അതുകൊണ്ട് പ്രണയിക്കുന്നവരോടായി പറയട്ടെ...
വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കളെ നമ്മള്‍ എത്ര ആട്ടിയാലും അവ നമ്മളെ വിട്ട് പോവില്ലെന്ന വിശ്വാസം നമുക്കുണ്ട്. പിണങ്ങി നിന്നാലും വിശക്കുമ്പോള്‍ തിരികെ വരുമെന്ന ഉറപ്പിലാണ് ആ ആട്ടലുകളൊക്കെയും. എന്റെ കാര്യത്തിലും ഞാന്‍ നിന്നെ വിട്ടിട്ട് പോവില്ലെന്ന ഉറപ്പ് നിനക്കുണ്ട്.
നിന്റെ പ്രണയത്തിനു വേണ്ടി ദാഹിക്കുന്നുവെന്നതിന്റെ പേരില്‍ പലപ്പോഴും നീ കാണിക്കുന്ന അവഗണനകള്‍ അതി ക്രൂരമാണ്. നിന്നെ നഷ്ടപ്പെടാതിരിക്കാന്‍ നിന്റെ ഇഷ്ടങ്ങള്‍ക്കെല്ലാം ഞാന്‍ വഴങ്ങിത്തരുന്നത് എന്റെ നിവൃത്തികേടായി നീ കാണരുത്. മറ്റൊരു പ്രണയം എന്നെ തേടിയെത്താനോ, എനിക്ക് തേടിപ്പോവാനോ ആവാത്ത വിധത്തില്‍ ഞാനത്രക്ക് വിലയില്ലാത്തതാണെന്നും നീ കരുതരുത്.
ഞാനിപ്പോള്‍ പറയാന്‍ പോവുന്നതെല്ലാം എനിക്കു നിന്റെ മുഖത്ത് നോക്കി പറയാവുന്നതേ ഉള്ളു. എങ്കിലും ഞാനിത് ഇതില്‍ പറയുന്നത്, പ്രണയിക്കുന്ന എല്ലാവരോടുമായാണ്. പ്രണയം പലപ്പോഴും ഏകപക്ഷീയമായി എനിക്കു തോന്നാറുണ്ട്. മിക്കവാറും പ്രണയം ഉടലെടുക്കുന്നതു പോലും രണ്ടിലൊരാളുടെ ഉള്ളിലാവും. പിന്നീടത് മുന്നോട്ടു കൊണ്ടുപോവുന്നതും, പ്രാണനായി കരുതുന്നതും രണ്ടില്‍ ഒരാളായിരിക്കും.
നമ്മള്‍ രണ്ടുപേരിലും ഒപ്പം മൊട്ടിട്ട പ്രണയത്തിലും പ്രണയം പിന്നീട് ഏകപക്ഷീയമായി മാറുകയായിരുന്നു.വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തില്‍, പോകെ പോകെ നീ ഉടമയും ഞാന്‍ അടിമയുമായി മാറി. നമ്മുടെ കൂടിക്കാഴ്ചകള്‍ നീ മാത്രം തീരുമാനിക്കുന്നതായിരുന്നു. നിനക്കു കാണണമെന്നു തോന്നുമ്പോള്‍ മാത്രം അവസരങ്ങള്‍ ഒരുക്കുന്നതും അത് എപ്പോളാരംഭിക്കണം എപ്പോളവസാനിപ്പിക്കണമെന്ന് തീരുമാനിക്കുന്നതും നീയായിരുന്നു. നിന്റെ വരവിനായി കാത്തിരിക്കുകയെന്നത് എന്റെ ആവശ്യമായി നീ വിലയിട്ടു. എന്റെ പരാതികളും സങ്കടങ്ങളും നിന്നെ സന്തോഷിപ്പിക്കാന്‍ പോന്ന കോമാളിത്തരങ്ങളായേ നീ കണ്ടുള്ളൂ. എന്റെ വേദനകള്‍ നിനക്ക് നിന്റെ പ്രണയത്തിന്‍ മേലുള്ള അഹങ്കാരത്തിന്റെ ഉയരം കൂട്ടാനുള്ള പടിക്കെട്ടുകള്‍ മാത്രമായിരുന്നു. നിന്നെ ദേഷ്യം പിടിപ്പിക്കുന്നതൊന്നും ചോദിക്കാതിരുന്നാല്‍, തപസ്സിരുന്നു കാണാന്‍ കിട്ടിയ സമയത്തിന്റെ ദൈര്‍ഘ്യം കുറയാതിരിക്കുമെന്നു മനസ്സിലായപ്പോള്‍ ചോദിക്കാന്‍ വെമ്പിയ പല കാര്യങ്ങളും തൊണ്ടക്കുഴിയില്‍ വെച്ചേ ഞാന്‍ കൊന്നൊടുക്കി.
വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കളെ നമ്മള്‍ എത്ര ആട്ടിയാലും അവ നമ്മളെ വിട്ട് പോവില്ലെന്ന വിശ്വാസം നമുക്കുണ്ട്. പിണങ്ങി നിന്നാലും വിശക്കുമ്പോള്‍ തിരികെ വരുമെന്ന ഉറപ്പിലാണ് ആ ആട്ടലുകളൊക്കെയും. എന്റെ കാര്യത്തിലും ഞാന്‍ നിന്നെ വിട്ടിട്ട് പോവില്ലെന്ന ഉറപ്പ് നിനക്കുണ്ട്. നിന്റെ പ്രണയത്തിനു വേണ്ടി ദാഹിക്കുന്നുവെന്നതിന്റെ പേരില്‍ പലപ്പോഴും നീ കാണിക്കുന്ന അവഗണനകള്‍ അതി ക്രൂരമാണ്. നിന്നെ നഷ്ടപ്പെടാതിരിക്കാന്‍ നിന്റെ ഇഷ്ടങ്ങള്‍ക്കെല്ലാം ഞാന്‍ വഴങ്ങിത്തരുന്നത് എന്റെ നിവൃത്തികേടായി നീ കാണരുത്. മറ്റൊരു പ്രണയം എന്നെ തേടിയെത്താനോ, എനിക്ക് തേടിപ്പോവാനോ ആവാത്ത വിധത്തില്‍ ഞാനത്രക്ക് വിലയില്ലാത്തതാണെന്നും നീ കരുതരുത്.
നമ്മളില്‍ ജീവനര്‍പ്പിച്ച ഒരു പ്രണയം നിലനിര്‍ത്തുന്നതിലാണ് മിടുക്ക്.
ഈ ലോകത്തില്‍ എന്നേക്കാള്‍ അറിവും സമ്പത്തും സൗന്ദര്യവും ഉള്ളവരെ ഒരുപക്ഷെ നിനക്കിനിയും കിട്ടിയേക്കും. പക്ഷെ എന്നോളം ആഴത്തില്‍ നിന്നെ സ്‌നേഹിക്കുന്ന, നിന്നെ കരുതുന്ന, നിന്നെ സഹിക്കുന്ന, നിനക്കു മുന്നില്‍ വിധേയപ്പെടുന്ന, നിനക്കു മുന്നില്‍ യാചിക്കുന്ന, പ്രണയത്തിന്റെ അടിമയാവുന്ന ആരെയും ഇനി നിനക്ക് കിട്ടില്ല. ഇന്നു നീ എന്നിലെ കുറവുകളായി എണ്ണുന്ന പലതും കാലത്തിന്റെ കണ്ണിലൂടെ നോക്കുമ്പോള്‍ ഒരുപാട് പൊരുത്തങ്ങള്‍ക്കിടയിലെ നിസ്സാരമായി തള്ളിക്കളയാമായിരുന്ന കുഞ്ഞു കുഞ്ഞു കരടുകളായിരുന്നെന്നു മനസ്സിലാവും.
അതുകൊണ്ടു പ്രണയിക്കുന്നവരോടായി പറയട്ടെ, നിങ്ങളെ ചുറ്റിക്കറങ്ങാനും, ദിവസം മുഴുവനും നിങ്ങളെ ഓര്‍ക്കാനും, നിങ്ങള്‍ക്കായി കാത്തിരിക്കാനുമൊരാളുണ്ടെങ്കില്‍ അവരെ നിങ്ങള്‍ അവഗണിക്കരുത്. അവര്‍ നിങ്ങളെ കരുതുന്നോളം ആഴത്തില്‍ അവരെ കരുതിയില്ലെങ്കിലും അവരര്‍ഹിക്കുന്ന ബഹുമാനവും സ്‌നേഹവുമെങ്കിലും തിരികെ കൊടുക്കണം. ഞാന്‍ ഇങ്ങനെയാണ്, ഞാനൊരല്‍പ്പം താഴേക്കിറങ്ങിയാല്‍ മോശമാണെന്നു ചിന്തിച്ചിരുന്നതിന്റെ നഷ്ടം മനസ്സിലാവണമെങ്കില്‍ കൈയിലിരിക്കുന്ന പ്രണയം നഷ്ടമാവണം.