ലോട്ടറി ഭ്രാന്തനായ ഭര്‍ത്താവ് ഹൃദയാഘാതം മൂലം മരിച്ചു, പിന്നാലെ ഭാര്യയ്ക്ക് ലോട്ടറിയടിച്ചു

കഴിഞ്ഞ സെപ്തംബറില്‍ അറുപതാം പിറന്നാള്‍ ആഘോഷത്തിന് തൊട്ട് പിന്നാലെയാണ് ലെസ്ലിയുടെ ഭര്‍ത്താവ് ഗാരി മരിക്കുന്നത്. ഹൃദയാഘാതത്തേ തുടര്‍ന്നായിരുന്നു ഗാരിയുടെ മരണം.

widow wins lottery after death of lottery addict husband etj

മാഞ്ചെസ്റ്റര്‍: ഹൃദയാഘാതം മൂലം മരിച്ച ഭര്‍ത്താവിന്‍റെ  പോസ്റ്റ് കോഡ് ലോട്ടറി കളിക്കുന്ന ഹോബി തുടര്‍ന്ന 54 കാരിക്ക് ലോട്ടറിയടിച്ചു. ഇംഗ്ലണ്ടിലെ മാഞ്ചെസ്റ്ററിലെ  ലെസ്ലി മക്നാലി എന്ന 54കാരിക്കാണ് ഭര്‍ത്താവിന്‍റെ മരണത്തിന് പിന്നാലെ 1.5 കോടിയുടെ ലോട്ടറിയടിച്ചത്.  കഴിഞ്ഞ സെപ്തംബറില്‍ അറുപതാം പിറന്നാള്‍ ആഘോഷത്തിന് തൊട്ട് പിന്നാലെയാണ് ലെസ്ലിയുടെ ഭര്‍ത്താവ് ഗാരി മരിക്കുന്നത്. ഹൃദയാഘാതത്തേ തുടര്‍ന്നായിരുന്നു ഗാരിയുടെ മരണം.

ഗാരിയുടെ ദീര്‍ഘകാലമായുള്ള ശീലമായിരുന്നു പോസ്റ്റ് കോഡ് ലോട്ടറി. കഴിഞ്ഞ ദിവസമാണ് മൂന്ന് ആണ്‍ മക്കളുടെ അമ്മയായ ലെസ്ലി ഇവരുടെ പോസ്റ്റ് കോഡ് ലോട്ടറിക്ക് സമ്മാനം ലഭിച്ചത് മനസിലാക്കുന്നത്. ഗ്രേറ്റര്‍ മാഞ്ചെസ്റ്റര്‍ മേഖലയില്‍ പോസ്റ്റ് കോഡ് ലോട്ടറിയിലൂടെ കോടിപതിയാവുന്ന ആദ്യത്തെ ആളാണ് ലെസ്ലി. തങ്ങളുടെ കുടുംബത്തിന് ലോട്ടറി അടിച്ചതില്‍ സന്തോഷമുണ്ടെങ്കിലും സമ്മാനമടിച്ചത് കാണാന്‍ ഗാരിയില്ലാത്തതില്‍ വിഷമമുണ്ടെന്നുമാണ് ലെസ്ലി പ്രതികരിക്കുന്നത്. തങ്ങളുടെ ജീവിതത്തിലെ ബുദ്ധിമുട്ടുകള്‍ താണ്ടാനുള്ള കഴിവുണ്ട് ഈ ലോട്ടറിക്കെന്നാണ് ലെസ്ലിയുടെ മക്കളുടെ പ്രതികരണം.

37 വര്‍ഷമാണ് ഗാരിയും ലെസ്ലിയും വിവാഹിതരായി ജീവിച്ചത്. കാര്‍ ഡീലര്‍ഷിപ്പ് ജീവനക്കാരിയായ ലെസ്ലിയും ഗാരിയും പുതിയ വീട്ടിലേക്ക് മാറിയതിന് പിന്നാലെയാണ് ഗാരി മരിക്കുന്നത്. വീടിന്‍റെ പണികള്‍ പാതി വഴി എത്തി നില്‍ക്കുമ്പോഴായിരുന്നു ഇത്. 166666 പൌണ്ടാണ് (ഏകദേശം 1,72,16,302 രൂപ) ലെസ്ലിക്ക് ലഭിക്കുക. 2022 ജൂലെയില്‍ രണ്ടായിരം പൌണ്ട് ഈ ദമ്പതികള്‍ക്ക് ലഭിച്ചിരുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios