Science| നീലാകാശത്തിനു പിന്നിലെ കറുപ്പു മറ!
പ്രകാശം എന്നത്, ബള്‍ബില്‍ നിന്നും ഒഴുകി നിറയുന്ന ഒന്നാണോ? ടാപ്പില്‍ നിന്നും വെള്ളം പോലെ? അല്ലെങ്കില്‍, അടുപ്പില്‍ നിന്നും പുക പോലെ-- തുളസി ജോയ് എഴുതുന്നു
രാത്രിയില്‍ സൂര്യന്‍ മറുവശം ആയതു കൊണ്ട്, വിസരണവും ആകാശത്തെളിച്ചവും ഉണ്ടാവില്ല. അതു കൊണ്ട്, ഈ നീല മറയില്ലാതെ അപ്പുറത്തുള്ള യഥാര്‍ത്ഥ സത്യം നക്ഷത്രങ്ങള്‍ തിളങ്ങുന്ന കറുത്ത ആകാശമായി നമ്മള്‍ കാണുന്നു
Photo: Charles O'Rear/ Gettyimages
ഇരുട്ടു മുറിയില്‍ സ്വിച്ച് ഓണ്‍ ആക്കിയതും, വെളിച്ചം ചുറ്റും പരന്നു.
അപ്പോള്‍, ഈ പ്രകാശം എന്നത്, ബള്‍ബില്‍ നിന്നും ഒഴുകി നിറയുന്ന ഒന്നാണോ?
ടാപ്പില്‍ നിന്നും വെള്ളം പോലെ?
അല്ലെങ്കില്‍, അടുപ്പില്‍ നിന്നും പുക പോലെ?
നമുക്ക് രണ്ടു കാരണങ്ങള്‍ കൊണ്ട് ഒരു വസ്തുവിനെ കാണാം - ഒന്നുകില്‍ അതില്‍ നിന്നുണ്ടാവുന്ന പ്രകാശം നമ്മുടെ കണ്ണിലെത്തണം. സൂര്യന്‍, മിന്നാമിന്നി, മൊബൈല്‍ സ്‌ക്രീന്‍ ഒക്കെ നമ്മള്‍ ഇങ്ങനെ കാണുന്നു.
അല്ലെങ്കില്‍, പ്രകാശം, ഒരു വസ്തുവില്‍ തട്ടി നമ്മുടെ കണ്ണില്‍ പതിക്കണം.
മുറിയ്ക്കകത്തു വെളിച്ചം പരക്കുന്നത്, ചുവരുകളിലും, മുറിക്കകത്തെ വായുവിലെ പൊടിപടലങ്ങളിലുമൊക്കെ പ്രകാശം എന്ന ഊര്‍ജ്ജം തട്ടി പ്രതിഫലിച്ചു നമ്മുടെ കണ്ണില്‍ എത്തുമ്പോഴാണ്.
...................................
Read More: നിറങ്ങള്‍ വാര്‍ന്നു പോയാല്‍ എങ്ങനെയിരിക്കും പ്രകൃതി?
...................................
ചന്ദ്രന്റെ ഒരു ഭാഗവും ഭൂമിയും കാണിക്കുന്ന Apollo -8 മിഷന്‍ എടുത്ത ചിത്രത്തില്‍ പ്രകാശം തട്ടി പ്രതിഫലിക്കുന്ന ഭൂമിയും ചന്ദ്രോപരിതലവും തെളിഞ്ഞു കാണാം. പുറകിലുള്ള ബഹിരാകാശമാകട്ടെ, ശൂന്യമായതു കൊണ്ട്, കറുപ്പു നിറത്തിലും..
പകല്‍, ആകാശം നീലയായി കാണുന്നത്, സൂര്യ പ്രകാശത്തിലെ നീല നിറം കൂടുതലായി ചിതറി പരക്കുന്നത് കൊണ്ടാണ്.. തരംഗ ദൈര്‍ഘ്യമേറിയ ചുവപ്പിനോട് ചേര്‍ന്നു നില്‍ക്കുന്ന വര്‍ണ്ണങ്ങളേക്കാള്‍ വിസരണം കൂടുതലാണ് നീളത്തില്‍ കുഞ്ഞന്മാരായ തരംഗങ്ങള്‍ക്ക്.
അങ്ങനെ നീലയാക്കപ്പെട്ട, നമ്മുടെ കണ്ണിനെ കബളിപ്പിക്കുന്ന നീലാകാശം എന്ന ഈ മറയ്ക്കു പിന്നില്‍ കറുത്തിരുണ്ട പ്രപഞ്ച ശൂന്യതയാണെന്ന് ചിന്തിച്ചിട്ടുണ്ടോ?
രാത്രിയില്‍ സൂര്യന്‍ മറുവശം ആയതു കൊണ്ട്, വിസരണവും ആകാശത്തെളിച്ചവും ഉണ്ടാവില്ല. അതു കൊണ്ട്, ഈ നീല മറയില്ലാതെ അപ്പുറത്തുള്ള യഥാര്‍ത്ഥ സത്യം നക്ഷത്രങ്ങള്‍ തിളങ്ങുന്ന കറുത്ത ആകാശമായി നമ്മള്‍ കാണുന്നു
Read More: നിലാവില്‍ ആ പൂവ് ഇരുണ്ടുപോവുന്നത് എന്തുകൊണ്ടാണ്?