കണ്ണീര്‍ത്തുള്ളി പോലല്ല മഴത്തുള്ളി, അതിന് മറ്റൊരു രൂപമാണ്!
ഇനി മഴത്തുള്ളി വരയ്ക്കുമ്പോള്‍, പതിവ് കണ്ണുനീര്‍ത്തുള്ളി രൂപം ഒന്നു മാറ്റി വച്ചോളൂ. പകരം, ഉരുണ്ടു ലക്ഷണമൊത്ത അടിയല്‍പ്പം പരന്ന ബണ്‍മഴത്തുള്ളികള്‍ മതി.-തുളസി ജോയ് എഴുതുന്നു
ഏകദേശം 2-3 മില്ലി മീറ്റര്‍ വലിപ്പമുള്ള ഒരു മഴത്തുള്ളിയുടെ താഴേക്കുള്ള ഭാഗത്ത് വായു കൂടുതല്‍ പ്രതിരോധം കൊടുക്കുന്നു. അവിടെ മര്‍ദ്ദം കൂടുതലായി, ജലത്തുള്ളി അതിന്റെ ഭാരം ഇരുവശങ്ങളിലേക്കുമായി പുനര്‍ക്രമീകരിക്കുന്നു. ഇപ്പോള്‍ മഴത്തുള്ളി ഒരു ബണ്‍ പോലെയാവും. പിന്നീട് വലിപ്പമൊന്നും കൂടി യില്ലെങ്കില്‍ ഈ മഴബണ്ണുകളാണ് താഴെ മണ്ണില്‍ എത്തുക !
Also Read : ടയറുകള്‍ക്ക് എന്താണ് കറുപ്പ് നിറം?
Also Read : നിലാവില്‍ ആ പൂവ് ഇരുണ്ടുപോവുന്നത് എന്തുകൊണ്ടാണ്?
പെരുമഴക്കാലമാണ്. പെയ്തിറങ്ങുന്ന ഒരു മഴത്തുള്ളിയെ വരച്ചാലോ?
ഒരു കണ്ണുനീര്‍ത്തുള്ളി പോലെയല്ലാതെ വരയ്ക്കാന്‍ മനസ്സു വരുമോ നമുക്ക്!
അപ്പോഴാണ് മഴത്തുള്ളി വന്നു പറയുന്നത്, -'ഹേയ് ഇത് ഞാനല്ല; എന്റെ രൂപം ഇങ്ങനല്ല!' എന്ന്
മഴത്തുള്ളികള്‍ മുത്തുമണികള്‍ പോലെ ഉരുണ്ടിട്ടാണ്. ചെറിയ ചെറിയ ജലഗോളങ്ങള്‍.
ജലത്തിന്റെ ഒരു സവിശേഷ സ്വഭാവമാണ് പ്രതലബലം. വെള്ളത്തിന്റെ മുകളില്‍ അക്ഷരങ്ങള്‍ എഴുതി എന്നോണം നീങ്ങുന്ന 'എഴുത്തച്ഛന്‍' എന്നൊക്കെ നാട്ടില്‍ വിളിക്കുന്ന ചെറു പ്രാണിയൊക്കെ ഈ പ്രതലബലമാണ് പ്രയോജനപ്പെടുത്തുന്നത്. വലിഞ്ഞുമുറുകിയ ഒരുപാട പോലെയാണ് ജലോപരിതലം. വിസ്തൃതി എത്ര കുറയുന്നോ അത്രയും കുറവ് ഊര്‍ജ്ജം ഉപയോഗിച്ചാല്‍ മതിയാകും ഉപരിതലത്തിലെ ഈ വലിഞ്ഞു മുറുകലിന്.
അതുകൊണ്ട് പരമാവധി ചുരുങ്ങി ഒതുങ്ങാന്‍ പറ്റിയ രൂപമാണ് ജലത്തുള്ളികള്‍ സ്വീകരിക്കുക. അത് ഗോളാകൃതിയാണ്. (spherical shape)
Also Read : നമ്മള്‍ കാണുന്നത് ഒരേ മഴവില്ലല്ല, അതിനൊരു കാരണമുണ്ട്!
ഇത് ഏറ്റവും ഭംഗിയായി കാണുന്നത് മെര്‍ക്കുറിയുടെ ( രസം ) തുള്ളികളിലാണ്. രസതന്മാത്രകള്‍ക്ക് പരസ്പരമുള്ള ആകര്‍ഷണം ( cohesion ) കൂടുതലായതുകൊണ്ട് ചെറിയ ഓരോ തുള്ളിയും മുത്തുകള്‍ പോലെ ഉരുണ്ട് നടക്കും.
ഒരു ചെറിയ മഴത്തുള്ളിയും കൊച്ചു കൊച്ചു മഴമുത്തുകള്‍ ആണ്, അവയുടെ വലിപ്പം വളരെ ചെറുതായിരിക്കുമ്പോള്‍. ( around 1 mm diameter)
ഇവ താഴേക്ക് വീണു കൊണ്ടിരിക്കുമ്പോള്‍ അടുത്തടുത്തുള്ള ചെറിയ മഴത്തുള്ളികള്‍ കൂടിച്ചേര്‍ന്ന് വലിയ തുള്ളികള്‍ രൂപപ്പെടും. കൂടുതല്‍ താഴേക്ക് പതിക്കും തോറും അവയുടെ വേഗതയും വര്‍ദ്ധിക്കും. ചലിക്കുന്ന ഏതു വസ്തുവിനെയും വായു പ്രതിരോധിക്കുന്നുണ്ട്. വസ്തുവിന്റെ വലിപ്പവും, വേഗതയും കൂടുമ്പോള്‍ ഈ പ്രതിരോധവും അതനുസരിച്ച് കൂടുന്നു.
ഏകദേശം 2-3 മില്ലി മീറ്റര്‍ വലിപ്പമുള്ള ഒരു മഴത്തുള്ളിയുടെ താഴേക്കുള്ള ഭാഗത്ത് വായു കൂടുതല്‍ പ്രതിരോധം കൊടുക്കുന്നു. അവിടെ മര്‍ദ്ദം കൂടുതലായി, ജലത്തുള്ളി അതിന്റെ ഭാരം ഇരുവശങ്ങളിലേക്കുമായി പുനര്‍ക്രമീകരിക്കുന്നു.
Also Read : നാസ നിര്‍മിച്ചതില്‍ ഏറ്റവും വലിയ ബഹിരാകാശ ദൂരദര്‍ശിനിയുടെ കഥ!
ഇപ്പോള്‍ മഴത്തുള്ളി ഒരു ബണ്‍ പോലെയാവും. പിന്നീട് വലിപ്പമൊന്നും കൂടി യില്ലെങ്കില്‍ ഈ മഴബണ്ണുകളാണ് താഴെ മണ്ണില്‍ എത്തുക !
തുള്ളിയുടെ വലിപ്പം പിന്നെയും കൂടുതല്‍ ആണെങ്കില്‍ ( 4 മില്ലിമീറ്ററില്‍ കൂടുതല്‍ ) താഴെനിന്നും അനുഭവപ്പെടുന്ന കൂടിയ മര്‍ദ്ദം മൂലം ഓരോ ജലത്തുള്ളിയും മുറിഞ്ഞ് ചെറിയ മഴത്തുള്ളികളായി താഴെ വീഴുന്നു.
ഇനി മഴത്തുള്ളി വരയ്ക്കുമ്പോള്‍, പതിവ് കണ്ണുനീര്‍ത്തുള്ളി രൂപം ഒന്നു മാറ്റി വച്ചോളൂ. പകരം, ഉരുണ്ടു ലക്ഷണമൊത്ത അടിയല്‍പ്പം പരന്ന ബണ്‍മഴത്തുള്ളികള്‍ മതി.
Also Read : മധുരം കഴിച്ചാല്‍ അപകടമെന്ന് മസ്തിഷ്‌കം മുന്നറിയിപ്പ് നല്‍കാത്തത് എന്താണ്?