പാര്‍ട്ടി കോണ്‍ഗ്രസിലെ കെ.പി.എ.സി ലളിത!
പ്രശസ്ത ഫോട്ടോഗ്രാഫര്‍ പുനലൂര്‍ രാജന്‍ പകര്‍ത്തിയ കെ. പി.എസി.ലളിതയുടെ ചിത്രങ്ങള്‍. അതിനു പിറകിലെ കഥ. മാങ്ങാട് രത്‌നാകരന്‍ എഴുതുന്നു
അഭിമുഖം തുടങ്ങി. ഞാന്‍ ആദ്യമേ ചോദിച്ചു. ''ചേച്ചിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചേച്ചിയുടെ കഥാപാത്രം ഏതാണ്? അതായത്, ചേച്ചി ഏറ്റവും നന്നായി അഭിനയിച്ച സിനിമ?''
''എന്തൊരു മണ്ടന്‍ ചോദ്യമാണിത് കുട്ടീ? നിങ്ങളല്ലേ അതുപറയേണ്ടത്?''
എന്റെ നാവുവീണു. എന്തൊരു മണ്ടന്‍ ചോദ്യം!
പത്രപ്രവര്‍ത്തകനായതിനാല്‍ അങ്ങനെ കീഴടങ്ങിയില്ല. വീണിടം വിദ്യയാക്കി മുന്നേറി. അതുവരെ ആരോടും പങ്കുവെച്ചിട്ടില്ലാത്ത അനുഭവങ്ങള്‍ ലളിതച്ചേച്ചി പറഞ്ഞു.
കാല്‍ നൂറ്റാണ്ടുമുമ്പ്, മദിരാശിയില്‍-അന്നു ചെന്നൈ പിറന്നിട്ടില്ല-ഞാന്‍ പണിയെടുത്തിരുന്ന ഇന്ത്യാ ടുഡേ ആഴ്ചപ്പതിപ്പില്‍ ഒരു 'ജീവിതചിത്രം' ഒരുക്കാനായി കെ.പി.എ.സി. ലളിതയെ ചെന്നു കണ്ടു. ലളിതച്ചേച്ചി അന്ന് കെ.കെ നഗറിലായിരുന്നു താമസം. (കെ.കെ നഗര്‍ എന്നാല്‍ കലൈഞ്ജര്‍ കരുണാനിധി നഗര്‍. ജീവിച്ചിരിക്കുമ്പോള്‍ തന്നെ മു(ത്തുവേല്‍) കരുണാനിധി തന്റെ പേര് അനശ്വരമാക്കാന്‍ ചാര്‍ത്തിയ പേര്!)
ലളിതച്ചേച്ചിയെ അന്നേ, നേരിയ പരിചയമുണ്ട്. സഹപ്രവര്‍ത്തകരായ പി.കെ. ശ്രീനിവാസനൊപ്പവും ശശിമോഹനൊപ്പവും ചിലപ്പോഴെല്ലാം ഭരതേട്ടനെ കാണാന്‍ പോയിട്ടുണ്ട്. ഞങ്ങളെല്ലാം അത്യാവശ്യം 'അലമ്പാ'യതുകൊണ്ട ലളിതച്ചേച്ചി ഞങ്ങളെ ഞങ്ങളുടെ പാട്ടിനുവിട്ടു. ഒരു നേര്‍ത്ത ചിരിയിലോ മൂളലിലോ ഒതുങ്ങി പരിചയം.
1969-ല്‍ കെ.പി.എ.സിയുടെ ഒരു നാടക റിഹേഴ്‌സലിനിടെ പുനലൂര്‍ രാജന്‍ എടുത്ത ലളിതയുടെ ഫോട്ടോ
അഭിമുഖം തുടങ്ങും മുമ്പ് ലളിതച്ചേച്ചിയെ കൈയിലെടുക്കാന്‍ ഒരു 'തമാശ' പറഞ്ഞു. കേട്ട കഥയാണ്.
കേരളത്തിലെ ഏതോ ക്ലബ് ഒരുക്കിയ ഒരു സൗന്ദര്യ മല്‍സരത്തില്‍ വിജയിയുടെ കാര്യം 'ടൈ' ആയി. 'ജഡ്ജി' ആദ്യ സുന്ദരിയോട് ചോദിച്ചു:
''കെ.പി.എ.സി. ലളിത എന്നു കേട്ടിട്ടുണ്ടോ?''
''ഇല്ലാതെ?''
''എന്താണ് അവരുടെ പേരിനുമുമ്പിലെ കെ.പി.എ.സി?''
സുന്ദരിക്ക് സംശയമേതുമുണ്ടായില്ല.
''അവരുടെ ഭര്‍ത്താവിന്റെ പേരാണ്.''
''അയ്യോ,'' ലളിതേച്ചി ചിരിച്ചുമറിഞ്ഞു, ''ഭരതേട്ടന്‍ കേള്‍ക്കണ്ട.''
1969-ല്‍ കെ.പി.എ.സിയുടെ ഒരു നാടക റിഹേഴ്‌സലിനിടെ പുനലൂര്‍ രാജന്‍ എടുത്ത ലളിതയുടെ ഫോട്ടോ
അഭിമുഖം തുടങ്ങി. ഞാന്‍ ആദ്യമേ ചോദിച്ചു. ''ചേച്ചിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചേച്ചിയുടെ കഥാപാത്രം ഏതാണ്? അതായത്, ചേച്ചി ഏറ്റവും നന്നായി അഭിനയിച്ച സിനിമ?''
''എന്തൊരു മണ്ടന്‍ ചോദ്യമാണിത് കുട്ടീ? നിങ്ങളല്ലേ അതുപറയേണ്ടത്?''
എന്റെ നാവുവീണു. എന്തൊരു മണ്ടന്‍ ചോദ്യം!
പത്രപ്രവര്‍ത്തകനായതിനാല്‍ അങ്ങനെ കീഴടങ്ങിയില്ല. വീണിടം വിദ്യയാക്കി മുന്നേറി. അതുവരെ ആരോടും പങ്കുവെച്ചിട്ടില്ലാത്ത അനുഭവങ്ങള്‍ ലളിതച്ചേച്ചി പറഞ്ഞു.
1969-ല്‍ കെ.പി.എ.സിയുടെ ഒരു നാടക റിഹേഴ്‌സലിനിടെ പുനലൂര്‍ രാജന്‍ എടുത്ത ലളിതയുടെ ഫോട്ടോ
അന്നും ഇന്നും എനിക്ക് സംശയമില്ല. മലയാള സിനിമയിലെ മികച്ച നടി മറ്റാരുമല്ല-കെ. പി എ സി ലളിത. മറ്റു നടികള്‍ ഈശ്വരിമാരാണെങ്കില്‍, ലളിത യഥാര്‍ത്ഥപേരുപോലെതന്നെ, മഹേശ്വരിയാണ്. രണ്ടാം നിരയില്‍ ശോഭയെയും മഞ്ജുവാരിയരെയും പോലുള്ള നല്ല നടികളുണ്ട്. പിന്നെ മോഹിപ്പിച്ച നിരവധി ഗ്ലാമര്‍ താരങ്ങളുമുണ്ട്. ലളിതയിലെ കലാകാരിയെ പക്ഷേ അവര്‍ക്കാര്‍ക്കും എത്തിപ്പിടിക്കാനായിട്ടില്ല.
1969-ല്‍ കെ.പി.എ.സിയുടെ ഒരു നാടക റിഹേഴ്‌സലിനിടെ പുനലൂര്‍ രാജന്‍ എടുത്ത ലളിതയുടെ ഫോട്ടോ
കെ.പി.എ.സിയുടെ ഒരു നാടക റിഹേഴ്‌സലിനിടെയാണ് ലളിതയുടെ ഫോട്ടോകള്‍ പുനലൂര്‍ രാജന്‍ എടുത്തത്, 1969-ല്‍. അന്നു ലളിതയ്ക്ക് 22 വയസ്സ്. കെ. പി. എ. സി.യുടെ പ്രതീകമായിരുന്നു അന്ന് ലളിത. സിനിമയിലേക്കു വരുന്നതും അതേ വര്‍ഷമാണ്. 'കൂട്ടുകുടുംബ'ത്തിലൂടെ. ലളിത 'ആത്മകഥ'യില്‍ പറയുന്നു. ''ഇന്നു നിങ്ങള്‍ കാണുന്ന ലളിത രൂപപ്പെടുന്നതിന്റെ ആരംഭം കുറിച്ചത് 1964 സെപ്റ്റംബര്‍ 4-ാം തീയതിയാണ്. ആ ദിവസം എനിക്ക് മറക്കാന്‍ പറ്റില്ല. ഞാന്‍ ഞാനായിത്തീര്‍ന്നതിന്റെ ആദ്യ ദിവസം. എന്റെ പേരിനൊപ്പം നാലക്ഷരംകൂടി ചേരുന്നതിന്റെ ആരംഭം. അതൊരു വെറും നാലക്ഷരമല്ല. പൊരുതുന്ന ഒരു കലാസാംസ്‌കാരിക പ്രസ്ഥാനം എന്റെ പേരിനോടു കൂട്ടിച്ചേര്‍ത്ത നാലക്ഷരമാണ്.''
സി.പി.ഐയുടെ ഒമ്പതാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ (1971 ഒക്‌ടോബര്‍ 3-10) ലളിതയും സംഘവും സ്വാഗതഗാനം ആലപിക്കുന്ന ഫോട്ടോ
സി.പി.ഐയുടെ മുതിര്‍ന്ന നേതാവ് എം എന്‍ ഗോവിന്ദന്‍ നായരോടൊപ്പമുള്ള ഫോട്ടോ
2
ലളിതയെ ഗ്രാമസൗഭാഗ്യങ്ങളോടെ 'നിഷ്‌കളങ്കയായ പെണ്‍കുട്ടി'യായി ചിത്രീകരിക്കാനാണ് പുനലൂര്‍ രാജന്‍ ശ്രദ്ധിച്ചത്. ഗ്രാമാന്തരീക്ഷത്തില്‍, നിറചിരിയുമായി പ്രകാശം പരത്തുന്ന പെണ്‍കുട്ടി.
രണ്ടു വര്‍ഷത്തിനുശേഷം, സി.പി.ഐയുടെ ഒമ്പതാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ (1971 ഒക്‌ടോബര്‍ 3-10) ലളിതയും സംഘവും സ്വാഗതഗാനം ആലപിക്കുന്ന ദൃശ്യവും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് എം എന്‍ ഗോവിന്ദന്‍ നായരോടൊപ്പമുള്ള ചിത്രവും രാജന്‍ എടുത്തു. ശരിക്കും കമ്യൂണിസ്റ്റ് അന്തരീക്ഷം. എം.എന്റെ തലയ്ക്കു പിന്നില്‍ ലെനിന്‍.
ലളിതയുടെ ഫോട്ടോകള്‍ക്ക് അമ്പതാണ്ടാവുന്നു.
..........................
1. കഥ തുടരും. കെ.പി.എ.സി. ലളിത, മാതൃഭൂമി ബുക്‌സ്, 2017
കോട്ടിട്ട തകഴി;ആരാധകനായ സ്പാനിഷ് യുവാവ്
'ശാരദയുടെ മുഖം ഒരു ആശയവും ഷീലയുടെ മുഖം ഒരു സംഭവവും ആണ്'
ഒരിക്കല്‍ മാത്രം, പുനലൂര്‍ രാജന്‍ ബഷീറിനെ കണ്ടിട്ടും നോക്കിയില്ല!
മാധവിക്കുട്ടിയുടെ അപൂര്‍വ്വ ചിത്രങ്ങള്‍!
പാര്‍ട്ടി പിളര്‍ന്ന ശേഷമുള്ള ഇ. എം.എസ്
പുനലൂര്‍ രാജന്‍ പകര്‍ത്തിയ ടി പത്മനാഭന്റെ അപൂര്‍വ്വചിത്രം!...