമാരേ? വല്ലവരും കാശുമുടക്കി ഉണ്ടാക്കുന്ന മുതലൊക്കെ തച്ചുതകർക്കാൻ നല്ല രസമാണല്ലേ? എന്നിട്ട് സ്വന്തം കുടുംബത്ത് ബുദ്ധിമുട്ടുണ്ടാകുമ്പോൾ നാണമില്ലാതെ അവധാ പറയും. നല്ല ധീരതയുള്ള സമരസഖാക്കൾ. ഇനി യൂണിയന്‍റെ പേരിൽ ഭീഷണിപ്പെടുത്താൻ ഇറങ്ങുമ്പോഴും രാജ്യം ഭരിക്കുന്നു എന്ന ഭാവത്തിൽ നടക്കുമ്പോഴും ഇതുകൂടി ഓർമ വേണം കേട്ടോ. മാപ്പുപറഞ്ഞ് രക്ഷപ്പെടാൻ സവർക്കർക്ക് മാത്രമല്ല, എൻജിഒ യൂണിയൻ നേതാക്കൾക്കും നല്ല മിടുക്കാണ്.