ടിക്കറ്റെടുത്തത് മറന്നു, സമ്മാനമായി ലഭിച്ചത് 290 കോടി, ലോട്ടറിയുമായി യുവതി നടന്നത് ആറാഴ്ച
ലോട്ടോ ബെയ്‌റണ്ണിന്റെ 290 കോടി രൂപയുടെ ലോട്ടറിയാണ് ഫ്രാങ്കോണിയക്ക് ലഭിച്ചത്.
ഒറ്റദിവസം കൊണ്ട് പലരേയും ലക്ഷപ്രഭുക്കളും കോടിപതികളും ആക്കാൻ ലോട്ടറികൾക്ക് സാധിക്കാറുണ്ട്. ദിവസവും ലോട്ടറി എടുക്കുന്നവരും ആദ്യമായി ടിക്കറ്റ് എടുക്കുന്നവരും അക്കൂട്ടത്തിൽ ഉണ്ടാകും. അപ്രതീക്ഷിതമായി ഭാഗ്യം കൈവന്നരും കുറവല്ല. എന്നാൽ ടിക്കറ്റ് എടുത്ത കാര്യം പോലും മറന്നയാൾക്ക് ലോട്ടറി അടിച്ചാലുള്ള അവസ്ഥ എന്താകും? അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ പുറത്തുവരുന്നത്.
ജർമ്മനിയിലാണ് സംഭവം നടന്നത്. 45 വയസുകാരിയായ ലോവര്‍ ഫ്രാങ്കോണിയ എന്ന സ്ത്രീ ജൂണ്‍ 9നാണ് സമ്മാനത്തിന് അർഹമായ ടിക്കറ്റ് വാങ്ങിയത്. ടിക്കറ്റ് തന്റെ പേഴ്സിൽ ഭദ്രമായി സൂക്ഷിച്ച ഇവർ ഇക്കാര്യം മറന്നു പോകുക ആയിരുന്നു. ഒരു മാസത്തിന് ശേഷം പുതിയ ടിക്കറ്റ് വാങ്ങിയപ്പോഴാണ് പഴയ ടിക്കറ്റിനെക്കുറിച്ച് ഫ്രാങ്കോണിയ ഓര്‍ത്തത്. പിന്നീട് ആ ടിക്കറ്റിന്റെ ഫലം പരിശോധിക്കുകയും താന്‍ വിജയിയായ വിവരം ഫ്രാങ്കോണിയ മനസ്സിലാക്കുകയും ആയിരുന്നു.
ലോട്ടോ ബെയ്‌റണ്ണിന്റെ 290 കോടി രൂപയുടെ ലോട്ടറിയാണ് ഫ്രാങ്കോണിയക്ക് ലഭിച്ചത്. 'ഏതാനും ആഴ്ചക്കാലം 290 കോടി രൂപയുടെ ടിക്കറ്റ്, ഞാന്‍ അലക്ഷ്യമായി പേഴ്‌സില്‍ സൂക്ഷിക്കുക ആയിരുന്നുവെന്ന് ഓര്‍ത്തപ്പോൾ തന്നെ ബോധം മറയുന്നത് പോലെ തോന്നി', ഫ്രാങ്കോണിയ പറയുന്നു. ലോട്ടോ ബെയ്‌റണ്ണിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വിജയമാണ് ഫ്രാങ്കോണിയ നേടിയതെന്ന് അധികൃതർ പറയുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona