ഹെസ്ബുള്ളയുടെ സൈപ്രസ് ഭീഷണി; ഇസ്രേയല്‍, ലബനണ്‍ ആക്രമിക്കുമോ?
റിപബ്ലിക്ക് ഓഫ് സൈപ്രസ് യൂറോപ്യൻ യൂണിയൻ (യുയു) അംഗമാണ്. പക്ഷേ, നേറ്റോ അംഗമല്ല. എന്നാല്‍ തുര്‍ക്കിഷ് റിപബ്ലിക്, യുയു അംഗമല്ല. വിദേശ രാജ്യങ്ങൾ അംഗീകരിച്ചിട്ടുള്ളത് ഗ്രീക്ക് സംസാരിക്കുന്ന സൈപ്രസിനെ മാത്രം.
ഗാസയിലെ യുദ്ധത്തിൽ നേരിട്ട് പങ്കാളിയല്ലെങ്കിലും പരമാവധി കുഴപ്പമുണ്ടാക്കുന്നുണ്ട് ലബനനിലെ ഹെസ്ബുള്ള. ലബനണിൽ നിന്ന് ഇസ്രയേലിലേക്ക് മിസൈലുകൾ തുരുതുരാ വീഴുന്നു. അതിർത്തിയിൽ നിന്ന് സൈനികരെ പിൻവലിക്കാൻ പറ്റാത്ത അവസ്ഥയാണ് ഇസ്രയേലിന്. കഴിഞ്ഞ ദിവസം ഹെസ്ബുള്ള നേതാവ് നസ്റള്ള മറ്റൊരു രാജ്യത്തിന് നേർക്കും ഭീഷണിയുയർത്തി. 'സൈപ്രസ്' എന്ന മെഡിറ്ററേനിയൻ രാജ്യം. യൂറോപ്യൻ യൂണിയൻ അംഗമാണ് സൈപ്രസ്. അതാണ് കാതലായ വിഷയം.
'ഹെസ്ബുള്ളയ്ക്കെതിരെ ലബനൺ ആക്രമിക്കും, അനുമതി കിട്ടിക്കഴിഞ്ഞു' എന്ന ഇസ്രയേലിന്‍റെ അറിയിപ്പ് വന്ന് ദിവസങ്ങൾക്കകമാണ് നസ്റള്ളയുടെ സൈപ്രസ് ഭീഷണി. തുർക്കി - ഗ്രീസ് ശത്രുതയുടെ ഏറ്റവും വലിയ ഒരു ഉദാഹരണമാണ് രണ്ടായി വിഭജിക്കപ്പെട്ട സൈപ്രസ് എന്ന കൊച്ചു ദ്വീപ്. ഒന്ന് ഗ്രീക്ക് സംസാരിക്കുന്ന റിപബ്ലിക് ഓഫ് സൈപ്രസ്. രണ്ടാമത്തേത് തുർക്കിഷ് സംസാരിക്കുന്ന തുര്‍ക്കിഷ് റിപബ്ലിക്. 9,251 സ്ക്വയര്‍ കിലോമീറ്റര്‍ മാത്രമുള്ള ചെറുദ്വീപിനെ രണ്ടായി പകുത്താണ് ഈ വിഭജനം സാധ്യമാക്കിയത്. മെഡിറ്ററേനിയന്‍ കടലിലെ ഈ കുഞ്ഞന്‍ ദ്വീപിന് കടല്‍ കഴിഞ്ഞാല്‍ ചുറ്റുമുള്ളത് ഈജിപ്ത്, ഇസ്രേയല്‍, ഗാസ, ലെബനണ്‍, സിറിയ, തുര്‍ക്കി എന്നീ രാജ്യങ്ങള്‍.
റിപബ്ലിക്ക് ഓഫ് സൈപ്രസ് യൂറോപ്യൻ യൂണിയൻ (യുയു) അംഗമാണ്. പക്ഷേ, നേറ്റോ അംഗമല്ല. എന്നാല്‍ തുര്‍ക്കിഷ് റിപബ്ലിക്, യുയു അംഗമല്ല. വിദേശ രാജ്യങ്ങൾ അംഗീകരിച്ചിട്ടുള്ളത് ഗ്രീക്ക് സംസാരിക്കുന്ന സൈപ്രസിനെ മാത്രം. ഈ സൈപ്രസിനെയാണ് ഹെസ്ബുള്ള ഭീഷണിപ്പെടുത്തിയത്. അതാണ് അതിന്‍റെ കാതൽ. ഹെസ്ബുള്ള ഒരു യുയു അംഗരാജ്യത്തെ ആക്രമിച്ചാൽ അതിന്‍റെ സൂചന മറ്റൊന്നാണ്. നാറ്റോ അംഗമല്ലെങ്കിൽ പോലും, പക്ഷേ, അത്രയ്ക്കങ്ങോട്ട് പോകാൻ ഹെസ്ബുള്ള തയ്യാറാകില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
ഭരണം സുഗമമാക്കാൻ തെരഞ്ഞെടുപ്പ് നേരത്തെയാക്കി; മക്രോണിന് അടിപതറുമോ?
കിഴക്കനേഷ്യന്‍ രാജ്യങ്ങളുടെ സൗഹൃദം തേടി, സഹായം തേടി പുടിന്‍റെ യാത്രകള്‍
സൈപ്രസും ഇസ്രയേലുമായി ബന്ധം 1960 -കളിൽ തുടങ്ങിയതാണ്. ടെൽ അവീവിൽ എംബസി തുടങ്ങിയത് 1994 -ലാണെന്ന് മാത്രം. ആ ബന്ധം വഷളായത് ഇസ്രേയൽ - തുർക്കി സൗഹൃദ കാലത്താണ്. പലസ്തീനി രാഷ്ട്ര രൂപീകരണത്തെ റിപബ്ലിക് ഓഫ് സൈപ്രസ് പിന്തുണച്ചിരുന്നു. 1990 -കളിൽ പക്ഷേ ഇസ്രയേൽ സൗഹൃദം പുനസ്ഥാപിച്ചു. എണ്ണഖനനം ഒരു കാരണം. മറ്റൊന്ന് സൈപ്രസിന്‍റെ തന്ത്രപ്രധാന സ്ഥാനം. യൂറോപ്പിനും മദ്ധേഷ്യയ്ക്കും ഇടയിലാണ് സൈപ്രസിന്‍റെ ഭൂമി. കൂടുതൽ അടുത്ത് കിടക്കുന്നത് മദ്ധേഷ്യൻ രാജ്യങ്ങൾ. സൈപ്രസിൽ, ഇസ്രേയൽ സൈന്യം പരിശീലനം നടത്താറുണ്ട്. സംയുക്ത സൈനിക പരിശീലനവും നടക്കുന്നു. യുകെയ്ക്ക് സൈനികാ സ്ഥാനവും ഉണ്ട്. എങ്കിലും തങ്ങൾ പക്ഷം പിടിക്കാറില്ലെന്ന് സൈപ്രസ് സർക്കാർ അവകാശപ്പെടുന്നു. ഇസ്രേയലിന്‍റെ ആക്രമണത്തെയും ഹമാസിന്‍റെ ആക്രമണത്തെയും സൈപ്രസ് അപലപിച്ചിട്ടുണ്ട്. ഗാസയിലേക്കുള്ള സഹായവുമായി കപ്പലുകൾ പോകുന്നത് സൈപ്രസ് തുറമുഖങ്ങളിൽ നിന്നാണെന്നത് മറ്റൊരു കാര്യം.
പക്ഷേ, ഹെസ്ബുള്ള സൈപ്രസ് ലക്ഷ്യമിട്ടാൽ ആദ്യമായി ഒരു യുദ്ധത്തിൽ നേരിട്ട് ഉൾപ്പെടാന്‍ സൈപ്രസ് നിർബന്ധിതരാകും. മുമ്പ് ഒരു പ്രാദേശിക സംഘർഷത്തിനിടയിൽ പെട്ടുപോയിട്ടുണ്ട്. പക്ഷേ, നേരിട്ടൊരു യുദ്ധഭൂമി ആയിട്ടില്ലെന്ന് മാത്രം. ലബനണിനെ ഇസ്രേയൽ ആക്രമിക്കുമോ എന്നത് ഇപ്പോഴും സംശയമാണെന്നാണ് നിരീക്ഷകപക്ഷം. മുമ്പൊരു ആക്രമണത്തിൽ ലബനൺ തകർന്നടിഞ്ഞിരുന്നു. ഇസ്രേയലിന്‍റെ നഷ്ടവും ചെറുതായിരുന്നില്ല. അതുകൊണ്ട് ഇസ്രേയലിന്‍റെ ഭീഷണി അത്രയ്ക്കങ്ങ് നടപ്പാകില്ലെന്നാണ് പൊതുഅഭിപ്രായം.
ജി 7 ഉച്ചകോടി; യുക്രൈന് ആശ്വാസം, പക്ഷേ, യൂറോപ്യന്‍ യൂണിയനിലെ തീവ്രവലത് മുന്നേറ്റത്തില്‍ ആശങ്ക