എല്ലാ ആണുങ്ങളും ഒരുപോലല്ല, അവര്‍ക്ക് പറയാനുള്ളതും കേള്‍ക്കേണ്ടതുണ്ട്!
പക്ഷെ ഒരു നാണയത്തിനു രണ്ടു വശങ്ങള്‍ ഉണ്ടെന്നു പറയുന്ന പോലെ ആ അമ്മയുടെ മറുപുറത്തൊരു അച്ഛനുണ്ട് . ഉദരത്തില്‍ വഹിക്കുന്നവള്‍ എന്ന പോലെ ജനിപ്പിച്ചവന്റെ പക്ഷവും ഒഴിവാക്കാന്‍ പറ്റാത്തതാണ്. പക്ഷെ നമ്മളില്‍ എത്രയോ പേര്‍ അയാളെ കാണാതെ പോകുന്നു! -ജീനാ ഷൈജു എഴുതുന്നു
ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.
കൂട്ടുകാരീ,
സമപ്രായക്കാര്‍ക്ക് മാത്രമല്ല, മൂത്തതും ഇളയതുമായ എല്ലാ സ്ത്രീസുഹൃത്തുക്കള്‍ക്കുമുള്ളതാണ് ഈ കത്ത്. ആണിനെ മനസ്സിലാക്കുന്നത് എങ്ങനെ എന്നതിനെ കുറിച്ചാണ് ഇത്.
സ്‌നേഹം എന്ന വാക്കിന് ഒന്‍പതു മാസം ചുമന്ന സ്ത്രീ (അമ്മ ) എന്നും കൂടെ അര്‍ത്ഥമുണ്ട്. ഇത് ഞാന്‍ മാത്രം പറഞ്ഞതും പറയുന്നതുമല്ല. ആദികാലം മുതലേ കാരണവന്മാര്‍ പറഞ്ഞു കേള്‍ക്കുന്നതാണ് .
പക്ഷെ ഒരു നാണയത്തിനു രണ്ടു വശങ്ങള്‍ ഉണ്ടെന്നു പറയുന്ന പോലെ ആ അമ്മയുടെ മറുപുറത്തൊരു അച്ഛനുണ്ട് . ഉദരത്തില്‍ വഹിക്കുന്നവള്‍ എന്ന പോലെ ജനിപ്പിച്ചവന്റെ പക്ഷവും ഒഴിവാക്കാന്‍ പറ്റാത്തതാണ്. പക്ഷെ നമ്മളില്‍ എത്രയോ പേര്‍ അയാളെ കാണാതെ പോകുന്നു! ഗൗരവത്തിന്റെ മുഖം മൂടി ധരിച്ച അയാളിലെ വാത്സല്യം അറിയാതെ പോകുന്നു! Also Read: വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ കാന്താരിമുളക് അമ്മിയിലിടിച്ച് മുഖത്ത് തേച്ച ഭര്‍ത്താവ്!
ഒരു സ്ത്രീ ഒരു കുഞ്ഞിനെ ഉദരത്തില്‍ വഹിക്കുന്നതിനു മുന്നേ അയാള്‍ ആ കുഞ്ഞിനെ മനസ്സില്‍ വഹിച്ചു തുടങ്ങുന്നു. അവര്‍ ഒന്‍പതു മാസം ചുമന്ന കഥ പറയുമ്പോള്‍, ഒരായുസ്സ് മുഴുവന്‍ അയാള്‍ വഹിക്കുന്ന കരുതലിന്റെ, തണലിന്റെ, സ്‌നേഹത്തിന്റെ അതിലേറെ വാത്സല്യത്തിന്റെ കഥ ആരും അറിയാതെ പോകുന്നു. ഒരു പക്ഷേ, അയാള്‍ അത് ഉച്ചത്തില്‍ പറയുന്നില്ല എന്നതാവാം കാരണം.
ഒന്ന് ചുറ്റും കണ്ണോടിച്ചു നോക്കൂ. വിവാഹം കഴിഞ്ഞു ഭാര്യ ഗര്‍ഭിണിയാകുന്നതോടെ അവരുടെ ഭര്‍ത്താവും കുഞ്ഞിനെ സ്വപ്‌നം കാണുന്നു. ആണാവുമോ പെണ്ണാവുമോ, എങ്ങനെയുണ്ടാവും ആ കുഞ്ഞുമുഖം? എങ്ങനെയാവും ആ സ്വരം? അച്ഛന്‍ എന്നു വിളിക്കുമ്പോള്‍ ആ കണ്ണില്‍ തിളക്കമുണ്ടാവുമോ? Also Read: ആണുങ്ങള്‍ കരയാറുണ്ടോ, അത് ശരിയാണോ?
അങ്ങനെ പലതരം ചിന്തകള്‍. കുഞ്ഞ് പിറന്നുകഴിയുമ്പോള്‍ അയാള്‍ കൈകളിലേക്ക് ഏറ്റുവാങ്ങും. കൈവരലില്‍ തൂങ്ങി നടക്കുമ്പോള്‍ വീഴാതിരിക്കാന്‍ കൈകള്‍ നീട്ടും. വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും കാവലാളാവും. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള സംഘര്‍ഷഭരിതമായ നെട്ടോട്ടങ്ങള്‍ക്കിടയിലും കുഞ്ഞിന്റെ ഭാവി എന്ന ലക്ഷ്യം അയാളെ നയിക്കും. ഒരു പക്ഷേ, ഇതിനിടയില്‍, വളര്‍ച്ചയുടെ നാള്‍വഴികളില്‍ അയാള്‍ അയാളിലേക്ക് തന്നെ അടഞ്ഞുപോവുന്നുണ്ടാവാം. പാട്രിയാര്‍ക്കലായ സമൂഹത്തില്‍നിന്നും കാലങ്ങള്‍ കൊണ്ട് സ്വാംശീകരിച്ച മൂല്യങ്ങളില്‍നിന്നും തെന്നിമാറാതെ, ഗൗരവത്തിന്റെ പരുക്കന്‍ കുപ്പായം എടുത്തണിയുണ്ടാവും. മാനസിക ക്ളേശങ്ങള്‍ പതുക്കെ ശരീരം പ്രകടിപ്പിച്ചു തുടങ്ങുമ്പോഴും അയാള്‍ സ്വന്തം കുടുംബത്തെ മുന്നോട്ട് നയിക്കാന്‍ പായുന്നുണ്ടാവും. Also Read: ആണുങ്ങള്‍ക്ക് പിന്നെ വീട്ടിലെന്താണ് പണി?
ഇത് എല്ലാ പിതാക്കന്‍മാരെയും കുറിച്ചല്ല. അങ്ങനെ സാമാന്യവല്‍ക്കരിക്കാവുന്ന ഒന്നല്ലല്ലോ മനുഷ്യര്‍. അമ്മമാരിലുണ്ടാവുന്നതുപോലെ, അച്ഛന്‍മാരിലുമുണ്ടാവാം നല്ലവരും മോശക്കാരും. പക്ഷേ, നമ്മുടെ പൊതുബോധം ബ്ലാക്ക് ആന്റ് വൈറ്റായി മാത്രമേ ഇവയൊക്കെ കാണാറുള്ളൂ എന്നതാണ് വാസ്തവം.
ഒരു കളയെങ്കിലും ഇല്ലാത്ത ഏതു നെല്‍പ്പാടമാണ് ഉള്ളത്? വിഷക്കളകള്‍ ഇഷ്ടം പോലെ നമ്മുടെ മുന്നിലുണ്ടാവും. പക്ഷേ, സ്വയം വെയിലേറ്റു മറ്റുള്ളവര്‍ക്ക് തണലേകുന്ന നന്മയുള്ള വടവൃക്ഷങ്ങളും കാണും അവര്‍ക്കിടയില്‍. Also Read : ആണുങ്ങളില്‍നിന്നും പെണ്ണുങ്ങള്‍ ശരിക്കും ആഗ്രഹിക്കുന്നത് എന്താണ്?
അപ്പൊ പറഞ്ഞു വന്നതിത്രയെ ഉള്ളൂ, അച്ഛന്‍മാര്‍ക്കും പറയാനുണ്ടാവും. ജീവിതത്തിന്റെ സായാഹ്നത്തില്‍ കാലം തെറ്റി കൊഴിഞ്ഞു പോകാതിരിക്കാന്‍ ഇടക്കെങ്കിലും നിങ്ങളുടെ കാതും കരങ്ങളും അയാള്‍ക്ക് കൊടുക്കേണ്ടതുണ്ട്. അയാളും വിശ്രമം അര്‍ഹിക്കുന്നുണ്ട്.
എന്ന് സ്വന്തം
ജീന